മാമി തിരോധാന കേസ്: മേല്‍നോട്ട ചുമതലയുള്ള ക്രൈംബ്രാഞ്ച് ഐ ജിയെ സ്ഥലം മാറ്റി

കോഴിക്കോട്: റിയല്‍ എസ്റ്റേറ്റ് വ്യാപാരി മാമി തിരോധാന കേസില്‍ മേല്‍നോട്ട ചുമതലയുള്ള ക്രൈംബ്രാഞ്ച് ഐ ജിയെ സ്ഥലംമാറ്റി. തീരദേശ പോലീസിലേക്കാണ് ഐ ജി പി.പ്രകാശനെ സ്ഥലം മാറ്റിയത്. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി യു.പ്രേമനെ കണ്ണൂര്‍ ക്രൈംബ്രാഞ്ചിലേക്ക് നേരത്തെ മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് മേല്‍നോട്ട ചുമതലയുള്ള ഉദ്യോഗസ്ഥനെ കൂടി മാറ്റുന്നത്. Also Read; കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി ഗുരുതരാവസ്ഥയില്‍, മെഡിക്കല്‍ ബോര്‍ഡിനെതിരെ കുടുംബം കേസ് നിര്‍ണായ ഘട്ടത്തില്‍ എത്തിനില്‍ക്കെ രണ്ട് പ്രധാന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിനെതിരെ ആക്ഷന്‍ […]

കുറ്റവാളികളെപ്പോലെ ക്രൈംബ്രാഞ്ച് പെരുമാറുന്നു; മനോവിഷമത്തിലാണ് മാറിനിന്നതെന്ന് മാമിയുടെ ഡ്രൈവറും ഭാര്യയും

കോഴിക്കോട്: ക്രൈംബ്രാഞ്ചിന്റെ തുടര്‍ച്ചയായ ചോദ്യം ചെയ്യല്‍ മൂലമുണ്ടായ മനോവിഷമത്തിലാണ് മാറി നിന്നതെന്ന് മാമിയുടെ ഡ്രൈവര്‍ രജിത് കുമാറും ഭാര്യ സുഷാരയും പോലീസിനു മൊഴി നല്‍കി. കുറ്റവാളികളോട് പെരുമാറുന്നതുപോലെയാണ് ക്രൈംബ്രാഞ്ച് പെരുമാറുന്നതെന്നും മാമിയുടെ തിരോധാനത്തില്‍ പങ്കില്ലെന്നും ഇരുവരും പോലീസിനോട് പറഞ്ഞു. ഗുരുവായൂരില്‍ നിന്നും കോഴിക്കോടേക്ക് എത്തിച്ച ഇരുവരെയും മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി വിട്ടയച്ചു. വ്യാഴാഴ്ചയാണ് മാമിയുടെ ഡ്രൈവറേയും ഭാര്യയേയും കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ നടക്കാവ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും ഗുരുവായൂരില്‍ നിന്നും കണ്ടെത്തുകയായിരുന്നു. […]

മാമിയുടെ ഡ്രൈവറേയും ഭാര്യയേയും കാണാനില്ലെന്ന് പരാതി

കോഴിക്കോട്: ദുരൂഹസാഹചര്യത്തില്‍ കാണാതായ റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന്‍ മാമിയുടെ ഡ്രൈവറെയും ഭാര്യയെയും കാണാനില്ലെന്ന് പരാതി. മാമിയുടെ ഡ്രൈവറും എലത്തൂര്‍ സ്വദേശിയുമായ രജിത്ത് കുമാര്‍, ഭാര്യ തുഷാര എന്നിവരെയാണ് കാണാതായത്. മാമി തിരോധാനവുമായി ബന്ധപ്പെട്ട് രണ്ട് തവണ ക്രൈംബ്രാഞ്ച് രജിത്തിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ മുതല്‍ കാണാതായി എന്നാണ് പരാതി. നഗരത്തിലെ ഒരു ഹോട്ടലില്‍ ഇയാള്‍ മുറിയെടുത്തിരുന്നുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ നടക്കാവ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. Also Read; എന്‍എം വിജയന്റെ മരണം; പ്രതിചേര്‍ക്കപ്പെട്ട […]