September 8, 2024

വ്യാജ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ; സത്യം പുറത്തുവന്നതില്‍ സന്തോഷമുണ്ടെന്ന് വടകര എംപി ഷാഫി പറമ്പില്‍

വടകര: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വടകരയില്‍ പ്രചരിച്ച വിവാദമായ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബര്‍ വാട്‌സ് ആപ് ഗ്രൂപ്പുകളിലെന്ന പോലീസ് കണ്ടെത്തലില്‍ പ്രതികരണവുമായി വടകര എംപി ഷാഫി പറമ്പില്‍. ‘കോടതി ചെവിക്കു പിടിച്ചതുകൊണ്ടാണ് ഇത്രയെങ്കിലും പുറത്തു വന്നത്. വിവാദത്തിനു പിന്നില്‍ അടിമുടി സിപിഐഎമ്മുകാരാണ്, പക്ഷെ എന്തുകൊണ്ടോ അവരെ പ്രതികളാക്കുന്നില്ല. നിയമനടപടി ഇനിയും തുടരും. വര്‍ഗീയത ഉപയോഗിച്ച് ജയിക്കുന്നതിലും നല്ലത് തോല്‍ക്കുന്നതാണ്. പോരാളിമാരുടെ മുഖം തെളിഞ്ഞു വരുന്നത് നല്ലതാണ്. ആരുടേയും ഒറ്റ ബുദ്ധിയില്‍ തോന്നിയതായി […]

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ബിജെപി വോട്ട് ഇരട്ടിയായി ; സിപിഎമ്മിന് ഈഴവ വോട്ടര്‍മാര്‍ 10 ശതമാനം കുറഞ്ഞു

കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷത്തിനേറ്റ തിരിച്ചടിയിലെല്ലാം നേട്ടമുണ്ടാക്കിയത് ബിജെപിയാണ്. തെരഞ്ഞെടുപ്പില്‍ ഒട്ടുമിക്ക സീറ്റുകളിലും കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചപ്പോള്‍, ബിജെപി വോട്ട് വിഹിതം ഗണ്യമായി വര്‍ധിപ്പിക്കുകയും ചെയ്തുവെന്ന് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. Also Read ; തൃശ്ശൂരില്‍ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്; രണ്ട് കോച്ചുകളുടെ ചില്ല് പൊട്ടി കാസര്‍കോട്, കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഏഴ് നിയമസഭാ മണ്ഡലങ്ങളിലും സിപിഎമ്മിന് വോട്ട് കുറവായിരുന്നു. സിപിഎം ശക്തികേന്ദ്രങ്ങളായ തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്ല്യാശ്ശേരി എന്നിവിടങ്ങളിലാണ് സിപിഎമ്മിന് […]

പണം നല്‍കി വോട്ട് പര്‍ച്ചെയ്‌സ് ചെയ്തു ; തെരഞ്ഞെടുപ്പ് തോല്‍വിയില്‍ ഗുരുതര ആരോപണവുമായി പന്ന്യന്‍ രവീന്ദ്രന്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രതികരണവുമായി തിരുവനന്തപുരം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍. തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നല്ലത് പോലെ പ്രവര്‍ത്തിച്ചു പക്ഷേ ജയിക്കാനായില്ല. തെരഞ്ഞെടുപ്പ് തോല്‍വി പരിശോധിക്കുമെന്നും സംസ്ഥാന സര്‍ക്കാരിനെതിരായ വികാരമല്ല ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.പണത്തിന്റെ കുത്തൊഴുക്ക് തിരുവനന്തപുരത്തെ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചുവെന്നും പന്ന്യന്‍ രവീന്ദ്രന്‍ ആരോപിച്ചു. Also Read ; ലോക്‌സഭ കഴിഞ്ഞു; ഇനി വരാനിരിക്കുന്നത് രണ്ട് നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ ‘ഞങ്ങള്‍ പരാതി പറയാന്‍ പോകാത്തതാണ്. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിട്ടും കാര്യമില്ല’- […]

സുരേഷ് ഗോപിയെ വിജയിപ്പിച്ചാല്‍ പിണറായിയെയും മകളെയും സംരക്ഷിക്കാമെന്ന ഒത്തുകളിയുണ്ടായിരുന്നു – കെ സുധാകരന്‍

കണ്ണൂര്‍: തെരഞ്ഞെടുപ്പ് തുടങ്ങുമ്പോള്‍ തന്നെ വിജയം ഉറപ്പിച്ചിരുന്നുവെന്ന് കണ്ണൂരിലെ യു ഡി എഫ് സ്ഥാനാര്‍ഥിയും കെ പി സി സി അധ്യക്ഷനുമായ കെ സുധാകരന്‍. സംസ്ഥാന സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും എതിരായ ഭരണ വിരുദ്ധ വികാരമടക്കം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. തൃശൂരില്‍ മൂന്നാം സ്ഥാനത്തെത്തിയത് പരിശോധിക്കും. തൃശൂരില്‍ നടന്നത് ഒത്തുകളിയാണെന്നും സുധാകരന്‍ ആരോപിച്ചു. സുരേഷ് ഗോപിയെ വിജയിപ്പിച്ചാല്‍ പിണറായി വിജയനെയും മകളെയും സംരക്ഷിക്കാമെന്ന ഒത്തുകളിയുണ്ടായിരുന്നു. അതാണ് തൃശൂരില്‍ പ്രതിഫലിച്ചത്. ഇന്ത്യ മുന്നണിയുടെ മുന്നേറ്റം പ്രതീക്ഷിച്ചതിനും അപ്പുറമാണ്- സുധാകരന്‍ പറഞ്ഞു. Join […]

വോട്ടില്‍ ഭൂരിപക്ഷവുമായി നോട്ട ; ഇന്‍ഡോറില്‍ ജനങ്ങളുടെ മധുര പ്രതികാരം

നോട്ടയില്‍ പ്രതികാരം തീര്‍ത്ത് ഇന്‍ഡോറിലെ ജനങ്ങള്‍. ഇന്‍ഡോറില്‍ ലോകസഭാ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക നല്‍കേണ്ട അവസാന ദിവസം ബിജെപിയുമായി ചേര്‍ന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചിരുന്നു.ഈ നീക്കത്തിനാണ് ജനങ്ങള്‍ ഇപ്പോള്‍ നോട്ടയില്‍ പ്രതികാരം തീര്‍ത്തിരിക്കുന്നത്. ബിജെപി സ്ഥാനാര്‍ത്ഥി 10 ലക്ഷത്തിലധികം വോട്ട് നേടിയ മണ്ഡലത്തില്‍ തൊട്ടു പുറകെ ഏറ്റവും കൂടുതല്‍ വോട്ട് നോട്ടയ്ക്കാണ്. Also Read ; സ്വന്തം റെക്കോഡ് തിരുത്തി ഹൈബി ഈഡന്‍ ; എറണാകുളം മണ്ഡലത്തില്‍ ചരിത്ര ഭൂരിപക്ഷ വിജയം ബിജെപി സ്ഥാനാര്‍ഥിയായ ശങ്കര്‍ ലാല്‍വാനി […]

സ്വന്തം റെക്കോഡ് തിരുത്തി ഹൈബി ഈഡന്‍ ; എറണാകുളം മണ്ഡലത്തില്‍ ചരിത്ര ഭൂരിപക്ഷ വിജയം

എറണാകുളം:  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചരിത്ര ഭൂരിപക്ഷ വിജയം സ്വന്തമാക്കി ഹൈബി ഈഡന്‍. എറണാകുളം ലോക്‌സഭാ മണ്ഡലത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് ഹൈബി ഈഡന്‍ സ്വന്തമാക്കിയത്.എതിര്‍ സ്ഥാനാര്‍ത്ഥിയായ എല്‍ഡിഎഫിന്റെ കെ.കെ ഷൈനിന് നിലവില്‍ ലഭിച്ച വോട്ടിനേക്കാളും ലീഡ് ഹൈബി ഈഡന്‍ നേടികഴിഞ്ഞു.നിലവില്‍ 238887 വോട്ടിന്റെ ലീഡാണ് ഹൈബിക്കുള്ളത്. ഷൈനിന് ലഭിച്ചത് 223717 വോട്ടാണ്. Also Read ; മഹാരാഷ്ട്രയില്‍ അടിപതറി എന്‍ഡിഎ ; ഇന്‍ഡ്യാ മുന്നണിക്ക് കരുത്തേകി ഉള്ളി കര്‍ഷകര്‍ 2019 ല്‍ ഹൈബി ഈഡന്‍ വിജയിച്ചത് […]

മഹാരാഷ്ട്രയില്‍ അടിപതറി എന്‍ഡിഎ ; ഇന്‍ഡ്യാ മുന്നണിക്ക് കരുത്തേകി ഉള്ളി കര്‍ഷകര്‍

മഹാരാഷ്ട്ര : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ അടിപതറി എന്‍ഡിഎ സഖ്യം.മഹാരാഷ്ട്രയില്‍ ആകെയുള്ള 48 സീറ്റില്‍ 29 സീറ്റിലും ഇന്‍ഡ്യാ മുന്നണിക്ക് അനുകൂലമായ കാലാവസ്ഥയാണ്.അതേസമയം എന്‍ഡിഎ സഖ്യം 18 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സീറ്റ് ഉള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. ഈ രണ്ട് സംസ്ഥാനങ്ങളിലുമുള്ള ഇന്‍ഡ്യാ സഖ്യത്തിന്റെ മുന്നേറ്റം ദേശീയ തലത്തിലെ മൊത്തം ട്രെന്‍ഡില്‍ നിര്‍ണ്ണായകമാവും. Also Read ; ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് കെ സി വേണുഗോപാല്‍ ഇന്‍ഡ്യ മുന്നണിയിലെ മൂന്ന് […]

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നാളെ ; ആത്മവിശ്വാസം കൈവിടാതെ മുന്നണികള്‍

ഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഫലം നാളെ. മോദി തരംഗം രാജ്യത്ത് വീണ്ടും ആഞ്ഞടിക്കും എന്നാണ് എന്‍ഡിഎ ക്യാമ്പിന്റെ ആത്മവിശ്വാസം. അതേസമയം 295 സീറ്റ് നേടി അധികാരത്തിലെത്തുമെന്നാണ് ഇന്‍ഡ്യ സഖ്യത്തിന്റെ വിലയിരുത്തല്‍. വോട്ടെണ്ണല്‍ മുന്നൊരുക്കങ്ങള്‍ വിശദീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് 12.30 ക്ക് മാധ്യമങ്ങളെ കാണും. Also Read ; സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെടുന്ന പ്രവാസികള്‍ക്ക് യാത്രാ വിലക്കുമായി കുവൈറ്റ് സര്‍ക്കാര്‍ നാളെ രാവിലെ 8 മണി മുതലാണ് ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. ആദ്യ ഒരു മണിക്കൂറില്‍ തന്നെ […]