September 8, 2024

ആഭ്യന്തര ഹജ്ജ് തീര്‍ഥാടകര്‍ക്ക് മെയ് 15 വരെ അപേക്ഷിക്കാം

റിയാദ്: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിനായി അപേക്ഷ നല്‍കിയ ആഭ്യന്തര തീര്‍ഥാടകര്‍ക്കുള്ള ഹജ്ജ് പെര്‍മിറ്റുകള്‍ അനുവദിച്ച് തുടങ്ങിയതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. അതേസമയം, ആഭ്യന്തര തീര്‍ഥാടകര്‍ക്കുള്ള രജിസ്ട്രേഷന്‍ നടപടികള്‍ അവസാനിച്ചിട്ടില്ലെന്നും മെയ് 15 വരെ ഹജ്ജിനുള്ള അപേക്ഷകള്‍ നല്‍കാമെന്നും മന്ത്രാലയം വ്യക്തമാക്കി. സീറ്റുകളുടെ ലഭ്യതയനുസരിച്ചായിരിക്കും പുതിയ അപേക്ഷകര്‍ക്ക് ഹജ്ജ് അനുമതി പത്രങ്ങള്‍ നല്‍കുക. Also Read; ലോക്‌സഭാ തെരഞ്ഞെടുപ്പ്; പോളിങ് കുറഞ്ഞത് 7.16% , ഫലമറിയാന്‍ ഇനി 37 ദിനങ്ങള്‍ ഹജ്ജ് പെര്‍മിറ്റ് ലഭിച്ചതായി അറിയിപ്പ് […]

എസ്എസ്എല്‍സി ഫലം മെയ് ആദ്യവാരം വരും; മൂല്യനിര്‍ണയം പൂര്‍ത്തിയായി, റെക്കോര്‍ഡ് വേഗത്തില്‍

തിരുവനന്തപുരം: എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷകളുടെ മൂല്യനിര്‍ണയം ശനിയാഴ്ച പൂര്‍ത്തിയായി. തുടര്‍നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കി മെയ് ആദ്യവാരം ഫലം പ്രസിദ്ധീകരിക്കും. കഴിഞ്ഞവര്‍ഷം മെയ് 19നായിരുന്നു ഈ ഫല പ്രഖ്യാപനം. Also Read ; പ്രചരണത്തിനിടെ കൃഷ്ണകുമാറിന് പരിക്ക് 70 ക്യാമ്പിലായി ഏപ്രില്‍ മൂന്നിനാണ് മൂല്യനിര്‍ണയം ആരംഭിച്ചത്. ക്യാമ്പ് ഓഫീസര്‍മാരടക്കം 10,500 അധ്യാപകര്‍ പങ്കെടുത്ത് റെക്കോര്‍ഡ് വേഗത്തിലാണ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്. വിദ്യാര്‍ഥികളുടെ ഗ്രേസ് മാര്‍ക്ക് എന്‍ട്രി നടന്നുവരികയാണ്. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണം ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കും. 77 ക്യാമ്പുണ്ട്. എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തിന് […]

വിഴിഞ്ഞം തുറമുഖം ഓണത്തിന് പ്രവര്‍ത്തനം ആരംഭിക്കും; ട്രയല്‍ റണ്‍ മേയ് മുതല്‍ തുടങ്ങും

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം ഓണത്തിന് പ്രവര്‍ത്തനം ആരംഭിക്കും. മേയ് മാസം തുറമുഖത്തിന്റെ ട്രയല്‍ റണും ആരംഭിക്കും. തുറമുഖം വൈകിയതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുമായി നടത്തിവന്ന ആര്‍ബിട്രേഷന്‍ നടപടികള്‍ ഒത്തുതീര്‍ത്തു എന്നും അദാനി ഗ്രൂപ്പ് അറിയിച്ചു. Also Read ; തമിഴ് നടന്‍ ഡാനിയേല്‍ ബാലാജി അന്തരിച്ചു വിഴിഞ്ഞം രാജ്യാന്തര തുറമുഖം വാണിജ്യ അടിസ്ഥാനത്തില്‍ ഡിസംബറില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത് എന്നാല്‍ നിര്‍മ്മാണം വേഗത്തില്‍ പുരോഗമിക്കുന്ന ഈ സാഹചര്യത്തില്‍ സെപ്റ്റംബറോടെ തന്നെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അദാനി വിഴിഞ്ഞം പോര്‍ട്ടിന്റെ […]