January 16, 2026

മാസപ്പടി കേസ് ബുധനാഴ്ച പരിഗണിക്കും; സിഎംആര്‍എല്‍ ഹര്‍ജിയില്‍ എസ്എഫ്‌ഐഒക്ക് നോട്ടീസയച്ച് ഡല്‍ഹി ഹൈക്കോടതി

ഡല്‍ഹി: മുഖ്യമന്ത്രിയുടെ മകള്‍ വീണ ഉള്‍പ്പെട്ട മാസപ്പടിക്കേസില്‍ തുടര്‍നടപടികള്‍ തടയണമെന്ന സിഎംആര്‍എല്‍ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി മറ്റന്നാള്‍ വാദം കേള്‍ക്കും. ഹര്‍ജിയില്‍ എസ്എഫ്‌ഐഒക്കും കേന്ദ്ര കമ്പനികാര്യമന്ത്രാലയത്തിനും കോടതി നോട്ടീസയച്ചു. നാളെതന്നെ മറുപടി നല്‍കാനാണ് നിര്‍ദേശം. അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ നല്‍കിയ പ്രധാന ഹര്‍ജിയിലും മറ്റന്നാള്‍ വാദം കേള്‍ക്കും. ഈ ഹര്‍ജി തീര്‍പ്പാക്കുംവരെ കേസില്‍ തുടര്‍നടപടികളുണ്ടാകില്ലെന്ന് ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ച് നേരത്തെ വാക്കാല്‍ പറഞ്ഞിരുന്നുവെന്നും അത് ലംഘിക്കപ്പെട്ടെന്നും സിഎംആര്‍എല്‍ വാദിച്ചു. Also Read; കൊച്ചിയിലെ ഇ ഡി ഓഫീസില്‍ ഹാജരായി ഗോകുലം […]