November 21, 2024

റെയില്‍വേ സ്‌റ്റേഷനിലെത്തിയ പോലീസ് നായ സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി ; കണ്ടെത്തിയത് ടെറസില്‍ വളര്‍ത്തിയ കഞ്ചാവ് ചെടി

ഹൈദരാബാദ്: റെയില്‍വേ സ്റ്റേഷനില്‍ പതിവ് പരിശോധനയ്ക്ക് പോയ നായ പക്ഷേ മണം പിടിച്ച് കണ്ടെത്തിയത് കഞ്ചാവ് ചെടി. റെയില്‍വേ സ്റ്റേഷനിലെ പരിശോധനയ്ക്കിടെയാണ് തൊട്ടടുത്ത വീട്ടിലേക്ക് നായ മണം പിടിച്ച് ഓടിയത്. പോലീസ് ആദ്യമൊന്ന് ഞെട്ടിയെങ്കിലും പിന്നാലെ പോയപ്പോഴാണ് കാര്യങ്ങള്‍ മനസിലായത്. വീട്ടിലെ ടെറസിലായിരുന്നു കഞ്ചാവ് ചെടി വളര്‍ത്തിയിരുന്നത്. Also Read ; ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ച് യുവാവിനെ മാനവീയത്തിനടുത്ത് എത്തിച്ചു ; യുവാവിന് കുത്തേറ്റു, യുവതി പിടിയില്‍ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പതിവ് പരിശോധനയ്ക്കിടെ നായ മണം പിടിച്ച് […]

തിരുവനന്തപുരത്ത് വന്‍ കഞ്ചാവ് വേട്ട ; കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ കടത്തിയത് 7 കിലോ കഞ്ചാവ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്‍ കഞ്ചാവ് വേട്ട. കഞ്ചാവുമായി എത്തിയ സംഘത്തെ ആറ്റിങ്ങലില്‍ വെച്ച് പോലീസ് പിടികൂടി. ഏഴ് കിലോയോളം കഞ്ചാവാണ് ഇവരില്‍ നിന്നും പിടികൂടിയത്. കെഎസ്ആര്‍ടിസി ബസിലാണ് ഇവര്‍ കഞ്ചാവ് കടത്താന്‍ ശ്രമം നടത്തിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ആറ്റിങ്ങല്‍ ബസ്റ്റാന്‍ഡില്‍ വച്ചാണ് പിടികൂടിയത്. Also Read ; അന്‍വര്‍ സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചാലും ഇല്ലെങ്കിലും പ്രശ്നമില്ലെന്ന് വിഡി സതീശന്‍, വാതില്‍ അടഞ്ഞിട്ടില്ലെന്ന് സുധാകരന്‍ വള്ളക്കടവ് സ്വദേശികളായ അനസ്, സുകുമാരന്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു. എക്‌സൈസും എന്‍ഫോഴ്‌സ്‌മെന്റും ചിറയിന്‍കീഴ് എക്‌സൈസും […]

സംസ്ഥാനത്ത് പത്ത് വര്‍ഷത്തിനിടെ എക്‌സൈസ് പിടികൂടിയത് 544 കോടി രൂപയുടെ മയക്കുമരുന്ന്

മലപ്പുറം : സംസ്ഥാനത്ത് കഴിഞ്ഞ പത്ത് വര്‍ഷക്കാലയളവിനുള്ളില്‍ എക്‌സൈസ് പിടികൂടിയത് അന്താരാഷ്ട്ര വിപണിയില്‍ 544 കോടി രൂപ വില വരുന്ന മയക്കുമരുന്ന്. കഞ്ചാവ്, സിന്തറ്റിക് മയക്കുമരുന്നുകളായ എംഡിഎംഎ,  എല്‍എസ്ഡി, മെത്തഫിറ്റമിന്‍,നൈട്രോസെഫാം തുടങ്ങിയവയാണ് ഇതില്‍ ഏറെയും. ഇവയുടെ ഉപയോഗം ദിനംപ്രതി സംസ്ഥാനത്ത് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ് എന്നതും എക്‌സൈസ് പുറത്തു വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. 2014 മുതല്‍ 2024 സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ മയക്കുമരുന്നിന്റെ ഉപഭോഗം കണ്ടെത്തുന്നതിനായി ലഹരി മാഫിയകളെ കേന്ദ്രീകരിച്ച് 855194 പരിശോധനകള്‍ നടത്തിയതായി എക്‌സൈസ് വകുപ്പ് അവകാശപ്പെടുന്നു. Also […]

അമ്മയേയും ഭിന്നശേഷിക്കാരിയായ മകളെയും ഇടിച്ചിട്ട് കാര്‍ ; പരിശോധനയില്‍ കണ്ടെത്തിയത് കഞ്ചാവും ഒഴിഞ്ഞ മദ്യ ഗ്ലാസും

കോഴിക്കോട്: റോഡ് മുറിച്ചുകടക്കുന്നതിനിടെ ഭിന്നശേഷിക്കാരിയായ മകളെയും മാതാവിനെയും കാര്‍ ഇടിച്ചു തെറിപ്പിച്ചു. താമരശ്ശേരി തച്ചംപൊയില്‍ ഇടകുന്നുമ്മല്‍ സ്വദേശികളായ ഷംല അസീസ്, മകള്‍ ഇഷ അസീസ് എന്നിവരെയാണ് കാര്‍ ഇടിച്ചത്. പരിക്കേറ്റ ഇരുവരെയും ഉടന്‍ സമീപത്തെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. കാര്‍ അമിതവേഗതയിലായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടത്തിന് പിന്നാലെ കാറിലുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഇതോടെ കാര്‍ നാട്ടുകാര്‍ തടഞ്ഞുവെച്ചു. Also Read ; ഹോങ്കോങ് സിക്‌സസിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു ; ടീമിനെ റോബിന്‍ […]