October 18, 2024

മണിപ്പൂരില്‍ പോലീസ് സ്‌റ്റേഷനില്‍ അതിക്രമിച്ച് കയറിയ ജനക്കൂട്ടം ആയുധങ്ങള്‍ കൊള്ളയടിച്ചു

ഇംഫാല്‍ : മണിപ്പൂരില്‍ ഗാന്ധിജയന്തി ദിനത്തില്‍ ‘സ്വച്ഛത അഭിയാന്റെ’ ഭാഗമായി പട്ടണത്തിലെ തര്‍ക്ക ഭൂമി വൃത്തിയാക്കുന്നതിനെച്ചൊല്ലി ബുധനാഴ്ച നാഗാ സമുദായത്തിലെ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തിനിടെ ഉഖ്‌റുള്‍ പോലീസ് സ്‌റ്റേഷനില്‍ അതിക്രമിച്ച് കയറിയ ജനക്കൂട്ടം ആയുധങ്ങള്‍ കൊള്ളയടിച്ചു. എകെ 47, ഇന്‍സാസ് റൈഫിളുകള്‍ എന്നിവയടക്കമാണ് എടുത്തുകൊണ്ടുപോയത്. ഏറ്റുമുട്ടലില്‍ മണിപ്പൂര്‍ റൈഫിള്‍സിലെ ഉദ്യോഗസ്ഥനടക്കം മൂന്ന് പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരില്‍ പത്ത്‌പേര്‍ ഇംഫാലിലെ ആശുപത്രിയിലും മറ്റുള്ളവരെ ഉഖ്‌റുള്‍ ജില്ലാ ആശുപത്രിയിലും ചികിത്സ തേടിയതായി […]

മണിപ്പൂരിനൊപ്പം നിന്ന രാഹുലിനെ കൈവിടാതെ ജനം ; മുഴുവന്‍ സീറ്റിലും കോണ്‍ഗ്രസ്,ഫലത്തില്‍ ഞെട്ടി ബിജെപി

ഇംഫാല്‍: ഒരു വര്‍ഷത്തോളമായി കലാപം തകര്‍ത്ത മണിപ്പൂരില്‍ രണ്ട് സീറ്റുകളിലും കോണ്‍ഗ്രസ് നേടിയ വിജയം ഭരണകക്ഷിയായ ബിജെപിക്കുള്ള ജനങ്ങളുടെ കൃത്യമായ മറുപടിയാണ്.2019-ല്‍ ബി.ജെ.പിയോടൊപ്പം നിന്ന ഒരു സീറ്റും ബി.ജെ.പി പിന്തുണയേകിയ എന്‍.പി.എഫിന് ലഭിച്ച ഒരു സീറ്റും ഇത്തവണ പക്ഷേ അവര്‍ കൈവിട്ടു. ഒരു വര്‍ഷമായി കലാപകലുഷിതമായ അന്തരീക്ഷത്തില്‍ തുടരുന്ന മണിപ്പൂരില്‍ ഒരിക്കല്‍ പോലും സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകാതിരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം ഒരു തിരിച്ചടി ബിജെപിക്ക്് ലഭിച്ചത്. Also Read ; ഹജ്ജ് തീര്‍ഥാടനത്തിനായി മക്കയിലേക്ക് പോകുന്നവര്‍ക്ക് മൊബൈല്‍ കോളുകളും […]

മണിപ്പൂരില്‍ സി.ആര്‍.പി.എഫിന് നേരെ ആക്രമണം; രണ്ട് സൈനികര്‍ക്ക് വീരമൃത്യു

ഇംഫാല്‍: മണിപ്പൂരില്‍ സി.ആര്‍.പി.എഫിന് നേരെ അജ്ഞാതര്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റു. മണിപ്പൂരിലെ നരന്‍സേനയില്‍ വെച്ച് ആയുധങ്ങളുമായെത്തിയവര്‍ സി.ആര്‍.പി.എഫിനെ ആക്രമിക്കുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് ഈ സംഭവമുണ്ടായതെന്ന് മണിപ്പൂര്‍ പൊലീസ് അറിയിച്ചു. Also Read; ആഭ്യന്തര ഹജ്ജ് തീര്‍ഥാടകര്‍ക്ക് മെയ് 15 വരെ അപേക്ഷിക്കാം പുലര്‍ച്ചെ 2.15ഓടെയാണ് ആയുധധാരികളുടെ സംഘമെത്തി സി.ആര്‍.പി.എഫിനെ ആക്രമിച്ചത്. ഇവര്‍ അര്‍ധസൈനിക വിഭാഗത്തിന് നേരെ ബോംബെറിയുകയും ചെയ്തു. സി.ആര്‍.പി.എഫിന്റെ ഔട്ട്‌പോസ്റ്റിനുള്ളില്‍ വെച്ചാണ് ബോംബ് പൊട്ടിയത്. സി.ആര്‍.പി.എഫ് 128 ബറ്റാലിയനില്‍പ്പെട്ട അംഗങ്ങളെയാണ് […]

ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് മണിപ്പൂരില്‍ നിന്ന് തുടങ്ങും

ദില്ലി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് മണിപ്പൂരില്‍ നിന്ന് ആരംഭിക്കും. പതിനഞ്ച് സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ കടന്നുപോകുന്ന യാത്ര 66 ദിവസം നീണ്ടുനില്‍ക്കുന്നതാണ്. ഇന്ത്യയുടെ കിഴക്കു മുതല്‍ പടിഞ്ഞാറ് വരെയാണ് രാഹുലിന്റെ യാത്ര. ഇംഫാലില്‍ രാവിലെ പതിനൊന്നോടെ എത്തുന്ന രാഹുല്‍ കൊങ്‌ജോമിലെ യുദ്ധസ്മാരകത്തില്‍ ആദരവ് അര്‍പ്പിച്ച ശേഷം ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. ഇംഫാലിലെ പാലസ് ഗ്രൗണ്ടില്‍ പരിപാടിക്ക് സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനാല്‍ യാത്രയുടെ ഉദ്ഘാടന പരിപാടി നടക്കുക ഥൗബലില്‍ ആയിരിക്കും. മല്ലികാര്‍ജുന്‍ […]

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം, കൊല്ലപ്പെട്ട് 13 പേര്‍

ന്യൂഡല്‍ഹി: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട് 13 പേര്‍. തെങ്നൗപാല്‍ ജില്ലയിലെ സൈബോളിന് സമീപമുള്ള ലെയ്തു ഗ്രാമത്തിലാണ് ഇരു സംഘങ്ങള്‍ തമ്മില്‍ വെടിവയ്പുണ്ടായത്. തിങ്കളാഴ്ച നടന്ന അക്രമ സംഭവങ്ങളില്‍ 13 പേര്‍ കൊല്ലപ്പെട്ടതായി സുരക്ഷാ സേന അറിയിച്ചിട്ടുണ്ട്. മേയ് മൂന്നു മുതല്‍ മണിപ്പൂരില്‍ മെയ്തെയ്, കുക്കി സമുദായങ്ങള്‍ തമ്മിലുള്ള വര്‍ഗീയ സംഘര്‍ഷം രൂക്ഷമാണ്. അക്രമ സംഭവങ്ങളില്‍ 182 പേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ ഭവനരഹിതരാകുകയും ചെയ്തിട്ടുണ്ട്. Also Read; ‘ഫൈവ് സ്റ്റാര്‍ ഹോട്ടലാണെന്ന് തെറ്റിദ്ധരിച്ച് സ്‌കൂളില്‍ എത്തുന്നു’;മന്ത്രി വി ശിവന്‍ […]

മണിപ്പൂര്‍ കലാപം: അവകാശികളില്ലാതെ 94 മൃതദേഹങ്ങള്‍

മണിപ്പൂര്‍: മണിപ്പൂരിലെ കലാപത്തില്‍ കൊല്ലപ്പെട്ട് ഇംഫാലിലെയും ചുരാചന്ദ്പൂരിലെയും സര്‍ക്കാര്‍ ആശുപത്രികളിലെ മോര്‍ച്ചറികളില്‍ സൂക്ഷിച്ചിരിക്കുന്ന 94 മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക പദ്ധതി തയ്യാറാക്കുന്നു. കൂടുതലും കുക്കി വിഭാഗത്തില്‍ നിന്നുള്ള മൃതദേഹങ്ങളാണ് അവകാശികളില്ലാതെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്. ഇതില്‍ ആറു മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാനും കഴിഞ്ഞിട്ടില്ല. മൃതദേഹം തിരിച്ചറിയുന്നതിനും സമയബന്ധിതമായി സംസ്‌കരിക്കുന്നതിനുമായി മണിപ്പൂര്‍ ചീഫ് സെക്രട്ടറി വിനീത് ജോഷി അഡ്വക്കേറ്റ് ജനറല്‍ ലെനിന്‍ സിംഗ് ഹിജാമുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. Also Read; ബീഹാര്‍ ട്രെയിന്‍ അപകടം: അടിസ്ഥാന കാരണം കണ്ടെത്തുമെന്ന് റെയില്‍വേ […]

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; രണ്ട് വീടുകള്‍ കത്തിച്ചു

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ബുധനാഴ്ച രാത്രി പത്ത് മണിയോടെ ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ അക്രമകാരികള്‍ രണ്ട് വീടുകള്‍ തീവെച്ച് നശിപ്പിച്ചു. കെയ്‌തെലാന്‍ബി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് വീണ്ടും സംഘര്‍ഷമുണ്ടായത്. ഫയര്‍ഫോഴ്‌സും സുരക്ഷാസേനയും എത്തിയാണ് തീയണച്ചത്. Also Read; മുതിര്‍ന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചു അക്രമികള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായും പോലീസ് പറഞ്ഞു. മണിപ്പൂരില്‍ മെയ് മൂന്നിനാണ് ട്രൈബല്‍ സോളിഡാരിറ്റി മാര്‍ച്ചിനെ തുടര്‍ന്ന് കലാപം പൊട്ടിപ്പുറപ്പെട്ടത്. പട്ടികവര്‍ഗ്ഗ പദവിക്കായുള്ള മെയ്തെയ് വിഭാഗത്തിന്റെ ആവശ്യത്തിനെതിരെയായിരുന്നു മാര്‍ച്ച്. […]