December 1, 2025

നവീന്‍ ബാബുവിനെ യാത്രയയപ്പ് യോഗത്തില്‍ അപമാനിക്കാന്‍ ആസൂത്രണം നടത്തി; തെളിവുകള്‍ പി പി ദിവ്യയുടെ ഫോണില്‍, കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കുറ്റപത്രം ഒരാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കും. നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെയാണെന്നും ആത്മഹത്യക്ക് പ്രേരണയായത് പി പി ദിവ്യയുടെ പ്രസംഗമാണെന്നുമുള്ള കണ്ടെത്തല്‍ കുറ്റപത്രത്തിലുണ്ടാകും. നവീന്‍ ബാബുവിനെ യാത്രയയപ്പ് യോഗത്തില്‍ അപമാനിക്കാന്‍ ആസൂത്രണം നടത്തിയെന്നും ദൃശ്യങ്ങള്‍ ദിവ്യ തന്നെ പ്രചരിപ്പിച്ചതിന് ഫോണില്‍ നിന്ന് തെളിവുകള്‍ കിട്ടിയെന്നും കുറ്റപത്രത്തിലുണ്ട്. പ്രാദേശിക ചാനലിനെ വിളിച്ചുവരുത്തിയതും ദിവ്യയാണ്. ഇനി കേസില്‍ രാസപരിശോധന ഫലം ലഭിക്കാനുണ്ട്. കേസില്‍ 82 സാക്ഷികളാണ് ഉള്ളതെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. Also Read; ബുക്ക് മൈ ഷോയില്‍ […]

നിലവിലെ അന്വേഷണസംഘത്തില്‍ വിശ്വാസമില്ലെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ ഹൈക്കോടതിയില്‍

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ നിലവിലെ അന്വേഷണസംഘത്തില്‍ വിശ്വാസമില്ലെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഹൈക്കോടതിയില്‍. സിബിഐ ഇല്ലെങ്കില്‍ സംസ്ഥാന െ്രൈകംബ്രാഞ്ചെങ്കിലും കേസ് അന്വേഷിക്കണമെന്നും ഡിവിഷന്‍ ബെഞ്ചില്‍ നല്‍കിയ അപ്പീലില്‍ ഭാര്യ മഞ്ജുഷ വ്യക്തമാക്കി. മരണത്തില്‍ പോസ്റ്റ്‌മോര്‍ട്ടം മുതല്‍ സംശയമുണ്ട് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. Also Read; കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല; വേട്ടയാടാന്‍ അനുമതിയുണ്ടെന്ന് കേന്ദ്രം എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുബം നല്‍കിയ അപ്പീലാണ് ഇന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് […]

ദിവ്യയുടെ ജാമ്യം റദ്ദാക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനൊരുങ്ങി നവീന്‍ ബാബുവിന്റെ കുടുംബം

പത്തനംതിട്ട: നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിയായ പിപി ദിവ്യയുടെ ജാമ്യഹര്‍ജിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങി നവീന്‍ ബാബുവിന്റെ കുടുംബം. പി.പി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയെ സമീപിക്കുക. എസ്‌ഐടി അന്വേഷണം കാര്യക്ഷമമല്ലെന്നും കോടതിയെ ബോധ്യപ്പെടുത്തും. കൂടാതെ ഗൂഢാലോചന ഉള്‍പ്പെടെ അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെടും. കൂടുതല്‍ പ്രതികരിക്കാനില്ലെന്നായിരുന്നു ഇന്നലെ നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചിരുന്നത്. Also Read; ഒടുവില്‍ രാഹുലിനായി കെ മുരളീധരന്‍ പാലക്കാട്ടെത്തും ; ഞായര്‍,തിങ്കള്‍ ദിവസങ്ങളില്‍ പ്രചാരണ യോഗങ്ങളില്‍ പങ്കെടുക്കും അതേസമയം എഡിഎം […]