October 17, 2025

മലപ്പുറത്ത് നിന്ന് പിടിയിലായ കടുവ ഇനി പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍

തൃശൂര്‍: മലപ്പുറം കരുവാരക്കുണ്ടില്‍ നിന്ന് കഴിഞ്ഞ ദിവസം കൂട്ടിലായ കടുവയെ തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ എത്തിച്ചു. ഇന്നലെ രാത്രി വളരെ വൈകിയാണ് കടുവയെ എത്തിച്ചത്. ഇനി 21 ദിവസം പാര്‍ക്കില്‍ ക്വാറന്റൈനിലാണ് കടുവ. ഇവിടെ സന്ദര്‍ശകര്‍ക്ക് കര്‍ശന വിലക്കുണ്ട്. നിലവില്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ അഞ്ച് കടുവകള്‍ എത്തിക്കഴിഞ്ഞുവെന്ന് റവന്യൂ മന്ത്രിയും പാര്‍ക്ക് സ്ഥിതി ചെയ്യുന്ന ഒല്ലൂര്‍ മണ്ഡലത്തില്‍ എംഎല്‍എയുമായ കെ രാജന്‍ പറഞ്ഞു. കാട്ടില്‍ നിന്ന് പിടികൂടുന്ന ശൗര്യമുള്ള മൃഗങ്ങളെ പുത്തൂരിലേക്കെത്തിക്കും. അവയെ കൃത്യമായി ട്രെയിന്‍ […]

ഗ്രാമ്പിയില്‍ മയക്കുവെടിവെച്ച കടുവ ചത്തു

ഇടുക്കി: വണ്ടിപ്പെരിയാറിലെ ഗ്രാമ്പിയില്‍ ജനവാസമേഖലയിലിറങ്ങി ഭീതിപരത്തിയതിനാല്‍ മയക്കുവെടിവെച്ച കടുവ ചത്തു. പ്രദേശത്തെ തേയിലത്തോട്ടത്തിനുള്ളിലായിരുന്ന കടുവയെ വെറ്റിനറി ഡോക്ടര്‍മാരായ അനുരാജിന്റെയും അനുമോദിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി വെച്ചത്. ആദ്യം മയങ്ങിവീണ കടുവയെ രണ്ടാമതും മയക്കുവെടി വെച്ചപ്പോഴാണ് കടുവ ദൗത്യസംഘത്തിനുനേരെ ചാടിവീണത്. ദൗത്യസംഘത്തില്‍പെട്ട് മനുവിനു നേരെയാണ് ആറടി ഉയരത്തില്‍നിന്ന് കടുവ ചാടിവീണത്. ഇതിനെ തുടര്‍ന്ന് പ്രാണരക്ഷാര്‍ത്ഥം ദൗത്യസംഘം വെടിവെച്ച് വീഴ്ത്തുകയായിരുന്നു. Also Read; ‘ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്നില്‍ എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയവര്‍; പരിഹരിക്കേണ്ടത് കേന്ദ്രസര്‍ക്കാര്‍’; എം വി ഗോവിന്ദന്‍ എന്നാല്‍, […]

കടുവയെ തിരയാന്‍ കുങ്കിയാനകളും ഡ്രോണുകളും; മാനന്തവാടിയില്‍ യുഡിഎഫ്, എസ്ഡിപിഐ ഹര്‍ത്താല്‍ ആരംഭിച്ചു

വയനാട്: മാനന്തവാടി പഞ്ചാരക്കൊല്ലിയിലെ ആളെക്കൊല്ലി കടുവക്കായി വനം വകുപ്പ് ഇന്നും തിരച്ചില്‍ ഊര്‍ജിതമാക്കും. കൂടുതല്‍ ആര്‍ആര്‍ടി സംഘത്തെ വനത്തിലെത്തിക്കും. തെര്‍മല്‍ ഡ്രോണ്‍ ഉപയോഗിച്ചും തിരച്ചില്‍ തുടരും. കൂടാതെ മുത്തങ്ങയില്‍ നിന്നുള്ള കുങ്കിയാനകളെയും തിരച്ചിലിനായി സ്ഥലത്ത് എത്തിക്കും. ഡോക്ടര്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും ഉടന്‍ സ്ഥലത്തെത്തും. പ്രദേശത്ത് കടുവക്കായി ഇന്നലെ തന്നെ കൂട് സ്ഥാപിച്ചിരുന്നു. അതേസമയം കടുവയുടെ ആക്രമണത്തില്‍ മരിച്ച രാധയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. രാവിലെ 11 മണിക്കായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുക. മാനന്തവാടി […]

മൂന്നു വയസ്സുകാരിയെ കടിച്ചുകൊന്ന പുലിയെ പിടികൂടി

കല്‍പ്പറ്റ: പന്തല്ലൂരില്‍ മൂന്നു വയസ്സുകാരിയെ കടിച്ചുകൊന്ന പുലിയെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. ഇന്നു രാവിലെ എട്ടോടെയാണു പുലിയെ കണ്ടെത്തിയത്. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പുലിയെ മയക്കുവെടിവെച്ച് പിടികൂടിയത്. രണ്ടു ഡോസ് മയക്കുവെടിവച്ചാണു പുലിയെ നിയന്ത്രണത്തിലാക്കിയത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. എന്നാല്‍ ഒരു പുലിയെ പിടിച്ചത് കൊണ്ട് പ്രശ്‌നപരിഹാരമായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പുലിയെ കൊല്ലണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധം തുടരുകയാണ്. കൂടുതല്‍ പുലികളുടെ സാന്നിധ്യമുണ്ടെന്നും […]