December 18, 2024

ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; പ്രതികളെ പിടികൂടാനാവാതെ പോലീസ്

കല്‍പ്പറ്റ: വയനാട് മാനന്തവാടി കൂടല്‍കടവില്‍ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച കേസിലെ പ്രതികളെ ഇനിയും പോലീസിന് പിടികൂടാനായില്ല. യുവാവിനെ ഉപദ്രവിച്ച കമ്പളക്കാട് സ്വദേശി ഹര്‍ഷിദിനും സുഹൃത്തുക്കള്‍ക്കുമായി പോലീസ് തെരച്ചില്‍ തുടരുകയാണ്. ഇന്നലെ രാത്രി വൈകിയും വയനാട്ടിലെ ഇവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ പോലീസ് പരിശോധന നടത്തി. ഇന്നലെ തന്നെ ആദിവാസി യുവാവ് മാതനെ വലിച്ചിഴച്ച കാര്‍ കണിയാംപറ്റയില്‍ നിന്ന് കണ്ടെത്തി പിടിച്ചെടുത്തതായി പോലീസ് അറിയിച്ചിരുന്നു. അതേസമയം, ആദിവാസി വിഭാഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തുടരുന്നതിലും മന്ത്രി ഒ ആര്‍ കേളുവിന്റെ […]