October 25, 2025

മലയാളി വിദ്യാര്‍ഥിനിക്ക് 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ

ദുബായ്: 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി മലയാളി പെണ്‍കുട്ടി. ദുബായ് മിഡില്‍സെക്സ് യൂണിവേഴ്സിറ്റി വിദ്യാര്‍ഥിനിയാണ് മലയാളിയായ നേഹ ഹുസൈന്‍. ദുബായ് ന്യൂഇന്ത്യന്‍ മോഡല്‍ സ്‌കൂളില്‍ നിന്ന് പ്ലസ് ടു കൊമേഴ്സില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് സ്വന്തമാക്കി. പിന്നീടാണ് ഉപരി പഠനത്തിനായി യൂണിവേഴ്സിറ്റിയില്‍ കയറിയത്. വിദ്യാഭ്യാസ രംഗത്തെ മികവ് തെളിയിക്കുന്നവര്‍ക്ക് ദുബായ് ഗോള്‍ഡന്‍ വിസ നല്‍കുന്നുണ്ട്. ഈ വിഭാഗത്തിലാണ് നേഹ ഹുസൈന്‍ ഗോള്‍ഡന്‍ വിസ സ്വന്തമാക്കിയിരിക്കുന്നത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് […]

ഇരുന്നൂറോളം മലയാളികള്‍ പലസ്തീനില്‍ കുടുങ്ങിക്കിടക്കുന്നു

ബെത്ലഹേം: പലസ്തീനില്‍ കൂടുതല്‍ മലയാളികള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തില്‍ ബെത്ലഹേമിലെ ഒരു ഹോട്ടലില്‍ മാത്രം കുടുങ്ങിക്കിടക്കുന്നത് 200 ഓളം മലയാളികളാണ്. നിലവില്‍ ഇവിടെയുള്ള ആളുകളെല്ലാം സുരക്ഷിതരാണെന്ന് തീര്‍ഥാടന സംഘത്തിലുള്ളവര്‍ പറയുന്നു. ഞായറാഴ്ച രാവിലെ ഏഴുമണിക്ക് കുര്‍ബാന നടക്കുന്ന സമയത്താണ് അപായ സൈറണ്‍ കേള്‍ക്കുന്നത്. ഉടന്‍ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ നിര്‍ദേശം വന്നതിനെ തുടര്‍ന്ന് ബെത്ലഹേമിലെ ഹോട്ടലിലേക്ക് എല്ലാവരും തിരിച്ചെത്തുകയായിരുന്നു. മുന്‍കൂട്ടി നിശ്ചയിച്ചിരിക്കുന്ന യാത്രാ പദ്ധതികളെല്ലാം മുടങ്ങി. സംഘത്തിന്റെ ഇനിയുള്ള യാത്ര ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം […]