തൊടുപുഴയില്‍ നിന്ന് കാണാതായ ആളെ കൊലപ്പെടുത്തിയതായി സംശയം; മൂന്ന് പേര്‍ കസ്റ്റഡിയില്‍

തൊടുപുഴ: തൊടുപുഴയില്‍ നിന്ന് കാണാതായ ആളെ കൊലപ്പെടുത്തിയതായി സംശയം. തൊടുപുഴ ചുങ്കം സ്വദേശി ബിജു ജോസഫിനെ വ്യാഴാഴ്ച മുതല്‍ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പോലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. ബിജുവിനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യയാണ് പോലീസില്‍ പരാതി നല്‍കിയത്. ബിജുവിനെ കൊന്ന് മൃതദേഹം ഗോഡൗണിലെ മാന്‍ഹോളില്‍ ഒളിപ്പിച്ചുവെന്നാണ് സംശയിക്കുന്നത്. കസ്റ്റഡിയിലുള്ളവരില്‍ ക്വട്ടേഷന്‍ സംഘാംഗങ്ങളും ഉണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. വ്യാഴാഴ്ച വീട്ടില്‍ നിന്നിറങ്ങിയ ബിജുവിനെ പിന്നീട് ആരും കണ്ടിട്ടില്ല. ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. […]

നെയ്യാറ്റിന്‍കരയിലെ ദുരൂഹ സമാധി; തുറക്കാന്‍ ശ്രമിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് മകന്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ദുരൂഹ സമാധി തുറക്കാന്‍ അനുവദിക്കില്ലെന്ന് കുടുംബം. ഭര്‍ത്താവ് സമാധിയായതാണെന്നും സമാധി തുറക്കാന്‍ അനുവദിക്കില്ലെന്നും നെയ്യാറ്റിന്‍കര ആറാംമൂട് സ്വദേശി ഗോപന്‍ സ്വാമിയുടെ ഭാര്യ സുലോചന പറഞ്ഞു. സമാധി തുറക്കാന്‍ ശ്രമിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഗോപന്‍സ്വാമിയുടെ മകന്‍ രാജസേനനും പ്രതികരിച്ചു. ക്ഷേത്ര ഭരണം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നവരാണ് പരാതിക്ക് പിന്നിലുള്ളത്. കൂടാതെ ബന്ധുകള്‍ ആരും പരാതി നല്‍കിയിട്ടില്ലെന്നും ഭര്‍ത്താവ് കിടപ്പ രോഗിയായിരുന്നില്ല നടക്കുമായിരുന്നുവെന്നുമാണ് ഇവര്‍ പറയുന്നത്. Also Read; മഹാകുംഭമേളക്ക് പ്രയാഗ് രാജില്‍ ഇന്ന് തുടക്കം ; ഒരു മാസത്തിലധികം […]