വികസനവും സദ്ഭരണവും ഒരുമിച്ച് വിജയിച്ചു, മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി
മുംബൈ: മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയം ഉറപ്പിച്ചതിന് പിന്നാലെ മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസനവും സദ്ഭരണവും വിജയിച്ചെന്ന് അദ്ദേഹം പറഞ്ഞു. Also Read ; ‘തന്റെ വിജയം യഥാര്‍ത്ഥത്തില്‍ വയനാട്ടിലെ ജനങ്ങളുടെ വിജയം’ ഫെയ്‌സ്ബുക്ക് കുറിപ്പുമായി പ്രിയങ്ക ഗാന്ധി പ്രധാനമന്ത്രിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം ‘വികസനം വിജയിച്ചു! സദ്ഭരണം വിജയിച്ചു! ഒരുമിച്ച് ഞങ്ങള്‍ ഇനിയും ഉയരത്തില്‍ കുതിക്കും! എന്‍ഡിഎയ്ക്ക് ചരിത്ര വിജയത്തിലൂടെ അധികാരം നല്‍കിയതിന് മഹാരാഷ്ട്രയിലെ എന്റെ സഹോദരി സഹോദരന്മാര്‍ക്ക്, പ്രത്യേകിച്ച് സംസ്ഥാനത്തെ യുവജനങ്ങള്‍ക്കും […]





Malayalam 
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































