November 21, 2024

ക്രിക്കറ്റ് പരിശീലകന്‍ മനുവിനെതിരായ പീഡനപരാതി ; കെസിഎയ്ക്ക് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്

തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലകന്‍ മനുവിനെതിരായ പീഡന പരാതിയില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍.ക്രിക്കറ്റ് പരിശീലനത്തുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പരിശീലകന്‍ പീഡിപ്പിച്ച സംഭവത്തില്‍ ക്രിക്കറ്റ് അസോസിയേഷന് കമ്മീഷന്‍ നോട്ടീസ് അയക്കുകയും ചെയ്തു. ഇത്തരം ഒരു സംഭവം ഉണ്ടാകാനിടയായ സാഹചര്യം കെസിഎ വിശദീകരിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. Also Read ; വിച്ഛേദിച്ച വൈദ്യുതി ബന്ധം പുനസ്ഥാപിക്കും ; ചെയര്‍മാന് നിര്‍ദേശം നല്‍കി മന്ത്രി കെ കൃഷ്ണന്‍കുട്ടി പീഡന കേസില്‍ പ്രതിയായ കോച്ച് മനു കഴിഞ്ഞ 10 വര്‍ഷമായി കെസിഎയില്‍ കോച്ചാണ്. തെങ്കാശിയില്‍ […]

നഗ്നചിത്രങ്ങള്‍ പകര്‍ത്തി, മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു; ക്രിക്കറ്റ് പരിശീലകന്‍ മനുവിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍

തിരുവനന്തപുരം : കേരള ക്രിക്കറ്റ് അസോസിയേഷന്‍ തിരുവനന്തപുരം പരിശീലകന്‍ മനുവിനെതിരെ പീഡന പരാതി. മനു നഗ്ന ചിത്രങ്ങള്‍ എടുത്ത് ഭീഷണിപ്പെടുത്തിയാണ് മനു പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയിരുന്നത്. ഇയാള്‍ പീഡിപ്പിച്ച പെണ്‍കുട്ടിയുടെ പിതാവാണ് ഇപ്പോള്‍ മനുവിനെതിരെ മൊഴി നല്‍കിയിരിക്കുന്നത്. മനു പെണ്‍കുട്ടിയെ ശുചിമുറിയില്‍ വെച്ച് പീഡിപ്പിച്ചുവെന്നും പിതാവ് വെളിപ്പെടുത്തി. ക്രൂരമായ പീഡനത്തിനിടയില്‍ കുട്ടി നിലവിളിച്ചപ്പോള്‍ ബലമായി പിടിച്ചുനിര്‍ത്തി ഉപദ്രവിച്ചെന്നും പിതാവ് പറഞ്ഞു. കൂടാതെ മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുന്നതും ഇയാളുടെ പതിവായിരുന്നു. തെങ്കാശിയില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിന് കൊണ്ടുപോയി ഹോട്ടലില്‍ വെച്ചും ഇയാള്‍ […]

ഡിവൈഎഫ്‌ഐ മുന്‍ നേതാവ് മനു തോമസ് തില്ലങ്കേരി-ആയങ്കിമാര്‍ക്കെതിരെ പറയുന്ന പഴയ പ്രസംഗം പുറത്ത്

കണ്ണൂര്‍: ഡിവൈഎഫ്‌ഐ മുന്‍ നേതാവ് മനു തോമസ് ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് അനഭിമതനായത് കണ്ണൂരിലെ സംഘടനയ്ക്കുള്ളിലെടുത്ത നിലപാടുകളിലൂടെയെന്ന് വ്യക്തമാക്കുന്ന പ്രസംഗം പുറത്ത്. മനു തോമസ് ക്വട്ടേഷന്‍ സംഘങ്ങളെ തള്ളിപ്പറയുന്നതാണ് പ്രസംഗം. ആകാശ് തില്ലങ്കേരി, അര്‍ജുന്‍ ആയങ്കി അടക്കമുള്ളവര്‍ക്കെതിരെ കടുത്ത പ്രതികരണമാണ് മനു തോമസ് പ്രസംഗത്തില്‍ നടത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ പോസ്റ്റുകളും കേസുകളും വിവാദമായതോടെ ആകാശ് തില്ലങ്കേരിയും അര്‍ജുന്‍ ആയങ്കിയും അടക്കമുള്ള ക്വട്ടേഷന്‍ സംഘങ്ങളെ തള്ളിപ്പറയാന്‍ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായിരുന്നു പ്രസംഗം. അതുവരെ ഇവര്‍ സമൂഹ […]