December 1, 2025

തൊടുപുഴയിലെ ബിജുവിന്റെ കൊലപാതകം; ക്വട്ടേഷന്‍ ഏറ്റെടുത്തത് ലഹരി വ്യാപാര സംഘത്തിലെ പ്രധാന കണ്ണി

തൊടുപുഴ: തൊടുപുഴയിലെ ബിജു ജോസഫിന്റെ കൊലപാതകത്തില്‍ ക്വട്ടേഷന്‍ ഏറ്റെടുത്ത മുഹമ്മദ് അസ്ലം ലഹരി വ്യാപാര സംഘത്തിലെ പ്രധാന കണ്ണിയാണെന്ന് പോലീസ്. 14 കിലോ കഞ്ചാവുമായി മുമ്പ് മുഹമ്മദ് അസ്ലമിനെ വരാപ്പുഴ പോലീസ് പിടികൂടിയിരുന്നു. ഒരാഴ്ചയായി ക്വട്ടേഷന്‍ സംഘം ഇടുക്കിയില്‍ തമ്പടിച്ചിരുന്നു. ബിജു വീട്ടില്‍ വരുന്നതും പോകുന്നതുമുള്‍പ്പെടെ സംഘം നിരീക്ഷിച്ച് വ്യക്തമായ ഗൂഢാലോചനയോടെയാണ് പദ്ധതി തയ്യാറാക്കിയത്. അഞ്ച് ലക്ഷം രൂപയ്ക്കാണ് ജോമോന്‍ ക്വട്ടേഷന്‍ നല്‍കിയത്. ഇതില്‍ 12000 രൂപ അഡ്വാന്‍സായി ഗൂഗിള്‍ പേ വഴി നല്‍കി. Also Read; അമ്മയും […]

തൊടുപുഴയില്‍ നിന്ന് കാണാതായ ചുങ്കം സ്വദേശി ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തി

തൊടുപുഴ: തൊടുപുഴയില്‍ നിന്ന് കാണാതായ ചുങ്കം സ്വദേശി ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തി. ഗോഡൗണിലെ മാന്‍ഹോളില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഭിത്തിയടക്കം തുരന്ന് മൃതദേഹം പുറത്തെടുത്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി മാറ്റി. വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങിയ ബിജുവിനെ കാണാതാകുകയായിരുന്നു. ഇന്നലെയാണ് ബിജുവിനെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കള്‍ തൊടുപുഴ പോലീസിനെ സമീപിക്കുന്നത്. പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ബിജുവിന്റെ കാറ്ററിങ് ബിസിനസ് പങ്കാളിയടക്കം മൂന്ന് പേര്‍ കസ്റ്റഡിയിലായി. ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കലയന്താനിയിലെ ഗോഡൗണിലെ മാന്‍ഹോളിലാണ് […]

തൊടുപുഴയില്‍ നിന്ന് കാണാതായ ആളെ കൊലപ്പെടുത്തിയതായി സംശയം; മൂന്ന് പേര്‍ കസ്റ്റഡിയില്‍

തൊടുപുഴ: തൊടുപുഴയില്‍ നിന്ന് കാണാതായ ആളെ കൊലപ്പെടുത്തിയതായി സംശയം. തൊടുപുഴ ചുങ്കം സ്വദേശി ബിജു ജോസഫിനെ വ്യാഴാഴ്ച മുതല്‍ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പോലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. ബിജുവിനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യയാണ് പോലീസില്‍ പരാതി നല്‍കിയത്. ബിജുവിനെ കൊന്ന് മൃതദേഹം ഗോഡൗണിലെ മാന്‍ഹോളില്‍ ഒളിപ്പിച്ചുവെന്നാണ് സംശയിക്കുന്നത്. കസ്റ്റഡിയിലുള്ളവരില്‍ ക്വട്ടേഷന്‍ സംഘാംഗങ്ങളും ഉണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. വ്യാഴാഴ്ച വീട്ടില്‍ നിന്നിറങ്ങിയ ബിജുവിനെ പിന്നീട് ആരും കണ്ടിട്ടില്ല. ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. […]

ജോയി എവിടെ? തെരച്ചിലിനായി റോബോട്ടുകള്‍, റെയില്‍വേ തിരിഞ്ഞുനോക്കിയില്ലെന്ന് മേയര്‍

തിരുവനന്തപുരം: റെയില്‍വേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിനിറങ്ങിയ തൊഴിലാളി ജോയിയെ കാണാതായ സംഭവത്തില്‍ തെരച്ചില്‍ ഇന്നും തുടരുകയാണ്. എന്‍ഡിആര്‍എഫ് സംഘം ഇന്നലെ രാത്രി സ്ഥലത്തെത്തി. എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്‌സ്, സ്‌കൂബ ടീം എന്നിവര്‍ ചേര്‍ന്നാണ് ഇന്ന് രക്ഷാദൗത്യം ഏകോപിപ്പിക്കുന്നത്. തെരച്ചിലിനായി റോബോട്ടിക് സംവിധാനവും ഉപയോഗിക്കുന്നുണ്ട്. ജില്ലാ കളക്ടറും മേയറും എന്‍ഡിആര്‍എഫ് സംഘവും നടത്തിയ ചര്‍ച്ചയക്ക് ശേഷം സുരക്ഷ കൂടെ പരിഗണിച്ചാണ് തെരച്ചില്‍ രാവിലെത്തേക്ക് മാറ്റിയത്. Also Read; ട്രംപിന് നേരെ വെടിവെപ്പ്; ചെവിക്ക് പരിക്ക്, അക്രമി കൊല്ലപ്പെട്ടെന്ന് സൂചന […]