September 8, 2024

ജയരാജന്റെ ബി ജെ പി പ്രവേശനം 90% പൂര്‍ത്തിയായിരുന്നു; വാട്‌സാപ് സന്ദേശവും വിമാന ടിക്കറ്റും പുറത്തുവിട്ട് ശോഭാ സുരേന്ദ്രന്‍

ആലപ്പുഴ: ബി ജെ പിയില്‍ ചേരാന്‍ തയ്യാറായ നേതാവ് ഇ പി ജയരാജനായിരുന്നുവെന്ന് വെളിപ്പെടുത്തി ശോഭാ സുരേന്ദ്രന്‍. ജയരാജന്റെ ബി ജെ പി പ്രവേശനം 90 ശതമാനം പൂര്‍ത്തിയായിരുന്നുവെന്നും പാര്‍ട്ടിയില്‍ നിന്നുണ്ടായ ഭീഷണിമൂലമാണ് അദ്ദേഹം പിന്‍മാറിയതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ജയരാജന്റെ മകനുമായി എറണാകുളത്തെ ഹോട്ടലില്‍ താന്‍ കൂടിക്കാഴ്ച നടത്തിയെന്ന് പറഞ്ഞ ശോഭാസുരേന്ദ്രന്‍, കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും വ്യക്തമാക്കി. ജയരാജന്റെ മകന്‍ അയച്ച വാട്‌സാപ്പ് സന്ദേശവും ഡല്‍ഹിയിലേക്ക് പോകുന്നതിനായി പാര്‍ട്ടി പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ദല്ലാള്‍ […]

എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക തള്ളണം; ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

തിരുവനന്തപുരം: തിരുവനന്തപുരം എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക തള്ളമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചന്ദ്രശേഖറിന്റെ നാമനിര്‍ദ്ദേശ പത്രികയ്ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ വിവരങ്ങള്‍ മറച്ചുവെച്ചുവെന്നാണ് ഹര്‍ജിയിലെ പ്രധാന ആക്ഷേപം. ഇത് സംബന്ധിച്ച് വരണാധികാരിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ വരണാധികാരി നടപടി സ്വീകരിച്ചില്ലെന്നും സ്വത്ത് വിവരങ്ങള്‍ സത്യവാങ്മൂലത്തില്‍ നിന്ന് മറച്ചുവെച്ചുവെന്നും നടപടിക്രമങ്ങള്‍ പൂര്‍ണ്ണമാക്കാതെയാണ് വരണാധികാരി പത്രിക സ്വീകരിച്ചതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ നാമനിര്‍ദേശ പത്രിക സ്വീകരിച്ചത് നിയമ വിരുദ്ധമാണെന്ന് ചൂണ്ടികാണിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക ആവണി […]

കശ്മീരില്‍ ബിജെപിയെ വെല്ലുവിളിച്ച് മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള; ബിജെപിക്ക് കെട്ടിവെച്ച പണം പോലും കിട്ടില്ല

ശ്രീനഗര്‍: ദേശീയ പാര്‍ട്ടിയായ ബിജെപിയെ വെല്ലുവിളിച്ച് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. കശ്മീരില്‍ ബിജെപിക്ക് കെട്ടിവെച്ച പണം പോലും ലഭിക്കല്ലെന്നാണ് വെല്ലുവിളി. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ താന്‍ രാഷ്ട്ീയം ഉപേക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.തങ്ങള്‍ ചെയ്ത വികസനത്തിലും അവകാശ വാദത്തിലും വിശ്വാസമുണ്ടെങ്കില്‍ ബിജെപി സ്വന്തം സ്ഥാനാര്‍ത്ഥികളെ കശ്മീരിലെ മൂന്ന് സീറ്റുകളില്‍ മത്സരിപ്പിക്കാന്‍ തയ്യാറാകണമെന്നും ഒമര്‍ അബ്ദുള്ള വെല്ലുവിളിച്ചു.ബാരാമുള്ളയില്‍ നിന്നുള്ള ലോക്‌സഭാ സ്ഥാനാര്‍ത്ഥിയായി അബ്ദുള്ളയും ശ്രീനഗറില്‍ ഷിയാ നേതാവ് ആഗ സയ്യിദ് റുഹുല്ല മെഹ്ദിയും ജമ്മു കശ്മീര്‍ നാഷണല്‍ പാര്‍ട്ടിയുടെ […]