ജോയിയുടെ മരണം ; മേയര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണം, സര്‍ക്കാര്‍ ജോയിയുടെ കുടുബത്തിന് 1 കോടി നല്‍കണം – കെ സുരേന്ദ്രന്‍
പാലക്കാട്: ആമയിഴഞ്ചാന്‍തോട് വൃത്തിയാക്കുന്നതിനിടെ മാലിന്യകൂമ്പാരത്തില്‍പ്പെട്ട് റെയില്‍വേ ശുചീകരണ തൊഴിലാളി മരിച്ച സംഭവത്തില്‍ തിരുവനന്തപുരം നഗരസഭയ്‌ക്കെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നഗരസഭയുടെ കൃത്യവിലോപവും കെടുകാര്യസ്ഥതയുമാണ് അപകടമുണ്ടാക്കിയതെന്നും മേയര്‍ക്കെതിരെ മനപ്പൂര്‍വ്വമുള്ള നരഹത്യയ്ക്ക് കേസെടുത്ത് നടപടി സ്വീകരിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. Also Read ; സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ; ചരിത്രത്തിലാധ്യമായി മത്സരിക്കാനിറങ്ങുന്നത് 160 സിനിമകള്‍ തിരുവനന്തപുരം നഗരസഭയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കോടികളാണ് ചെലവിട്ടത്. എന്നിട്ടും വെള്ളക്കെട്ട് പരിഹരിക്കുന്നതിലും, മാലിന്യ നിര്‍മാര്‍ജനത്തിലും നഗരസഭയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചു. നഗരസഭ […]