വയനാട് ഉരുള്‍ പൊട്ടല്‍; കേന്ദ്രം വായ്പ മാത്രം അനുവദിച്ചതിനെതിരെ പ്രതിഷേധം ശക്തം

കല്‍പ്പറ്റ: വയനാട് ഉരുള്‍ പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന്, കേന്ദ്രം വായ്പ മാത്രം അനുവദിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കേന്ദ്ര നടപടിയില്‍ പ്രതിഷേധിച്ച് ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ സമരത്തിലേക്ക് നീങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനം പുറത്ത് വിട്ട ആദ്യഘട്ട പുനരധിവാസ പട്ടികയില്‍ അര്‍ഹരായവര്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന ആക്ഷേപവും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. പുനരധിവാസം വൈകുന്നതിലും സമരം നടത്താനാണ് ദുരന്തബാധിതരുടെ നീക്കം. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. വയനാട് ഉരുള്‍ പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനെന്ന പേരില്‍ […]

ഓണ്‍ലൈന്‍ ക്രിക്കറ്റ് വാതുവയ്പ്പ്: യുവാവിന് നഷ്ടം ഒന്നരക്കോടിയോളം രൂപ; ഭാര്യ ജീവനൊടുക്കി

ബെംഗളൂരു: ഓണ്‍ലൈന്‍ ക്രിക്കറ്റ് വാതുവയ്പ്പില്‍ ബെംഗളുരു സ്വദേശിക്ക് നഷ്ടപ്പെട്ടത് 1.5 കോടിയോളം രൂപ. ഹോസ്ദുര്‍ഗയില്‍ അസിസ്റ്റന്റ് എന്‍ജീനിയറായ ദര്‍ശന്‍ ബാബുവിനാണ് ഈ ദുരനുഭവമുണ്ടായത്. കടക്കാരുടെ ഭീഷണി വര്‍ധിച്ചതോടെ ഇയാളുടെ ഭാര്യ രഞ്ജിത ജീവനൊടുക്കുകയായിരുന്നു. മാര്‍ച്ച് 19നാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദര്‍ശന് പണം കടം കൊടുത്ത 13 പേര്‍ക്കെതിരെ രഞ്ജിതയുടെ പിതാവ് പരാതി നല്‍കി. ദര്‍ശനും രഞ്ജിതയ്ക്കും രണ്ട് വയസ്സുള്ള ഒരു മകനുണ്ട്. രഞ്ജിതയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ 13 പേര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം […]

130 കോടിരൂപയുടെ വായ്പ വാഗ്ദാനം ചെയ്ത് നടിയുമായി സൗഹൃദം സ്ഥാപിച്ച് 37 ലക്ഷം തട്ടിയ ആള്‍ പിടിയില്‍ .

കൊച്ചി: വ്യവസായത്തിന് 130 കോടി രൂപയുടെ വായ്പ വാഗ്ദാനം ചെയ്ത് നടിയുടെ പക്കല്‍ നിന്ന് 37 ലക്ഷം രൂപ തട്ടിയെടുത്ത കൊല്‍ക്കത്ത സ്വദേശിയെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു. കൊല്‍ക്കത്ത രുചി ആക്ടീവ് ഏക്കേര്‍സ് ഫ്ലാറ്റില്‍ താമസിക്കുന്ന യാസര്‍ ഇക്ബാലാണ് (51) എന്ന ആള്‍ ആണ് പിടിയിലായത്. കൂട്ടുപ്രതിക്കായി അന്വേഷണം നടക്കുന്നുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പാലാരിവട്ടം പോലീസിലെ പ്രത്യേക അന്വേഷണ സംഘം കൊല്‍ക്കത്തയിലെത്തിയാണ് ഇയാളെ പിടിച്ചത്. Also Read ; ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി 12 ലക്ഷം […]

ഒറ്റ ക്ലിക്കില്‍ വായ്പ; യുവാവിന് നഷ്ടമായത് അരലക്ഷം രൂപ

കാഞ്ഞങ്ങാട്: പോലീസിന്റേയും ബാങ്കിന്റേയും മുന്നറിയിപ്പുകളുണ്ടെങ്കിലും സൈബര്‍ തട്ടിപ്പുകളില്‍ പെട്ടുപോകുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നില്ല. ഇപ്പോള്‍ ഒറ്റ ക്ലിക്കില്‍ ലക്ഷങ്ങള്‍ വായ്പ ലഭിക്കുമെന്ന വാഗ്ദാനം കണ്ട് ധനി എന്ന പേരിലുള്ള ലോണ്‍ ആപ്പ് മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തതിനു പിന്നാലെയാണ് യുവാവിന് പണം നഷ്ടമായത്. കാഞ്ഞങ്ങാട് ഏഴാംമൈല്‍ നേരംകാണാതടുക്കം സ്വദേശിയായ യുവാവിനാണ് പണം നഷ്ടമായിരിക്കുന്നത്. Also Read; രണ്‍ബിര്‍- രശ്മിക ‘ലിപ്‌ലോക്ക്’: ആനിമലിന്റെ പുതിയ പോസ്റ്റര്‍ പുറത്ത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തതിനു പിന്നാലെ വായ്പയുടെ പ്രൊസസിംഗ് ഫീ ഇനത്തില്‍ വിവിധ വിഭാഗങ്ങളിലായി 58,560 […]