January 15, 2026

‘അനാരോഗ്യം, അതിശൈത്യം’: പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ എല്‍ കെ അഡ്വാനി പങ്കെടുക്കില്ല

അയോധ്യ: രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ ബി ജെ പിയുടെ മുതിര്‍ന്ന നേതാവ് എല്‍ കെ അഡ്വാനി പങ്കെടുക്കില്ല. അതിശൈത്യം കാരണം യാത്ര ഒഴിവാക്കിയെന്നാണ് വിശദീകരണം. അനാരോഗ്യവും പ്രായാധിക്യവും കാരണം എല്‍ കെ അഡ്വാനിയും മുരളി മനോഹര്‍ ജോഷിയും ചടങ്ങില്‍ പങ്കെടുക്കാന്‍ സാധ്യതയില്ലെന്ന് ശ്രീരാമജന്‍മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം