December 22, 2024

പാചകവാതക സബ്‌സിഡി 300 രൂപയായി ഉയര്‍ത്തി; സിലിണ്ടര്‍ 603 രൂപയ്ക്ക് ലഭിക്കും

ന്യൂഡല്‍ഹി: ഉജ്ജ്വല പദ്ധതി പ്രകാരമുള്ള പാചകവാതക കണക്ഷനുള്ളവരുടെ സബ്‌സിഡി ഉയര്‍ത്താന്‍ കേന്ദ്രമന്ത്രി സഭാ യോഗത്തില്‍ തീരുമാനം. 200 രൂപയില്‍ നിന്ന് 300 രൂപയാക്കി ഉയര്‍ത്തുമെന്ന് കേന്ദ്രമന്ത്രിസഭായോഗം വിശദീകരിച്ചുകൊണ്ട് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ വ്യക്തമാക്കി. പൊതുവിപണിയില്‍ ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് 903 രൂപയാണ് വില. ഉജ്ജ്വല പദ്ധതി പ്രകാരം കണക്ഷന്‍ എടുത്തിട്ടുള്ളവര്‍ക്ക് 703 രൂപയ്ക്കാണ് നിലവില്‍ സിലിണ്ടര്‍ ലഭ്യമാകുന്നത്. പുതിയ തീരുമാനം വരുന്നതോടെ സിലിണ്ടര്‍ 603 രൂപയ്ക്ക് ലഭിക്കും. 2016 ലാണ് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം പ്രധാനമന്ത്രി ഉജ്ജ്വല യോജന […]