December 1, 2025

കളര്‍കോട് അപകടം; മരിച്ച ആല്‍ബിന്‍ ജോര്‍ജിന് വിട നല്‍കാനൊരുങ്ങി വണ്ടാനം മെഡിക്കല്‍ കോളേജ്

ആലപ്പുഴ: കളര്‍കോട് അപകടത്തില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെ മരിച്ച ആല്‍ബിന്‍ ജോര്‍ജിന് വിട നല്‍കാനൊരുങ്ങി വണ്ടാനം മെഡിക്കല്‍ കോളേജ്. വിദഗ്ദ ചികിത്സയ്ക്കായി ആലപ്പുഴയില്‍ നിന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്നലെ വൈകീട്ട് നാലരയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ ആലപ്പുഴയിലെ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വണ്ടാനം മെഡിക്കല്‍ കോളേജില്‍ പൊതുദര്‍ശനത്തിന് വെക്കും. Also Read; തന്നെ കോണ്‍ഗ്രസിലേക്ക് ക്ഷണിക്കാന്‍ മാത്രം ബുദ്ധിയില്ലാത്തയാളല്ല കെസി വേണുഗോപാലെന്ന് ജി സുധാകരന്‍ വിദേശത്തുനിന്ന് ബന്ധുക്കള്‍ എത്താനുള്ളതിനാല്‍ പൊതു ദര്‍ശനത്തിന് […]

വാഹനം ഓടിക്കാന്‍ അറിയാത്തവന് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാറിനും ഉത്തരവാദിത്തമില്ലേ? ഞാനവരെ കൊല്ലാന്‍ വിട്ടെന്നാണ് ഇപ്പോള്‍ പറയുന്നത് – വികാരാധീനനായി ഷമീല്‍ ഖാന്‍

ആലപ്പുഴ: കളര്‍കോട് വാഹനാപകടത്തില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ വൈകാരിക പ്രതികരണവുമായി വാഹന ഉടമ ഷമീല്‍ ഖാന്‍. സിനിമയ്ക്ക് പോകാന്‍ വാഹനം ചോദിച്ചപ്പോള്‍ കൊടുത്തതാണോ താന്‍ ചെയ്ത തെറ്റെന്ന് ഷമീല്‍ ഖാന്‍ ചോദിച്ചു. വാഹനം ഓടിക്കാനറിയാത്തവന് ലൈസന്‍സ് കൊടുത്ത ഉദ്യോഗസ്ഥര്‍ക്ക് ഒരു കുഴപ്പവുമില്ലേയെന്നും പോക്കറ്റ് നിറയെ കാശ് മേടിച്ച് വെച്ചിട്ടല്ലേ ലൈസന്‍സ് കൊടുത്തതെന്നും ഷമീല്‍ ഖാന്‍ പറഞ്ഞു. ലൈസന്‍സ് അനുവദിച്ച സര്‍ക്കാരിനും ഇതില്‍ ഉത്തരവാദിത്തമില്ലേയെന്നും ഷമീല്‍ ഖാന്‍ ചോദിച്ചു. Also Read; ലോട്ടറി എടുത്താലെ അടിക്കൂ, പറ്റിക്കപ്പെട്ട […]