ലെബനനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്രായേല്‍ ; 492 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്, 5000 പേര്‍ക്ക് പരിക്ക്
ബെയ്‌റൂട്ട്: ലെബനനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്രായേല്‍. കഴിഞ്ഞ ദിവസം നടത്തിയ വ്യോമാക്രമണത്തില്‍ 24 കുട്ടികളടക്കം 492 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇസ്രായേല്‍ ആക്രമണം നടത്തിയെന്ന് ലെബനന്‍ ആരോഗ്യമന്ത്രി ഫിറോസ് അബിയാദ് സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തില്‍ ഏകദേശം 5,000 പേര്‍ക്ക് പരിക്കേറ്റതായും ആരോഗ്യമന്ത്രി പറഞ്ഞു. Also Read ; തൃശൂര്‍ പൂരം കലക്കല്‍: അന്വേഷണ റിപ്പോര്‍ട്ടിനെ വീണ്ടും വിമര്‍ശിച്ച് സിപിഐ മുഖപത്രം ജനയുഗം 24 മണിക്കൂറിനുള്ളില്‍ തെക്കന്‍, കിഴക്കന്‍ ലെബനനിലെ 1,100 ഓളം ഹിസ്ബുള്ള കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇസ്രായേല്‍ പറഞ്ഞു. ഹിസ്ബുള്ളയുടെ […]





Malayalam 
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































