ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണിയുമായി യുവാക്കള്‍; മണിപ്പൂര്‍ വീണ്ടും സംഘര്‍ഷാവസ്ഥയിലേക്ക്
ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം ശക്തമാകുന്നു. മെയ്‌തേയ് നേതാവിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം ശക്തമായത്. സംഭവിത്തിന് പിന്നാലെ ദേഹത്ത് പെട്രോളൊഴിച്ച് യുവാക്കള്‍ ആത്മഹത്യ ഭീഷണിയുമായി രംഗത്തെത്തി. കറുത്ത ടീഷര്‍ട്ടണിഞ്ഞ് പെട്രോള്‍ കുപ്പികളുമായിട്ടായിരുന്നു ഇവരുടെ പ്രതിഷേധം. ഞങ്ങള്‍ ആയുധങ്ങള്‍ നല്‍കി, പ്രളയസഹായം നല്‍കി, ഇപ്പോള്‍ നിങ്ങള്‍ ഞങ്ങളെ അറസ്റ്റ് ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. അറസ്റ്റിന് പിന്നാലെ ശനിയാഴ്ച രാത്രി ടയറുകള്‍ കത്തിച്ച് റോഡുകള്‍ ബ്ലോക്ക് ചെയ്തും പ്രതിഷേധിച്ചു. ഇംഫാലില്‍ പലയിടത്തും വെടിയൊച്ചകള്‍ കേട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. […]