മാമി തിരോധാന കേസ്: മേല്‍നോട്ട ചുമതലയുള്ള ക്രൈംബ്രാഞ്ച് ഐ ജിയെ സ്ഥലം മാറ്റി

കോഴിക്കോട്: റിയല്‍ എസ്റ്റേറ്റ് വ്യാപാരി മാമി തിരോധാന കേസില്‍ മേല്‍നോട്ട ചുമതലയുള്ള ക്രൈംബ്രാഞ്ച് ഐ ജിയെ സ്ഥലംമാറ്റി. തീരദേശ പോലീസിലേക്കാണ് ഐ ജി പി.പ്രകാശനെ സ്ഥലം മാറ്റിയത്. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി യു.പ്രേമനെ കണ്ണൂര്‍ ക്രൈംബ്രാഞ്ചിലേക്ക് നേരത്തെ മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് മേല്‍നോട്ട ചുമതലയുള്ള ഉദ്യോഗസ്ഥനെ കൂടി മാറ്റുന്നത്. Also Read; കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി ഗുരുതരാവസ്ഥയില്‍, മെഡിക്കല്‍ ബോര്‍ഡിനെതിരെ കുടുംബം കേസ് നിര്‍ണായ ഘട്ടത്തില്‍ എത്തിനില്‍ക്കെ രണ്ട് പ്രധാന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിനെതിരെ ആക്ഷന്‍ […]

കുറ്റവാളികളെപ്പോലെ ക്രൈംബ്രാഞ്ച് പെരുമാറുന്നു; മനോവിഷമത്തിലാണ് മാറിനിന്നതെന്ന് മാമിയുടെ ഡ്രൈവറും ഭാര്യയും

കോഴിക്കോട്: ക്രൈംബ്രാഞ്ചിന്റെ തുടര്‍ച്ചയായ ചോദ്യം ചെയ്യല്‍ മൂലമുണ്ടായ മനോവിഷമത്തിലാണ് മാറി നിന്നതെന്ന് മാമിയുടെ ഡ്രൈവര്‍ രജിത് കുമാറും ഭാര്യ സുഷാരയും പോലീസിനു മൊഴി നല്‍കി. കുറ്റവാളികളോട് പെരുമാറുന്നതുപോലെയാണ് ക്രൈംബ്രാഞ്ച് പെരുമാറുന്നതെന്നും മാമിയുടെ തിരോധാനത്തില്‍ പങ്കില്ലെന്നും ഇരുവരും പോലീസിനോട് പറഞ്ഞു. ഗുരുവായൂരില്‍ നിന്നും കോഴിക്കോടേക്ക് എത്തിച്ച ഇരുവരെയും മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി വിട്ടയച്ചു. വ്യാഴാഴ്ചയാണ് മാമിയുടെ ഡ്രൈവറേയും ഭാര്യയേയും കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ നടക്കാവ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും ഗുരുവായൂരില്‍ നിന്നും കണ്ടെത്തുകയായിരുന്നു. […]

മാമിയുടെ ഡ്രൈവറേയും ഭാര്യയേയും കാണാനില്ലെന്ന് പരാതി

കോഴിക്കോട്: ദുരൂഹസാഹചര്യത്തില്‍ കാണാതായ റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന്‍ മാമിയുടെ ഡ്രൈവറെയും ഭാര്യയെയും കാണാനില്ലെന്ന് പരാതി. മാമിയുടെ ഡ്രൈവറും എലത്തൂര്‍ സ്വദേശിയുമായ രജിത്ത് കുമാര്‍, ഭാര്യ തുഷാര എന്നിവരെയാണ് കാണാതായത്. മാമി തിരോധാനവുമായി ബന്ധപ്പെട്ട് രണ്ട് തവണ ക്രൈംബ്രാഞ്ച് രജിത്തിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ മുതല്‍ കാണാതായി എന്നാണ് പരാതി. നഗരത്തിലെ ഒരു ഹോട്ടലില്‍ ഇയാള്‍ മുറിയെടുത്തിരുന്നുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ നടക്കാവ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. Also Read; എന്‍എം വിജയന്റെ മരണം; പ്രതിചേര്‍ക്കപ്പെട്ട […]

ഗോള്‍ഡന്‍ വിസ തട്ടിപ്പ് ; മാമി കേസില്‍ പോലീസ് ചോദ്യം ചെയ്ത പ്രവാസി പ്രമുഖനെതിരെ ദുബൈയില്‍ കടുത്ത നടപടി

കോഴിക്കോട് : കേരളത്തിലെ പ്രമുഖ സെലിബ്രിറ്റികള്‍ക്കും, സിനിമ താരങ്ങള്‍ക്കും ബന്ധുക്കള്‍ക്കുമടക്കം വ്യാപകമായി ഗോള്‍ഡന്‍ വിസ നേടിക്കൊടുക്കാന്‍ വ്യാജ രേഖകള്‍ സൃഷ്ടിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ദുബൈയിലെ പ്രമുഖ സ്ഥാപനത്തിനും ഉടമയ്ക്കുമെതിരെ നടപടി. തെന്നിന്ത്യന്‍സിനിമ താരങ്ങള്‍, ഗായകര്‍ , ഇവരുടെ ബന്ധുക്കള്‍, ഡോക്ടര്‍മാരടക്കം പ്രൊഫഷനലുകള്‍, വ്യവസായികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി വിവിധ വിഭാഗങ്ങള്‍ക്ക് 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ ലഭിക്കാന്‍ സ്ഥാപനം സമര്‍പ്പിച്ച രേഖകളില്‍ പലതും വ്യാജമായി തയ്യാറാക്കിയതാണെന്ന് അന്വേഷണത്തില്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് അല്‍ത വാറില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിന്റെ രണ്ട് […]

മാമി തിരോധാനം ; കേസ് സിബിഐക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവ്

കോഴിക്കോട്: വ്യാപാരിയായ മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനത്തില്‍ അന്വേഷണം സിബിഐക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവ്.കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് മാമിയുടെ കുടുംബം കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐക്ക് വിട്ടണമെന്ന് കോടതി ഉത്തരവിറക്കിയത്. പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് ആവശ്യവുമായി കുടുംബം രംഗത്തെത്തിയത്. മാമിയെ കൊലപ്പെടുത്തിയതായിരിക്കാം എന്നായിരുന്നു അന്‍വറിന്റെ ആരോപണം. Also Read ; എം.വി. ഗോവിനെതിരായ ആരോപണം: സ്വപ്‌ന സുരേഷിനെതിരെ എടുത്ത അപകീര്‍ത്തി കേസില്‍ അന്വേഷണം വഴിമുട്ടി മുഹമ്മദ് ആട്ടൂരിന്റെ ബിസിനസ് പങ്കാളിയും ഡ്രൈവറുമായ […]