കോണ്‍ഗ്രസ് പ്രണബ് മുഖര്‍ജിയോട് അനാദരവ് കാട്ടിയിട്ടില്ലെന്ന് മകന്‍ അഭിജിത്ത്

ഡല്‍ഹി: പ്രണബ് മുഖര്‍ജിയോട് കോണ്‍ഗ്രസ് അനാദരവ് കാട്ടിയെന്ന മകള്‍ ശര്‍മ്മിഷ്ഠ മുഖര്‍ജിയുടെ പ്രസ്താവന തള്ളി സഹോദരന്‍ അഭിജിത്ത് ബാനര്‍ജി രംഗത്തെത്തി. കൊവിഡ് കാലത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഉള്ളപ്പോഴാണ് അച്ഛന്‍ മരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.കുടുംബാംഗങ്ങളും സുഹൃത്തുക്കളും കൂടി 20 പേരാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്. വിലാപയാത്ര നടത്താമെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചെങ്കിലും കഴിഞ്ഞില്ല. രാഹുല്‍ ഗാന്ധിയടക്കം നേതാക്കള്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നെന്നും അഭിജിത്ത് ബാനര്‍ജി പറഞ്ഞു. കോണ്‍ഗ്രസ് അനുശോചന യോഗം ചേരാതിരുന്നതിനെ മകള്‍ ശര്‍മ്മിഷ്ഠ മുഖര്‍ജി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. Also Read […]

വിവാദം വേണ്ട; മന്‍മോഹന്‍ സിങിന്റെ സ്മാരകത്തിനായി സ്ഥലം അനുവദിക്കുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന്റെ സ്മാരകത്തിനായി സ്ഥലം അനുവദിക്കുമെന്ന് കേന്ദ്രം. ഇത് അദ്ദേഹത്തിന്റെ കുടുംബത്തേയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയേയും അറിയിച്ചിട്ടുണ്ടെന്നും വെള്ളിയാഴ്ച്ച രാത്രി ക്യാബിനറ്റ് യോഗത്തിന് പിന്നാലെ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലൂടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഒരു ട്രസ്റ്റ് രൂപീകരിച്ചതിനുശേഷം സ്ഥലം കൈമാറുമെന്നും കോണ്‍ഗ്രസ് അനാവശ്യമായി വിവാദമുണ്ടാക്കുകയാണെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു. Also Read; എം ടിയുടെ ദുഃഖാചരണം കണക്കിലെടുക്കാതെ പരിശീലന പരിപാടി നടത്തി; മൃഗസംരക്ഷണ വകുപ്പിനോട് റിപ്പോര്‍ട്ട് തേടി മന്ത്രി ചിഞ്ചു റാണി […]

മന്‍മോഹന്‍ സിങിന് ആദരം: ഇന്ത്യന്‍ താരങ്ങള്‍ കളത്തിലിറങ്ങിയത് കറുത്ത ആം ബാന്‍ഡ് അണിഞ്ഞ്

മെല്‍ബണ്‍: അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനോടുള്ള ആദരസൂചകമായി ബോക്‌സിങ് ഡേ ടെസ്റ്റിന്റെ രണ്ടാംദിനത്തില്‍ കറുത്ത ആം ബാന്‍ഡ് അണിഞ്ഞാണ് ഇന്ത്യന്‍ താരങ്ങള്‍ കളത്തിലിറങ്ങിയത്. ഇക്കാര്യം വ്യക്തമാക്കി രഹിത് ശര്‍മ, വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ, ഋഷഭ് പന്ത് എന്നിവരുടെ ചിത്രത്തോടെ ബി.സി.സി.ഐ എക്സില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. Also Read; സിങ് ഈസ് കിങ്, ആധുനിക ഇന്ത്യയുടെ സൃഷ്ടാവ്; മന്‍മോഹന്‍ സിങിന്റെ നിര്യാണത്തില്‍ അനുശോചിച്ച് സന്ദീപ് വാര്യര്‍ അതേസമയം ആസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് സ്‌കോര്‍ പിന്തുടരുന്ന ഇന്ത്യക്ക് […]

സിങ് ഈസ് കിങ്, ആധുനിക ഇന്ത്യയുടെ സൃഷ്ടാവ്; മന്‍മോഹന്‍ സിങിന്റെ നിര്യാണത്തില്‍ അനുശോചിച്ച് സന്ദീപ് വാര്യര്‍

കോഴിക്കോട്: മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. മന്‍മോഹന്‍ സിങിന്റെ നിര്യാണത്തില്‍ അനുശോചിച്ച് സന്ദീപ് വാര്യര്‍. നാമിന്ന് കാണുന്ന ആധുനിക ഇന്ത്യയുടെ സ്രഷ്ടാവ് ആരാണെന്ന് ചോദിച്ചാല്‍ അതിനൊരു ഉത്തരമേയുള്ളൂ അതാണ് മന്‍മോഹന്‍ സിങ് എന്നാണ് സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചത്. മന്‍മോഹന്‍ സിങിന്റെ ഉദാരവത്കരണത്തിനെതിരെ ശക്തമായ നിലപാടെടുത്ത ഇടത്, ബി.ജെ.പി പാര്‍ട്ടികള്‍ക്ക് പിന്നീട് തിരുത്തേണ്ടി വന്നുവെന്നും വാര്യര്‍ ചൂണ്ടിക്കാട്ടി. Also Read; മന്‍മോഹന്‍ സിങിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് രാജ്യം ; സംസ്‌കാരം നാളെ, രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം ഫേസ്ബുക്ക് […]

‘രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ ഉടച്ചുവാര്‍ത്ത ധനമന്ത്രി’; മന്‍മോഹന്‍ സിങിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മോദി

ഡല്‍ഹി: മന്‍മോഹന്‍ സിങിന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ സമുന്നതരായ നേതാക്കളിലൊരാളായ ഡോ. മന്‍മോഹന്‍ സിങിന്റെ വേര്‍പാടില്‍ ഇന്ത്യ ദുഃഖിക്കുന്നുവെന്ന് മോദി പറഞ്ഞു. പ്രധാനമന്ത്രി എന്ന നിലയില്‍ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ അദ്ദേഹം ശ്രമിച്ചു. വര്‍ഷങ്ങളോളം നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക നയത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ചു. പാര്‍ലമെന്റിലെ അദ്ദേഹത്തിന്റെ ഇടപെടലുകളും ഏറെ ശ്രദ്ധേയമാണെന്ന് മോദി പറഞ്ഞു. Also Read ; മന്‍മോഹന്‍ സിങിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് രാജ്യം ; സംസ്‌കാരം നാളെ, രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം ഡല്‍ഹി […]

മന്‍മോഹന്‍ സിങിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് രാജ്യം ; സംസ്‌കാരം നാളെ, രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം

ഡല്‍ഹി : അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് രാജ്യം. മന്‍മോഹന്‍ സിങിന്റെ മരണവിവരം അറിഞ്ഞ് ബെലഗാവിയിലെ കോണ്‍ഗ്രസ് സമ്മേളനം റദ്ദാക്കി നേതാക്കള്‍ ഡല്‍ഹിയിലേക്കെത്തി. ഇന്ന് പുലര്‍ച്ചയോടെ ഡല്‍ഹിയിലെത്തിയ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും കെസി വേണുഗോപാലും അടക്കമുള്ള നേതാക്കള്‍ വീട്ടിലെത്തി അദ്ദേഹത്തിന് ആദരമര്‍പ്പിച്ചു. അതേസമയം ഡല്‍ഹിയിലുണ്ടായിരുന്ന സോണിയാ ഗന്ധിയും പ്രിയങ്ക ഗാന്ധിയും മരണവിവരം അറിഞ്ഞ് ആശുപത്രിയിലും പിന്നീട് വസതിയിലും എത്തിയിരുന്നു. Also Read ; രൂപമാറ്റം വരുത്തി, നിരക്ക് കുറച്ച് നവകേരള ബസ് […]