മന്‍സൂര്‍ അലിഖാനെതിരെ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷന്‍

ന്യൂഡല്‍ഹി: ലിയോ സിനിമയുമായി ബന്ധപ്പെട്ട് നടി തൃഷ കൃഷ്ണനെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ നടന്‍ മന്‍സൂര്‍ അലിഖാനെതിരെ സ്വമേധയാ കെസെടുത്ത് ദേശീയ വനിതാ കമ്മീഷന്‍. ഒരു അഭിമുഖത്തിലായിരുന്നു മന്‍സുര്‍ അലിഖാന്റെ അപകീര്‍ത്തിതരമായ പരാമര്‍ശം. തൃഷയ്‌ക്കൊപ്പം ലിയോയില്‍ അഭിനയിക്കുന്നുവെന്ന് കേട്ടപ്പോള്‍ കിടപ്പുമിറി സീന്‍ ഉണ്ടാകുമെന്ന് താന്‍ കരുതി. പഴയ സിനിമകളില്‍ ബലാത്സംഗ സീനുകള്‍ ചെയ്തിട്ടുണ്ട്. മറ്റ് നടിമാരെ കിടപ്പുമിറിയിലേക്ക് കൊണ്ടുപോയതുപോലെ തൃഷയേയും കൊണ്ടുപോകാമെന്ന് കരുതി. എന്നാല്‍ കാശ്മീരിലെ ഷൂട്ടിംഗ് സെറ്റില്‍ തൃഷയെ അവര്‍ കാണിച്ചില്ലെന്നായിരുന്നു നടന്‍ പറഞ്ഞത്. നടനെതിരെ […]