October 25, 2025

മദ്ധ്യപ്രദേശിലും ഛത്തീസ്ഗഢിലും മുഖ്യമന്ത്രിമാര്‍ക്ക് ഇന്ന് സത്യപ്രതിജ്ഞ

ന്യൂഡല്‍ഹി: മദ്ധ്യപ്രദേശിലെയും ഛത്തീസ്ഗഢിലെയും മുഖ്യമന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുതിര്‍ന്ന ബി ജെ പി നേതാക്കളും പങ്കെടുക്കുന്നതാണ്. മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയായി മോഹന്‍ യാദവിനെയും ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായി വിഷ്ണു ഡിയോ സായിയേയുമാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഒ ബി സി നേതാവായ മോഹന്‍ യാദവ് കഴിഞ്ഞ ചൗഹാന്‍ മന്ത്രിസഭയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്നു.എന്നാല്‍ ബി ജെ പിയെ വീണ്ടും അധികാരത്തിലെത്തിച്ച ചൗഹാന് വീണ്ടും മുഖ്യമന്ത്രിപദം നല്‍കുമെന്നായിരുന്നു കരുതിയിരുന്നത്. Also Read; ഇന്ത്യക്കാര്‍ 2040 ല്‍ […]

1.30 കോടി വീടുകള്‍, പിജി വരെ സൗജന്യ വിദ്യാഭ്യാസം, കര്‍ഷകര്‍ക്ക് വര്‍ഷം 12000 രൂപ

ഭോപാല്‍ : തിരഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രം ശേഷിക്കേ മധ്യപ്രദേശില്‍ പ്രകടന പത്രിക പുറത്തിറക്കി ബിജെപി. ‘സങ്കല്‍പ് പത്ര’ എന്ന പേരില്‍ പുറത്തിറക്കിയ പ്രകടന പത്രികയില്‍ ഗോതമ്പിനും നെല്ലിനും താങ്ങുവില വര്‍ധിപ്പിക്കുന്നതടക്കമുള്ള വാഗ്ദാനങ്ങളാണ് ബിജെപി മുന്നോട്ടുവയ്ക്കുന്നത്. ഗോതമ്പിന്റെ താങ്ങുവില ക്വിന്റലിന് 2700 രൂപയും നെല്ലിന് 3100 രൂപയുമായി ഉയര്‍ത്തുമെന്ന് പ്രകടന പത്രികയില്‍ പാര്‍ട്ടി വ്യക്തമാക്കിയിരുന്നു. ലാഡ്ലി ബെഹ്ന പദ്ധതിയിലൂടെ 1.30 കോടി കുടുംബങ്ങള്‍ക്ക് വീടു നല്‍കുമെന്നും കേന്ദ്രത്തിന്റെ ഉജ്ജ്വല പദ്ധതിയിലൂടെ 450 രൂപയ്ക്ക് എല്‍പിജി സിലിണ്ടര്‍ ലഭ്യമാക്കുമെന്നും പ്രകടന […]

മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്: മൂന്ന് ദിവസത്തെ പ്രചരണവുമായി ബിജെപി ദേശീയ നേതാക്കൾ

ദില്ലി: ബിജെപി മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ചൊവ്വാഴ്ച തുടക്കം കുറിക്കും. നവരാത്രി ഉത്സവത്തോട് അനുബന്ധിച്ച് ബൂത്ത് വിജയ് അഭിയാൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. മൂന്ന് ദിവസത്തെ പ്രചാരണത്തിന് ശേഷം വീടുകൾ കയറിയുളള പ്രചരണവും റാലികളും നടത്തും. അതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുക്കുമെന്ന് പ്രാദേശിക നേതാക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 65,000 ബൂത്തുകളിൽ ബിജെപി പ്രചരണത്തിനിറങ്ങും. റാലികളും വീടുകൾ കയറിയുളള പ്രചരണവും നടത്തുമെന്ന് പാർട്ടി ഭാരവാഹികൾ പറഞ്ഞു. എല്ലായിടത്തും വിജിക്കാൻ […]