November 21, 2024

മണിപ്പൂര്‍ സംഘര്‍ഷം; ജിരിബാമില്‍ ആള്‍ക്കൂട്ടത്തിന് വിലക്കേര്‍പ്പെടുത്തി ജില്ലാ ഭരണകൂടം

ഇംഫാല്‍: സംഘര്‍ഷങ്ങള്‍ കലുഷിതമായ മണിപ്പൂരിലെ ജിരിബാം ജില്ലയില്‍ ആള്‍ക്കൂട്ടത്തിന് വിലക്ക്. അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടരുതെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. അതോടൊപ്പം ആയുധം കൈവശം വയ്ക്കുന്നതിനും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച മണിപ്പൂരിലുണ്ടായ സംഘര്‍ഷത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു. Also Read ; സുജിത്ത് ദാസിനെതിരായ മരം മുറി കേസ് ; എസ് ഐ ശ്രീജിത്തിന്റെ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തും ഇന്നലെ രാവിലെയാണ് ജിരിബാം ജില്ലയില്‍ കുക്കി, മെയ്തേയി വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ആറ് പേര്‍ സംഭവ സ്ഥലത്തു […]

മണിപ്പൂര്‍ കലാപം സ്ത്രീകളെ നഗ്നരാക്കി വേട്ടയാടിയ സംഭവം : പോലീസിന്റെ ഗുരുതര വീഴ്ച തുറന്നുകാട്ടി സിബിഐ

ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപത്തിനിടെ സ്ത്രീകളെ വിവസ്ത്രയാക്കി നടത്തിയ സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായതായി സിബിഐ. സംഭവത്തിന് തൊട്ടുമുമ്പ് ഇരകള്‍ പോലീസ് വാഹനത്തിനടുത്ത് എത്തി സഹായം അഭ്യര്‍ത്ഥിച്ചിരുന്നു എന്നാല്‍ പോലീസ് സഹായിച്ചില്ല. വണ്ടിയുടെ താക്കോല്‍ ഇല്ലെന്നായിരുന്നു പോലീസുകാര്‍ മറുപടി നല്‍കിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. അതേസമയം ആരോപണ വിധേയരായ മുഴുവന്‍ പോലീസുകാര്‍ക്കെതിരെയും വകുപ്പുതല നടപടി സ്വീകരിച്ചിട്ടുണ്ടെന്നായിരുന്നു മണിപ്പൂര്‍ ഡിജിപിയുടെ വിശദീകരണം. Also Read ; മദ്രാസ് ഹൈകോടതിയില്‍ 2329 ഒഴിവുകള്‍ കലാപത്തിനിടെ ചുരാചന്ദ്പൂര്‍ ജില്ലയില്‍ കഴിഞ്ഞ മെയ് മാസം […]

ഒടുവില്‍ മൗനം വെടിഞ്ഞ് പ്രധാന മന്ത്രി; മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്രം സമയോജിതമായി ഇടപ്പെട്ടുവെന്ന് അവകാശവാദം

ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി നാളുകള്‍ മാത്രം അവശേഷിക്കെ മണിപ്പൂര്‍ വിഷയത്തില്‍ പ്രതികരണവുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി. കലാപത്തില്‍ സാധ്യമായതെല്ലാം ചെയ്തുവെന്നാണ് നരേന്ദ്ര മോദിയുടെ വാദം. മണിപ്പൂരിലെ സാഹചര്യത്തെ സൂക്ഷ്മമായി നിരീക്ഷിക്കുകയും കേന്ദ്ര സര്‍ക്കാര്‍ സമയബന്ധിതമായി ഇടപ്പെട്ടുവെന്നും മോദി പ്രതികരിച്ചു. സര്‍ക്കാരിന്റെ സമയോജിത ഇടപെടലുകൊണ്ടാണ് മണിപ്പൂരിലെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതെന്നും മോദി പറഞ്ഞു. അസം ട്രിബ്യൂണ്‍ എന്ന ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങള്‍. അമിത് ഷാ മണിപ്പൂരില്‍ തങ്ങി സ്ഥിതിഗതികള്‍ വിലയിരുത്തിയതാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. […]

മണിപ്പൂര്‍ കലാപം: അവകാശികളില്ലാതെ 94 മൃതദേഹങ്ങള്‍

മണിപ്പൂര്‍: മണിപ്പൂരിലെ കലാപത്തില്‍ കൊല്ലപ്പെട്ട് ഇംഫാലിലെയും ചുരാചന്ദ്പൂരിലെയും സര്‍ക്കാര്‍ ആശുപത്രികളിലെ മോര്‍ച്ചറികളില്‍ സൂക്ഷിച്ചിരിക്കുന്ന 94 മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക പദ്ധതി തയ്യാറാക്കുന്നു. കൂടുതലും കുക്കി വിഭാഗത്തില്‍ നിന്നുള്ള മൃതദേഹങ്ങളാണ് അവകാശികളില്ലാതെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്. ഇതില്‍ ആറു മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാനും കഴിഞ്ഞിട്ടില്ല. മൃതദേഹം തിരിച്ചറിയുന്നതിനും സമയബന്ധിതമായി സംസ്‌കരിക്കുന്നതിനുമായി മണിപ്പൂര്‍ ചീഫ് സെക്രട്ടറി വിനീത് ജോഷി അഡ്വക്കേറ്റ് ജനറല്‍ ലെനിന്‍ സിംഗ് ഹിജാമുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. Also Read; ബീഹാര്‍ ട്രെയിന്‍ അപകടം: അടിസ്ഥാന കാരണം കണ്ടെത്തുമെന്ന് റെയില്‍വേ […]

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; രണ്ട് വീടുകള്‍ കത്തിച്ചു

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ബുധനാഴ്ച രാത്രി പത്ത് മണിയോടെ ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ അക്രമകാരികള്‍ രണ്ട് വീടുകള്‍ തീവെച്ച് നശിപ്പിച്ചു. കെയ്‌തെലാന്‍ബി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് വീണ്ടും സംഘര്‍ഷമുണ്ടായത്. ഫയര്‍ഫോഴ്‌സും സുരക്ഷാസേനയും എത്തിയാണ് തീയണച്ചത്. Also Read; മുതിര്‍ന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചു അക്രമികള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായും പോലീസ് പറഞ്ഞു. മണിപ്പൂരില്‍ മെയ് മൂന്നിനാണ് ട്രൈബല്‍ സോളിഡാരിറ്റി മാര്‍ച്ചിനെ തുടര്‍ന്ന് കലാപം പൊട്ടിപ്പുറപ്പെട്ടത്. പട്ടികവര്‍ഗ്ഗ പദവിക്കായുള്ള മെയ്തെയ് വിഭാഗത്തിന്റെ ആവശ്യത്തിനെതിരെയായിരുന്നു മാര്‍ച്ച്. […]