ക്യാരക്ടര്‍ വേഷങ്ങളിലൂടെ മലയാളികളുടെ മനം കവര്‍ന്ന മീന ഗണേഷ് ഓര്‍മയായി
പാലക്കാട്: നടി മീന ഗണേഷ് അന്തരിച്ചു. 81 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ ഷൊര്‍ണൂര്‍ പി കെ ദാസ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ അഞ്ച് ദിവസമായി ചികിത്സയിലായിരുന്നു. സിനിമയ്ക്ക് പുറമെ സീരിയല്‍, നാടകം എന്നീ മേഖലകളിലും ശ്രദ്ധേയമായ കൈയൊപ്പ് പതിപ്പിച്ചു. 200 ലേറെ സിനിമകളിലും 25 ഓളം സീരിയലുകളിലും നിരവധി നാടകങ്ങളിലും വേഷമിട്ടു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍, വാല്‍ക്കണ്ണാടി, നന്ദനം, മീശമാധവന്‍, നരന്‍ എന്നീ സിനിമകളിലെ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. സ്വാഭാവിക […]