October 17, 2025

തൃശൂര്‍ വോട്ടര്‍പട്ടിക വിവാദം; ചില വാനരന്മാര്‍ ഇവിടെ ‘ഉന്നയിക്കലുമായി’ ഇറങ്ങിയിട്ടുണ്ടായിരുന്നുവെന്ന് സുരേഷ് ഗോപി

തൃശൂര്‍: തൃശൂര്‍ വോട്ടര്‍ പട്ടിക വിവാദത്തില്‍ ഒടുവില്‍ സുരേഷ് ഗോപി. താന്‍ മന്ത്രിയാണെന്നും ആ ഉത്തരവാദിത്തം കാണിച്ചുവെന്നും, വോട്ടര്‍ പട്ടിക ആരോപണങ്ങില്‍ തെരഞ്ഞെടുപ്പ് കമ്മീഷനാണ് മറുപടി നല്‍കേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു. കേന്ദ്ര മന്ത്രിയായതിനാലാണ് പ്രതികരിക്കാത്തത്. ചില വാനരന്മാര്‍ ഇവിടെ നിന്ന് ‘ഉന്നയിക്കലുമായി’ഇറങ്ങിയിട്ടുണ്ടായിരുന്നല്ലോയെന്നും സുരേഷ് ഗോപി പരിഹസിച്ചു. അക്കരെയും ഇക്കരയുമൊക്കെ ഇറങ്ങിയിട്ടുണ്ടല്ലോ. അവര്‍ കോടതിയില്‍ പോകട്ടെ. കോടതി അവര്‍ക്ക് മറുപടി കൊടുക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. Also Read: എസ്. ഹരീഷ് പോറ്റി ശബരിമല കീഴ്ശാന്തി എല്ലാവരെയും പരിഹസിച്ചുകൊണ്ടായിരുന്നു […]

‘സുരേഷ് ഗോപി ജെന്റില്‍മാന്‍’; മാധ്യപ്രവര്‍ത്തകരെയടക്കം ബഹുമാനിക്കുന്ന പാര്‍ട്ടിയാണ് ബിജെപി: രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരോടുള്ള കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ സമീപനത്തില്‍ പ്രശ്‌നത്തിന്റെ കാരണമറിയാതെ പ്രതികരിക്കാനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സുരേഷ് ഗോപി ജെന്റില്‍മാനാണ്. മാധ്യമപ്രവര്‍ത്തകരെ അടക്കം ബഹുമാനിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. എന്നാല്‍ സുരേഷ് ഗോപിയുടെ പ്രതികരണത്തിന്റെ ബാക്ക് ഗ്രൗണ്ട് അറിയാതെ തനിക്ക് പ്രതികരിക്കാനാവില്ല. കൂടാതെ വിഷയം എന്താണെന്ന് മനസ്സിലാക്കിയിട്ടില്ലെന്നും ആരാണ് പ്രകോപനം ഉണ്ടാക്കുന്നതെന്ന് അറിയില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. Also Read; വഖഫ് നിയമ ഭേദഗതി ചോദ്യം ചെയ്ത് സമസ്ത സുപ്രീം കോടതിയില്‍

‘താന്‍ പുറത്തിറങ്ങുമ്പോള്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ പോലും ഉണ്ടാവരുത്’; ഗെസ്റ്റ് ഹൗസില്‍ മാധ്യമങ്ങളെ വിലക്കി സുരേഷ് ഗോപി

കൊച്ചി: എറണാകുളത്തെ ഗെസ്റ്റ് ഹൗസില്‍നിന്നു മാധ്യമങ്ങളെ പുറത്താക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോടു ക്ഷുഭിതനായതിനെപ്പറ്റി ഇന്ന് മാധ്യമപ്രവര്‍ത്തര്‍ ചോദിച്ചപ്പോള്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച സുരേഷ് ഗോപി, മാധ്യമങ്ങളെ അവിടെനിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന്, മാധ്യമങ്ങള്‍ ചോദ്യം ചോദിക്കുന്നത് കേന്ദ്രമന്ത്രിക്ക് അസൗകര്യം ഉണ്ടാക്കുന്നെന്നും അതിനാല്‍ പുറത്തുപോകണമെന്നും ഗെസ്റ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ വഴി മാധ്യമപ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. താന്‍ പുറത്തിറങ്ങുമ്പോള്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ പോലും ഗെസ്റ്റ് ഹൗസ് വളപ്പില്‍ ഉണ്ടാവരുതെന്ന് സുരേഷ്‌ഗോപി നിര്‍ദേശിച്ചതായി ഗെസ്റ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. […]

ഇടതുപക്ഷം ആണെങ്കില്‍ ആക്രമണം, ഇടതുപക്ഷം അല്ലെങ്കില്‍ ആക്രമണം ഇല്ല; മാധ്യമങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി

കോഴിക്കോട്: മാധ്യമവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ഇടതു പക്ഷം വീണ്ടും അധികാരത്തില്‍ വരുമെന്ന് ജനങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്. ഇതില്‍ ചില മാധ്യമങ്ങള്‍ക്ക് പരിഭ്രാന്തിയുണ്ട്. അതിനാലവര്‍ അധാര്‍മികതയുടെ ഏതറ്റം വരെയും പോകുന്നു. കളമശ്ശേരി പോളിടെക്‌നിക്കില്‍ ലഹരി മരുന്ന് പിടിച്ച സംഭവം ഇതിന് ഉദാഹരണമാണ്. ആ സംഭവത്തിന് ചില മാധ്യമങ്ങള്‍ ഇടതുപക്ഷ വിരുദ്ധ നരേറ്റീവ് നല്‍കിയെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. Also Read; ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗം; മലപ്പുറത്ത് 9 പേര്‍ക്ക് എച്ച്‌ഐവി ബാധ ഇടതുപക്ഷം ആണെങ്കില്‍ ആക്രമണം, ഇടതുപക്ഷം […]

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ യു സി ബാലകൃഷ്ണന്‍ അന്തരിച്ചു

കോഴിക്കോട്: ദേശാഭിമാനി മുന്‍ സീനിയര്‍ ന്യൂസ് എഡിറ്ററും പ്രമുഖ സ്‌പോര്‍ട്‌സ് ലേഖകനുമായിരുന്ന പേരാമ്പ്ര ഉണ്ണികുന്നുംചാലില്‍ യു സി ബാലകൃഷ്ണന്‍ (72) അന്തരിച്ചു. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. പേരാമ്പ്ര ഇ എം എസ് സഹകരണ ആശുപത്രിയിലാണ് അന്ത്യം. സംസ്‌കാരം വെള്ളി വൈകിട്ട് നാലിന് പേരാമ്പ്രയില്‍. Also Read; 28 വര്‍ഷം കൂടെയുണ്ടായിരുന്നവര്‍ ഇപ്പോള്‍ ഒപ്പമില്ല ; ദുരന്തഭൂമിയില്‍ വിങ്ങിപ്പൊട്ടി മോഹന്‍ രാജ് ദേശാഭിമാനിയുടെ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍, തൃശൂര്‍, മലപ്പുറം യൂണിറ്റുകളില്‍ പ്രവര്‍ത്തിച്ചു. 1981 ഫെബ്രുവരിയില്‍ പ്രൂഫ് […]

ഞാന്‍ പറഞ്ഞത് മാധ്യമങ്ങള്‍ വളച്ചൊടിച്ചു, മാധ്യമങ്ങള്‍ എന്നോട് മാപ്പ് പറയണം, സതീശന്‍ അനിയനാണ് – സുധാകരന്റെ വിശദീകരണം

ആലപ്പുഴ: പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെ അസഭ്യവാക്ക് പ്രയോഗിച്ച സംഭവത്തില്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്തി കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റെ വിശദീകരണം. താന്‍ പറഞ്ഞതിനെ മാധ്യമങ്ങള്‍ വളച്ചൊടിച്ചു. തന്റെ ഭാഗത്ത് പാളിച്ചയില്ല. അതിനാല്‍ മാപ്പ് പറയില്ല. മാധ്യമങ്ങള്‍ തന്നോടാണ് മാപ്പ് പറയേണ്ടതെന്നും സുധാകരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിഡി സതീശനും താനും തമ്മില്‍ ജ്യേഷ്ഠാനുജന്‍മാരെ പോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമരാഗ്നി ജാഥയ്ക്ക് സതീശനാണ് ഓടി നടക്കുന്നത്. അദ്ദേഹത്തെ തള്ളിപ്പറയാനോ മോശമാക്കാനോ ജീവിതത്തില്‍ എനിക്ക് കഴിയില്ല. ഞങ്ങള്‍ […]

ഇടതുപക്ഷവും വലതുപക്ഷവും ഒന്നായി മാറുന്നു: എം.മുകുന്ദന്‍

കോഴിക്കോട്: കേരളത്തില്‍ ഇടതുപക്ഷവും വലതുപക്ഷവും ഏകദേശം ഒന്നായി മാറുന്ന കാഴ്ചയാണെന്ന് എം.മുകുന്ദന്‍. കാലിക്കറ്റ് പ്രസ്‌ക്ലബിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം വിദ്യാര്‍ഥികളുടെ ബിരുദദാന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരസ്പരം വ്യത്യാസങ്ങളില്ലാതെയുള്ള കാലത്തിലൂടെയാണ് രാഷ്ട്രീയത്തിന്റെ സഞ്ചാരം. ഇടതുപക്ഷത്തിനേയും വലതുപക്ഷത്തിനേയും വേര്‍തിരിക്കേണ്ട അതിര് എവിടെയാണെന്ന് ഇപ്പോള്‍ മനസിലാകുന്നില്ല. കേരളത്തിലെ ജനങ്ങള്‍ക്ക് ഇടതുപക്ഷ മനോഭാവമുണ്ടെന്ന് പൊതുവെ പറയാറുണ്ട്. എന്നാല്‍ നമ്മള്‍ പിന്തുടരുന്നത് മൂലധന വ്യവസ്ഥിതിയുടെ നിയമങ്ങളും സ്വഭാവങ്ങളുമാണ്. അതുകൊണ്ടുതന്നെയാണ് ഇവിടെ ഇടതുപക്ഷം ദുര്‍ബലമായി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. […]

സുരേഷ് ഗോപിക്ക് അറസ്റ്റില്ല നോട്ടീസ് മാത്രം; വിളിക്കുമ്പോള്‍ കോടതിയിലെത്തണം

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്തില്ല. രണ്ടുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് നടക്കാവ് പോലീസ് സ്റ്റേഷനില്‍ നിന്നും സുരേഷ്‌ഗോപിയെ വിട്ടയച്ചത്. വിളിക്കുമ്പോള്‍ കോടതിയില്‍ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി സുരേഷ് ഗോപിക്ക് നോട്ടീസ് നല്‍കി. കേസിനാസ്പദമായ സംഭവത്തിന്റെ സാഹചര്യം അദ്ദേഹം വിശദീകരിച്ചു. തനിക്ക് പിന്തുണയുമായെത്തിയ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും സുരേഷ് ഗോപി നന്ദി അറിയിച്ചു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. സുരേഷ് ഗോപിക്കെതിരെ അനുമതിയില്ലാതെ ശരീരത്തില്‍ […]

വിമർശനം അധിക്ഷേപമായി മാറുന്നു; അപചയം തിരുത്തേണ്ടത് മാധ്യമ ധർമം: മുഖ്യമന്ത്രി

കണ്ണൂർ: വിമർശനം മാധ്യമവർത്തനത്തിന്റെ ഭാഗമാണ്. എന്നാൽ വിമർശനം എന്നത് അധിക്ഷേപമായി മാറുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. അത്തരം അപചയങ്ങൾ പുന:പരിശോധിക്കപ്പെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങളുടെ വിശ്വാസ്യത നിലനിൽക്കണം. അതിന് മുൻ കൈ എടുക്കേണ്ടത് മാധ്യമങ്ങളും മാധ്യമപ്രവർത്തകരുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള പത്ര പ്രവർത്തക യൂണിയൻ 59ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവീകരിച്ച വെബ് സൈറ്റിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിച്ചു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കടന്നപ്പള്ളി രാമചന്ദ്രൻ എം എൽ […]

മാധ്യമങ്ങളോട് ബോഡി ടച്ചിംഗ് വേണ്ടെന്ന് സുരേഷ് ഗോപി

കൊച്ചി: ‘നോ ബോഡി ടച്ചിംഗ് കീപ്പ് എവേ ഫ്രം മീ’ ഇതൊരു സിനിമാ ഡയലോഗല്ല. പക്ഷേ ഒരു സിനിമാതാരം ചോദ്യങ്ങള്‍ ചോദിക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞ ഡയലോഗാണിത്. കൊച്ചി കലൂരില്‍ ട്രാന്‍സ്‌ജെന്‍ഡേഴിന്റെ കേരളപ്പിറവി ദിനാഘോഷത്തിന് എത്തിയപ്പോഴാണ് സുരേഷ് ഗോപി മാധ്യമങ്ങളോട് ഇത്തരത്തില്‍ പ്രതികരിച്ചത്. മാധ്യമപ്രവര്‍ത്തകരുടെ ഒരു ചോദ്യത്തിനോടും സുരേഷ് ഗോപി പ്രതികരിച്ചില്ല. Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം അതേസമയം തൃശൂരില്‍ നടന്ന പൊതുപരിപാടിയില്‍ തന്റെ വഴി തടഞ്ഞാല്‍ താനും […]