October 17, 2025

കളര്‍കോട് അപകടം; മരിച്ച ആല്‍ബിന്‍ ജോര്‍ജിന് വിട നല്‍കാനൊരുങ്ങി വണ്ടാനം മെഡിക്കല്‍ കോളേജ്

ആലപ്പുഴ: കളര്‍കോട് അപകടത്തില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെ മരിച്ച ആല്‍ബിന്‍ ജോര്‍ജിന് വിട നല്‍കാനൊരുങ്ങി വണ്ടാനം മെഡിക്കല്‍ കോളേജ്. വിദഗ്ദ ചികിത്സയ്ക്കായി ആലപ്പുഴയില്‍ നിന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്നലെ വൈകീട്ട് നാലരയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ ആലപ്പുഴയിലെ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വണ്ടാനം മെഡിക്കല്‍ കോളേജില്‍ പൊതുദര്‍ശനത്തിന് വെക്കും. Also Read; തന്നെ കോണ്‍ഗ്രസിലേക്ക് ക്ഷണിക്കാന്‍ മാത്രം ബുദ്ധിയില്ലാത്തയാളല്ല കെസി വേണുഗോപാലെന്ന് ജി സുധാകരന്‍ വിദേശത്തുനിന്ന് ബന്ധുക്കള്‍ എത്താനുള്ളതിനാല്‍ പൊതു ദര്‍ശനത്തിന് […]

ആലപ്പുഴ അപകടം ; കാറോടിച്ച എംബിബിഎസ് വിദ്യാര്‍ത്ഥിയെ പ്രതി ചേര്‍ക്കണമെന്ന് പോലീസ് റിപ്പോര്‍ട്ട്

ആലപ്പുഴ: ആലപ്പുഴ കളര്‍കോട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ അപകടസമയത്ത് വാഹനം ഓടിച്ച വിദ്യാര്‍ത്ഥിയെ പ്രതി ചേര്‍ക്കണമെന്ന് പോലീസ് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് കോടതിയില്‍ പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. അതേസമയം അപകടത്തിന്റെ പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആദ്യം കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും റിപ്പോര്‍ട്ടിലുണ്ട്. കോടതി നിര്‍ദേശ പ്രകാരം ടവേര കാര്‍ ഓടിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥി ഗൗരിശങ്കറെ പ്രതിയാക്കും. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് നാടിനെയാകെ നൊമ്പരത്തിലാഴ്ത്തിയ ദാരുണമായ […]

ആലപ്പുഴ അപകടം ; മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പൊതുദര്‍ശനം മെഡിക്കല്‍ കോളേജില്‍

ആലപ്പുഴ: വലിയ സ്വപ്‌നങ്ങളുമായി പടികേറി വന്നവര്‍ തിരികെ പോകുന്നത് സ്വപ്‌നങ്ങള്‍ സഫലീകരിക്കാതെ ചേതനയറ്റ ശരീരവുമായി. അപകടത്തില്‍ മരിച്ച അഞ്ച് പേരുടേയും മൃതദേഹങ്ങള്‍ ഒന്നിച്ച് ക്യാമ്പസിലേക്ക്. അവസാനമായി ഒരു നോക്ക് കാണാന്‍ സുഹൃത്തുക്കളും അധ്യാപകരും. ആലപ്പുഴ കളര്‍കോട് അപകടത്തില്‍പ്പെട്ട് മരിച്ച 5 മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടേയും പൊതുദര്‍ശനം വണ്ടാനം മെഡിക്കല്‍ കോളേജില്‍ തുടങ്ങി. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷമാണ് മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചത്. Also Read ; ആലപ്പുഴ അപകടം ; വണ്ടി ഓവര്‍ലോഡ് ആയതുള്‍പ്പെടെ നിരവധി ഘടകങ്ങള്‍ […]

ആലപ്പുഴ അപകടം ; വണ്ടി ഓവര്‍ലോഡ് ആയതുള്‍പ്പെടെ നിരവധി ഘടകങ്ങള്‍ അപകടത്തിന് കാരണമായെന്ന് ആര്‍ടിഒ

ആലപ്പുഴ: ആലപ്പുഴ കളര്‍കോട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ അപടത്തിന് പല ഘടകങ്ങള്‍ കാരണമായിരിക്കാമെന്ന് ആര്‍ടിഒ എ കെ ദിലു പറഞ്ഞു. വാഹനത്തിലെ ഓവര്‍ലോഡ്,വാഹനത്തിന്റെ കാലപഴക്കം, പ്രതികൂല കാലാവസ്ഥ, വാഹനം ഓടിച്ച വിദ്യാര്‍ത്ഥിയുടെ പരിചയക്കുറവ് എന്നിങ്ങനെ പല ഘടകങ്ങള്‍ അപകടത്തിലേക്ക് നയിച്ചിരിക്കാമെന്നും ആര്‍ടിഒ പറഞ്ഞു. Also Read ; വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരും; കണ്ണൂരും കാസര്‍ഗോഡും ഓറഞ്ച് അലേര്‍ട്ട്, ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ വാഹനം […]

മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണം ;മഴയില്‍ ഡ്രൈവറുടെ കാഴ്ച മങ്ങിപോയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം

ആലപ്പുഴ: ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ മഴയില്‍ ഡ്രൈവറുടെ കാഴ്ച മങ്ങിപോയതാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക നിഗമനം.വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വാഹനം ഓവര്‍ടേക്ക് ചെയ്യുന്ന സമയത്താണ് അപകടമുണ്ടായത്. കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റിലേക്ക് കാര്‍ ഇടിച്ചു കേറുകയായിരുന്നു. മരിച്ച അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെയും പോസ്റ്റ് മോര്‍ട്ടം ഇന്ന് രാവിലെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കും. 8.30 ഓടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു.തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെ പൊതുദര്‍ശനത്തിന് ശേഷമാകും മൃതദേഹം ബന്ധുക്കള്‍ക്ക് […]