ലഹരി പരിശോധനയ്ക്കിടെ നടന്‍ ഷൈന്‍ ടോം ചാക്കോ കൊച്ചിയിലെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കൊച്ചി: ലഹരി പരിശോധനയ്ക്കിടെ നടന്‍ ഷൈന്‍ ടോം ചാക്കോ കൊച്ചിയിലെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടി. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഷൈന്‍ ടോം ചാക്കോയുടെ മുറിയില്‍ ലഹരി ഉപയോഗം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് സംഘം സ്ഥലത്തെത്തിയത്. ഡാന്‍സാഫ് സംഘം ഹോട്ടലിന് താഴെയെത്തിയെന്നറിഞ്ഞതോടെ ഷൈന്‍ ടോം ചാക്കോ മൂന്നാം നിലയില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു. ലഹരി കൈയിലുണ്ടായിരുന്നതുകൊണ്ടാകാം ഷൈന്‍ ടോം ഇറങ്ങിയോടിയതെന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. Also Read; ബഡ്‌സ് സ്‌കൂളിന് ഹെഡ്‌ഗേവാറിന്റെ പേരുമായി […]

നടന്‍ ടി പി മാധവന്‍ അന്തരിച്ചു

കൊല്ലം: മലയാള സിനിമാ നടന്‍ ടി പി മാധവന്‍ അന്തരിച്ചു.89 വയസായിരുന്നു. കൊല്ലത്തെ എന്‍.എസ് സഹകരണ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ഉദര സംബന്ധമായ അസുഖത്തെ തുടര്‍ത്ത് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. പിന്നാലെ ആരോഗ്യനില മോശമാവുകയും തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു. Also Read ; ‘നിയമ നടപടി എടുക്കാന്‍ സര്‍ക്കാരിന് മടിയില്ല, സര്‍ക്കാര്‍ ഇരയോടൊപ്പമാണ്’; ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മന്ത്രി സജിചെറിയാന്‍ മലയാള സിനിമയുടെ താരസംഘടനയായ ‘അമ്മ’യുടെ ആദ്യത്തെ ജനറല്‍ സെക്രട്ടറി കൂടിയായിരുന്നു ടി പി […]