January 21, 2025

പാലക്കാട് ബ്രൂവറിക്കായി മലമ്പുഴ ഡാമില്‍ നിന്ന് വെള്ളം ; സര്‍ക്കാരിന്റെ നീക്കം ഹൈക്കോടതി ഉത്തരവ് ലംഘിച്ച്

പാലക്കാട്: പാലക്കാട് എലപ്പുള്ളിയിലെ ബ്രൂവറിക്കായി മലമ്പുള ഡാമില്‍ നിന്ന് വെള്ളമെത്തിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം ഹൈക്കോടതി ഉത്തരവിനെ ലംഘിച്ച്. 2018 ലെ ഹൈക്കോടതി ഉത്തരവിനെ ലംഘിച്ചാണ് സര്‍ക്കാരിന്റെ നീക്കം.സര്‍ക്കാരിന്റെ ഈ തീരുമാനത്തില്‍ കടുത്ത പ്രതിഷേധത്തിലാണ് കര്‍ഷകര്‍. Also Read ; ഗോപന്‍സ്വാമിയുടെ സമാധി; ഹൃദയവാള്‍വില്‍ രണ്ട് ബ്ലോക്കുണ്ടായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് മലമ്പുഴ ഡാമിലെ വെള്ളം കൃഷിയാവശ്യങ്ങള്‍ കഴിഞ്ഞ് മാത്രമേ വ്യവസായങ്ങള്‍ക്ക് ഉപയോഗിക്കാവൂവെന്നാണ് 2018 ലെ ഹൈക്കോടതി ഉത്തരവ്. 2018 ല്‍ മലമ്പുഴയില്‍ നിന്ന് പ്രതിദിനം പത്ത് ദശലക്ഷം ലിറ്റര്‍ വെള്ളം […]

ചോര നീരാക്കി പണിയെടുത്തവരാ ഞങ്ങള്‍, ഒന്നും തരാതെ പിരിച്ചുവിട്ടു: മലമ്പുഴ ഉദ്യാനത്തിലെ താത്കാലിക ശുചീകരണ തൊഴിലാളികള്‍

മലമ്പുഴ ഉദ്യാനത്തിലെ താത്കാലിക ശുചീകരണ  തൊഴിലാളികളെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് സ്ത്രീ തൊഴിലാളികള്‍. പ്രതിഷേധം ശക്തമായതോടെ ഡാം കാണാന്‍ വന്ന വിനോദ സഞ്ചാരികള്‍ മടങ്ങിപോയി. സമരം തുടര്‍ന്ന സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. രണ്ടു ദിവസം മുമ്പാണ് കാരണങ്ങളൊന്നുമില്ലാതെ 60 വയസ്സ് കഴിഞ്ഞവരെ പിരിച്ചുവിട്ടുകൊണ്ട് നോട്ടീസ് പതിച്ചതെന്ന് തൊഴിലാളികള്‍ പറഞ്ഞു. Also Read; ഫെഫ്കയിലെ പൊട്ടിത്തറി ; സംവിധായകന്‍ ആഷിഖ് അബു രാജിവെച്ചു ‘ചോര നീരാക്കി പണിയെടുത്തവരാ ഞങ്ങള്‍ , ഇവര്‍ ഒന്നും തരാതെയാ പിരിച്ചുവിടുന്നതെന്നും തൊഴിലാളികള്‍ പറഞ്ഞു. […]