December 1, 2025

കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം പൊളിഞ്ഞുവീണ സംഭവം; ഒരു സ്ത്രീക്ക് ദാരുണാന്ത്യം

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം പൊളിഞ്ഞുവീണ് ഒരു സ്ത്രീ മരിച്ചു. തകര്‍ന്നുവീണ ശുചിമുറിയുടെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് സ്ത്രീയെ കണ്ടെത്തിയത്. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. ഇതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായി. അപകടമുണ്ടായി രണ്ടര മണിക്കൂറിന് ശേഷമാണ് ഇവരെ പുറത്തെടുത്തത്. മകള്‍ക്ക് കൂട്ടിരിക്കാനാണ് ബിന്ദു മെഡിക്കല്‍ കോളജിലെത്തിയത്. ബിന്ദുവിന്റെ മകള്‍ ട്രോമാ കെയറില്‍ ചികിത്സയിലാണ്. ബിന്ദുവിനെ കെട്ടിടാവശിഷ്ടങ്ങളില്‍ നിന്ന് പുറത്തെടുത്ത ശേഷം അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രക്ഷാപ്രവര്‍ത്തനത്തില്‍ ഗുരുതര വീഴ്ചയുണ്ടായെന്നാണ് […]

താന്‍ നടത്തിയത് പ്രൊഫഷണല്‍ സൂയിസൈഡ്: ഡോ. ഹാരിസ് ചിറയ്ക്കല്‍

തിരുവനന്തപുരം: താന്‍ നടത്തിയത് പ്രൊഫഷണല്‍ സൂയിസൈഡ് ആണെന്ന് ഡോ. ഹാരിസ് ചിറയ്ക്കല്‍. തനിക്കെതിരെ നടപടിയുണ്ടായാലും നിലപാട് അങ്ങനെ തന്നെ തുടരുമെന്നും എല്ലാ വാതിലുകളും കൊട്ടിയടയ്ക്കപ്പെട്ടപ്പോഴാണ് പ്രതികരിച്ചതെന്നും ഡോ. ഹാരിസ് മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിയെയും മന്ത്രിസഭയെയും കുറ്റപ്പെടുത്തിയില്ലെന്നും ബ്യൂറോക്രസിയുടെ വീഴ്ച്ചയുണ്ട് അത് പരിഹരിക്കപ്പെടണമെന്നും ഡോ. ഹാരിസ് പറഞ്ഞു. പ്രതിസന്ധികള്‍ പരിഹരിക്കാന്‍ കഴിയണം. സമിതിയെ വിശദാംശങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഞാന്‍ പ്രതികരിച്ചപ്പോള്‍ ഒരുപാട് പേര്‍ ഒപ്പം നിന്നു. പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ ആരോഗ്യമേഖല ഉയര്‍ച്ചയിലേക്ക് പോകും. പ്രശ്നങ്ങളുണ്ടായപ്പോള്‍ ഉപകരണങ്ങള്‍ വേഗത്തിലെത്തി. എങ്ങനെയാണ് ഇതൊക്കെ […]

എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: മരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യ പഠനത്തിന് തന്നെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. ലോറന്‍സിന്റെ മൃതദേഹം വൈദ്യ പഠനത്തിന് നല്‍കരുതെന്ന് ചൂണ്ടികാണിച്ച് മക്കളായ ആശ ലോറന്‍സും സുജാത ലോറന്‍സും സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ടാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവിറക്കിയത്. മൃതദേഹം ഏറ്റെടുത്ത മെഡിക്കല്‍ കോളേജ് നടപടി ശരിവെച്ചാണ് കോടതിയുടെ ഉത്തരവ്. Also Read ; ശബരിമലക്കായി ടെലിവിഷന്‍ ചാനല്‍ ആരംഭിക്കാന്‍ ആലോചന മൃതദേഹം വൈദ്യപരിശോധനയ്ക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ സിംഗിള്‍ ബെഞ്ച് സമാനമായ വിധി […]

എം എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് ; മകളുടെ ഹര്‍ജി തള്ളി

കൊച്ചി: സിപിഐഎം മുതിര്‍ന്ന നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്‌കരിക്കാന്‍ അനുമതി തേടി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. മകള്‍ ആശ ലോറന്‍സ് നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ഇതോടെ എം എം ലോറന്‍സിന്റെ മൃതദേഹം പഠനാവശ്യത്തിനായി മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കും. ജസ്റ്റിസ് വി ജി അരുണ്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് വിധി പറഞ്ഞത്. Also Read; വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് പ്രിയങ്ക ഗാന്ധി മൃതദേഹം എംബാം ചെയ്ത് സൂക്ഷിക്കാനും പഠനാവശ്യത്തിനുമായി ഏറ്റെടുക്കാനുമുള്ള കളമശ്ശേരി […]

നിപ ; പാണ്ടിക്കാട് പഞ്ചായത്തില്‍ കര്‍ശന നിയന്ത്രണം, ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധം

മലപ്പുറം: മലപ്പുറത്ത് പതിനഞ്ചുകാരന് നിപ സ്ഥിരീകരിച്ചതോടെ ജില്ലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. പ്രത്യേകിച്ച് പാണ്ടിക്കാട് ആനക്കയം പഞ്ചായത്തുകളില്‍ ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിച്ചുണ്ട്. ശനിയാഴ്ച വൈകീട്ടാണ് കുട്ടിക്ക് നിപ സ്ഥിരീകരിക്കുന്നത്. ഇതിന് പിന്നാലെ കുട്ടിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടിരുന്നു. ഈ മാസം 11 മുതല്‍ 15 വരെ കുട്ടിയെത്തിയ സ്ഥലങ്ങളുടേയും സ്ഥാപനങ്ങളുടേയും വിവരങ്ങളാണ് ആരോഗ്യ വകുപ്പ് പുറത്തുവിട്ടിരിക്കുന്നത്. ഈ സന്ദര്‍ഭങ്ങളില്‍ കുട്ടിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. Also Read ; കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം അറിയാവുന്ന […]

നെയ്യാറ്റിന്‍കര ആശുപത്രിയില്‍ നിന്നും കുത്തിവെയ്പ്പ് എടുത്തതിന് പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ചു

തിരുവനന്തപുരം: വൃക്കയിലെ കല്ലിനെ തുടര്‍ന്ന് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി കുത്തിവെയ്‌പ്പെടുത്തതിന് പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെയാണ് മരണം. മലയിന്‍കീഴ് സ്വദേശി കൃഷ്ണ (28)യാണ് മരിച്ചത്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. വൃക്കയിലെ കല്ലിനെ തുടര്‍ന്ന് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ കൃഷണ ഇഞ്ചക്ഷന്‍ എടുത്തതോടെ അബോധാവസ്ഥയിലായി എന്നാണ് കുടുംബത്തിന്റെ ആരോപണം. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആറ് […]

രോഗി ലിഫ്റ്റില്‍ കുടുങ്ങിയത് രണ്ട് ദിവസം ; സംഭവം പുറത്തറിഞ്ഞത് ലിഫ്റ്റ് ഓപ്പറേറ്റര്‍ എത്തിയപ്പോള്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗി ലിഫ്റ്റില്‍ കുടുങ്ങിയത് രണ്ട് ദിവസം. സൂപ്രണ്ട് ഓഫീസിലെ ഒപി ബ്ലോക്കിലെ ലിഫ്റ്റിലാണ് കുടുങ്ങിയത്. തിരുവനന്തപുരം സ്വദേശി രവീന്ദ്രന്‍ നായരാണ് കഴിഞ്ഞ ദിവസം ലിഫ്റ്റില്‍ കുടുങ്ങിയത്.ശനിയാഴ്ച വൈകുന്നേരമായിരുന്നു രവീന്ദ്രന്‍ ലിഫ്റ്റില്‍ കുടുങ്ങിയത്.നടുവേദനയുടെ ചികിത്സയ്‌ക്കെത്തിയ രവീന്ദ്രന്‍ ലിഫ്റ്റില്‍ കുടുങ്ങുകയായിരുന്നു. ഇന്ന് രാവിലെ ലിഫ്റ്റ് ഓപ്പറേറ്റര്‍ എത്തിയപ്പോഴാണ് രവീന്ദ്രനെ കണ്ടത്. നിലവില്‍ രവീന്ദ്രന്‍ സുരക്ഷിതനാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇയാള്‍ അത്യാഹിത വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. Also Read ; പ്രതീക്ഷകള്‍ അറ്റു ; ജോയിയുടെ മൃതദേഹം കണ്ടെത്തി […]

ശ്വാസതടസ്സം നേരിട്ട പിഞ്ചുകുഞ്ഞിന് പുതുജീവന്‍ നല്‍കി തൃശൂര്‍മെഡിക്കല്‍ കോളജ്

മുളങ്കുന്നത്ത്കാവ് : ശ്വാസതടസ്സം നേരിട്ട് ചികിത്സയ്‌ക്കെത്തിയ അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെകൊണ്ടുവന്ന് തൃശൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രി. ചെന്ത്രാപ്പിന്നി സ്വദേശികളുടെ പെണ്‍കുഞ്ഞിനെയാണ് കഴുത്തിന്റെ വലത് വശത്തായി പഴുപ്പ് കണ്ടതിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ മാസം ഒമ്പതിനാണ് കുട്ടിയെ ശിശു ശസ്ത്രക്രിയ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.തുടര്‍ന്ന് പഴുപ്പ് നീക്കം ചെയ്ത് മരുന്ന് നല്‍കിയിരുന്നു. പക്ഷേ പിന്നീട് കുഞ്ഞിന് കഠിനമായ ശ്വാസതടസ്സം നേരിട്ടു. തുടര്‍ന്ന് സി ടി സ്‌കാന്‍ ചെയ്തപ്പോള്‍ ശ്വാസനാളിയുടെ പിന്നിലും നട്ടെല്ലിന്റെ മുന്നിലുമായി […]

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ‘അസൗകര്യങ്ങള്‍ പറഞ്ഞ് മടക്കി അയച്ചു’; യുവാവിന്റെ മരണം ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്നെന്ന് പരാതി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ യുവാവിന് ചികിത്സ നിഷേധിച്ചെന്ന് പരാതി. പാലോട് സ്വദേശി അഖിലിന്റെ മരണം ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്നാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. നെഞ്ചുവേദനയെ തുടര്‍ന്നാണ് അഖില്‍ ആശുപത്രിയിലെത്തിയത്. എന്നാല്‍ അസൗകര്യങ്ങള്‍ പറഞ്ഞ് മടക്കി അയക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ പ്രതികരിച്ചു. Also Read ; മലയാളി എയര്‍ഹോസ്റ്റസ് ഹരിയാനയിലെ ഗുഡ്ഗാവില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍; അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ ഐസിയുവിലും വാര്‍ഡിലും ബെഡ്ഡില്ലെന്ന് പറഞ്ഞായിരുന്നു മെഡിക്കല്‍ കോളേജില്‍ നിന്ന് വിട്ടയച്ചത്. തുടര്‍ന്നെത്തിയ സ്വകാര്യ ആശുപത്രിയും അഖിലിന് ചികിത്സ നിഷേധിച്ചെന്നും ആരോപണമുണ്ട്. […]

alappuzhaMC

ആലപ്പുഴ മെഡിക്കല്‍ കോളജില്‍ യുവതി വാര്‍ഡില്‍ പ്രസവിച്ചു; ഏഴ് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു, ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍, പ്രതിഷേധം

ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നവജാത ശിശു മരിച്ചതിനെ തുടര്‍ന്ന് പ്രതിഷേധം. വണ്ടാനം സ്വദേശികളായ മനുവിന്റെയും സൗമ്യയുടെയും ഏഴ് ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. Also Read ;സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക്; ഡല്‍ഹിയില്‍ ഇന്ന് മോദിയുമായി കൂടിക്കാഴ്ച രാത്രി 12.30 യോടെയാണ് കുഞ്ഞ് മരിച്ചത്. തുടര്‍ന്ന് മൃതദേഹവുമായി ബന്ധുക്കള്‍ പ്രതിഷേധിച്ചു. പൊലീസെത്തിയാണ് ഇവരെ മാറ്റിയത്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന ബന്ധുക്കളുടെ ആവശ്യത്തില്‍ ഇന്ന് രാവിലെ 10.30 ടെ കുഞ്ഞിന്റെ പോസ്റ്റ്മോര്‍ട്ടം നടക്കുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. […]

  • 1
  • 2