കോഴിക്കോട് ഉരുള്‍പ്പൊട്ടലില്‍ 11 വീടുകള്‍ പൂര്‍ണമായും നിരവധി വീടുകള്‍ ഭാഗികമായും തകര്‍ന്നു ; ഒരാളെ കാണാതായി

കോഴിക്കോട്: കോഴിക്കോടും ഉരുള്‍പ്പൊട്ടലില്‍ വ്യാപക നാശനഷ്ടം. വിലങ്ങാട് അടിച്ചിപ്പാറ,മഞ്ഞച്ചീളി ഭാഗത്ത് ഉരുള്‍പ്പൊട്ടലില്‍ നിരവധി വീടുകള്‍ ഭാഗികമായും 11 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.ഉരുള്‍പൊട്ടി വരുന്ന ശബ്ദം കേട്ട് ആളുകള്‍ ഓടി രക്ഷപെടുകയായിരുന്നു. ഒരാളെ കാണാതായി. പ്രദേശവാസിയായ മാത്യു എന്നയാളെയാണ് കാണാതായത്. മൂന്ന് തവണയാണ് മഞ്ഞച്ചീളി, പാനോം എന്നിവിടങ്ങളില്‍ ഉരുള്‍പ്പൊട്ടിയത്. Also Read ; വയനാട്ടിലെ ഉരുള്‍പൊട്ടല്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം കുറ്റല്ലൂര്‍, പന്നിയേരി മേഖലകളിലും ഉരുള്‍ പൊട്ടലില്‍ വ്യാപക നാശം നേരിട്ടിട്ടുണ്ട്. വിലങ്ങാട് മയ്യഴി പുഴയുടെ പ്രഭവ കേന്ദ്രമായ പുല്ലുവ പുഴ […]

അര്‍ജുനെ കാത്ത് നാട്….തിരച്ചില്‍ ഏഴാം ദിവസത്തിലേക്ക്…

ബെംഗളൂരു: അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഏഴാം ദിവസത്തിലേക്ക്. ഷിരൂരിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ ലോറി കരയില്‍ തന്നെ ഉണ്ടാകുമെന്നാണ് രക്ഷാപ്രവര്‍ത്തകന്‍ രഞ്ജിത് ഇസ്രായേലിന്റെ അനുമാനം. സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും അത്യാധുനിക റഡാര്‍ സംവിധാനം എത്താത്ത് പോരായ്മയാണെന്നും രഞ്ജിത് ചൂണ്ടിക്കാട്ടി. Also Read ; ‘പാര്‍ലമെന്റിലും ചെങ്കോട്ടയിലും സ്‌ഫോടനം നടത്തും ‘; കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്ക് മൊബൈല്‍ ഭീഷണി അതേസമയം വെള്ളത്തിലേക്ക് ട്രക്ക് പോയിട്ടുണ്ടെന്ന് സംശയം ഉണ്ടെങ്കില്‍ കരയിലേതു പോലെ അവിടെയും തിരയണമെന്ന് അര്‍ജുന്റെ കുടുംബം ആവശ്യപ്പെട്ടു. ഇനിയെങ്കിലും തിരച്ചിലിന് വേഗം […]

അര്‍ജുനായി തിരച്ചില്‍ ഊര്‍ജിതമാക്കി ; മംഗളൂരുവില്‍ നിന്നും റഡാറെത്തിച്ചു

ബെംഗളൂരു/കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ലോറിയുള്‍പ്പെടെ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി റഡാര്‍ എത്തിച്ചു. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. മംഗളൂരുവില്‍ നിന്നാണ് റഡാറെത്തിച്ചിരിക്കുന്നത്. മണ്ണിടിഞ്ഞ സ്ഥലത്തും പുഴയിലും ഉടന്‍ പരിശോധന നടത്തും. സൂറത്കല്‍ എന്‍ഐടിയില്‍ നിന്നുള്ള സംഘമാണ് പരിശോധന നടത്തുക. ദൗത്യം ദുഷ്‌കരമാണെന്നും ലോറിക്ക് അടുത്തെത്താന്‍ 100 മീറ്റര്‍ മണ്ണ് മാറ്റേണ്ടി വരുമെന്നും കേരളത്തില്‍ നിന്ന് പോയ എംവിഐ ചന്ദ്രകുമാര്‍ അറിയിച്ചു. ആറ് […]

ലോറി പുഴയില്‍ മറിഞ്ഞിട്ടില്ലെന്ന് സൂചന: നാവിക സേനയുടെ എട്ടംഗ സംഘം സ്ഥലത്ത്, റോബോട്ടുകളെ എത്തിച്ചു

ബെംഗളുരു: കര്‍ണാടകയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിലില്‍ മലയാളിയായ ലോറി ഡ്രൈവര്‍ അര്‍ജുന്‍ കുടുങ്ങിയ സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് നാവികസേനയും. സേനയുടെ എട്ടംഗ സംഘമാണ് സ്ഥലത്തെത്തിയത്. മുങ്ങള്‍ വിദഗ്ധരാണ് പ്രദേശത്തെത്തിയത്. നദിയിലേക്ക് ഇറങ്ങാനുള്ള സാധ്യത പരിശോധിക്കുകയാണ് നിലവില്‍ ഉദ്യോഗസ്ഥര്‍. വെള്ളത്തില്‍ ഇറങ്ങുന്നതിനുള്ള റബ്ബര്‍ ട്യൂബ് ബോട്ടുകള്‍ സ്ഥലത്തില്ല. അതിനു വേണ്ട സാമഗ്രികള്‍ ഒരുക്കാനുള്ള ശ്രമത്തിലാണ് സേനാംഗങ്ങള്‍. ജി പി എസ് സംവിധാനം വഴി പരിശോധിക്കുമ്പോള്‍ മണ്ണിനടിയിലാണ് ലോറിയുടെ ലൊക്കേഷന്‍ കാണിക്കുന്നത്. അര്‍ജുനെ കണ്ടെത്താന്‍ കാസര്‍കോട്ടു നിന്നുള്ള മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ […]

കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍പ്പെട്ട് കാണാതായവരില്‍ കോഴിക്കോട് സ്വദേശിയുമുണ്ടെന്ന്‌ സംശയം; 10 മൃതദേഹങ്ങള്‍ പുറത്തെടുത്തു

ബെംഗളുരു: കര്‍ണാടകയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിലില്‍ മലയാളിയും ഉള്‍പ്പെട്ടതായി സംശയം. കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അര്‍ജുന്‍ സഞ്ചരിച്ചിരുന്ന ലോറി മണ്ണിനടിയിലാണെന്നാണ് സൂചന. ലോറിയില്‍ നിന്നുള്ള ജി പി എസ് സിഗ്നല്‍ അവസാനമായി ലഭിച്ചത് മണ്ണിനടിയില്‍ നടന്ന സ്ഥലത്തു നിന്നാണെന്നതാണ് സംശയത്തിന് കാരണം. അര്‍ജുനെ കാണാനില്ലെന്ന് ബന്ധുക്കള്‍ രക്ഷാപ്രവര്‍ത്തകരെ അറിയിച്ചിട്ടുണ്ട്. മണ്ണിടിച്ചിലുണ്ടായി മൂന്നാം ദിവസവും തിരച്ചില്‍ തുടരുകയാണ്. Also Read; കുടുംബ യാത്രയെന്ന വ്യാജേന കാറില്‍ കുഴല്‍പ്പണം കടത്ത്, വാഹനം പിന്തുടര്‍ന്ന് 20 ലക്ഷം പിടിച്ചെടുത്ത് പോലീസ് മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് […]

  • 1
  • 2