‘വ്യാജന്‍മാര്‍ അറസ്റ്റില്‍’, കേരളാ പോലീസിന് അഭിനന്ദനങ്ങള്‍ : ലിസ്റ്റിന്‍ സ്റ്റീഫന്‍

ടൊവിനോ തോമസ് നായകനായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമായ ‘അജയന്റെ രണ്ടാം മോഷണം’എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ തമിഴ് റോക്കേഴ്‌സ് അഡ്മിന്‍മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. രജനികാന്ത് നായകനായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വേട്ടയ്യന്റെ വ്യാജ പതിപ്പ് ചിത്രീകരിക്കുന്നതിനിടെയാണ് ഇവര്‍ പോലീസിന്റെ പിടിയിലായത്.വ്യാജന്‍മാര്‍ അറസ്റ്റിലായതിന് പിന്നാലെ കേരള പോലീസിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് എആര്‍എംന്റെ നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. Also Read ; മദ്രസകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം മതസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നാക്രമണം : […]

‘എആര്‍എം’ വ്യാജ പതിപ്പ് പുറത്ത് ; ട്രെയിനിലിരുന്ന വീഡിയോ കാണുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് സംവിധായകന്‍ 

ടൊവിനോ തോമസ് നായകനായി എത്തിയ ഓണം റിലീസ് ചിത്രം ‘എആര്‍എം’ ന്റെ വ്യാജ പതിപ്പ് പുറത്ത്. ട്രെയിന്‍ യാത്രയ്ക്കിടെ ഒരാള്‍ ചിത്രം മൊബൈല്‍ ഫോണില്‍ കാണുന്ന ദൃശ്യം സിനിമയുടെ സംവിധായകന്‍ ജിതിന്‍ ലാല്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. Also Read ; മങ്കിപോക്‌സ് ലക്ഷണങ്ങളോടെ യുവാവ് മഞ്ചേരിയില്‍ ചികിത്സയില്‍ ‘ഒരു സുഹൃത്താണ് ഇത് എനിക്ക് അയച്ചുതന്നത്. ഹൃദയഭേദകം. വേറെ ഒന്നും പറയാനില്ല. ടെലിഗ്രാം വഴി എആര്‍എം കാണേണ്ടവര്‍ കാണട്ടെ. അല്ലാതെ എന്ത് പറയാനാ’, വീഡിയോ പങ്കുവച്ചുകൊണ്ട് സംവിധായകന്‍ […]

ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റായി നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍

കൊച്ചി : കേരളത്തിലെ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റായി നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനെ വീണ്ടും തെരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിയായി എസ് എസ്ടി സുബ്രഹ്മണ്യനും ട്രഷററായി വി പി മാധവനെയും തെരഞ്ഞെടുത്തു. Also Read ; ആദ്യ ദിനം 180 കോടിയോട് കൂടെ റെക്കോഡ് സൃഷ്ടിച്ച് കല്‍ക്കി 2898 എഡി കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി മീറ്റിംഗിലാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. നിലവിലുള്ള അതേ കമ്മിറ്റിയെ തന്നെയാണ് അടുത്ത ഒരു വര്‍ഷത്തേക്ക് കൂടി തെരഞ്ഞെടുത്തിരിക്കുന്നത്. ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് […]