January 1, 2026

പാചകവാതചക സിലിണ്ടറുകള്‍ക്ക് വില കുറച്ചു

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറുകള്‍ക്ക്  വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകള്‍ക്ക് 51.50 രൂപയാണ് കുറച്ചത്. പുതുക്കിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ സിലിണ്ടറിന്റെ വില 1,580 രൂപയായി. Also Read: അമീബിക് മസ്തിഷ്‌കജ്വരം; 24 മണിക്കൂറിനിടെ 2 മരണം എന്നാല്‍, 14.2 കിലോഗ്രാം ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. ജൂലൈ ഒന്നിന് 58.50 രൂപ കുറച്ചതിനു പിന്നാലെ ഓഗസ്റ്റ് ഒന്നിന് ഇന്ധന കമ്പനികള്‍ എല്‍പിജി സിലിണ്ടറുകളുടെ വില 33.50 രൂപയും കുറച്ചു.