November 21, 2024

മനു തോമസിന്റെ വിവാദങ്ങള്‍ക്കിടെ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് യോഗം ഇന്ന്; പി ജയരാജന്‍ പങ്കെടുക്കും

കണ്ണൂര്‍: മനു തോമസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് യോഗം ഇന്ന്. പി ജയരാജനെതിരെയുള്ള മനു തോമസിന്റെ ആരോപണം യോഗത്തില്‍ ചര്‍ച്ചയായേക്കും. പി ജയരാജനും യോഗത്തില്‍ പങ്കെടുക്കും. മനു തോമസ് ഉയര്‍ത്തിയ ആരോപണങ്ങളോടോ അതിന് ചുവടുപിടിച്ചെത്തിയ വിവാദങ്ങളോടോ സിപിഐഎം നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. യോഗത്തിന് ശേഷം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ മാധ്യമങ്ങളെ കാണാനും സാധ്യതയുണ്ട്. ജില്ലാ സെക്രട്ടറി പാര്‍ട്ടി നിലപാട് വ്യക്തമാക്കിയതിന് ശേഷം പി ജയരാജന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിട്ടതില്‍ മറ്റ് നേതാക്കള്‍ക്ക് […]

‘മൈക്കിനോടുപോലും കയര്‍ക്കുന്നു, വിദേശയാത്ര ഒഴിവാക്കാമായിരുന്നു’; സി.പി.എം. സംസ്ഥാന സമിതിയില്‍ ഉയരുന്നത് കടുത്ത വിമര്‍ശനം

തിരുവനന്തപുരം: തെരഞ്ഞെടുപ്പുപരാജയം വിലയിരുത്തുന്ന സി.പി.എം. സംസ്ഥാനസമിതിയോഗത്തില്‍ ഉയരുന്നത് കടുത്ത വിമര്‍ശനങ്ങള്‍. മുഖ്യമന്ത്രിയുടെ ശൈലി, ഭരണത്തിലെ വീഴ്ച, കര്‍ശനനിലപാട് സ്വീകരിക്കുന്നതില്‍ പാര്‍ട്ടിയുടെ തണുപ്പന്‍രീതി എന്നിങ്ങനെ വിമര്‍ശനങ്ങള്‍ പലവിധത്തിലാണ്. Also Read ; പ്ലസ് വണ്‍ പ്രവേശനം; മൂന്നാംഘട്ട അലോട്ട്‌മെന്റ് കഴിഞ്ഞിട്ടും മലബാറില്‍ മുക്കാല്‍ ലക്ഷം പേര്‍ പുറത്ത് മുഖ്യമന്ത്രിയുടെ സമീപനത്തില്‍ മാറ്റംവരുത്തേണ്ടതുണ്ടെന്ന് മുന്‍പ് ചില പാര്‍ട്ടിഘടകങ്ങളില്‍ വിമര്‍ശനമുയര്‍ന്നപ്പോള്‍ അതിനെ അവഗണിച്ചുപോകാനാണ് പാര്‍ട്ടിയടക്കം ശ്രമിച്ചത്. ഇതേ സമീപനമാണ് സ്വീകരിക്കുന്നതെങ്കില്‍ തിരിച്ചടി ആവര്‍ത്തിക്കുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്കെതിരേയടക്കമുള്ളത് വ്യക്തിപരമായ വിമര്‍ശനങ്ങളല്ലെന്ന് പ്രതിനിധികള്‍ പറയുന്നു. […]

സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്ന് ആരംഭിക്കും; തെരഞ്ഞെടുപ്പ് തോല്‍വിയും സംസ്ഥാനത്തെ രാഷ്ട്രീയ മാറ്റവും ഇഴകീറി പരിശോധിക്കാനാണ് നീക്കം

തിരുവനന്തുരം: സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്ന് ആരംഭിക്കും. തെരഞ്ഞെടുപ്പ് തോല്‍വിയും സംസ്ഥാനത്തെ രാഷ്ട്രീയ മാറ്റവും ഇഴകീറി പരിശോധിക്കാനാണ് നീക്കം. ഒപ്പം തിരുത്തല്‍ നടപടികളും നിര്‍ദേശിക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ മണ്ഡലാടിസ്ഥാനത്തില്‍ തോല്‍വിയുടെ കാരണങ്ങള്‍ പരിശോധിച്ചിരുന്നു. Also Read; മദ്യപാനത്തിനിടെ ടച്ചിങ്‌സിനെ ചൊല്ലി തര്‍ക്കം: ബാറിനു പുറത്ത് കൂട്ടയടി; ഹെല്‍മറ്റുകൊണ്ട് തലയടിച്ചുപൊട്ടിച്ചു ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തില്‍ സംഘടനാ തലത്തില്‍ തിരുത്തല്‍ നടപടിക്ക് തയ്യാറെടുക്കുകയാണ് സിപിഐഎം. തെരഞ്ഞെടുപ്പ്് പരാജയം വിശദമായി സെക്രട്ടറിയേറ്റ് യോഗം പരിശോധിച്ചു. സംസ്ഥാന സമിതിയിലെ […]

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗവും പാര്‍ലമെന്ററി പാര്‍ട്ടി യോഗവും ഇന്ന്; പ്രതിപക്ഷ നേതാവ് പദവി രാഹുല്‍ ഗാന്ധി ഏറ്റെടുക്കണമെന്ന് ആവശ്യം

ന്യൂഡല്‍ഹി: ലോക്‌സഭ പ്രതിപക്ഷ നേതൃസ്ഥാനം അടക്കം നിലവിലെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന് നടക്കും. എഐസിസി ആസ്ഥാനത്തായിരിക്കും യോഗം നടക്കുക. ഇന്ന് രാവിലെ ചേരുന്ന യോഗത്തില്‍ പ്രതിപക്ഷ നേതാവ് പദവി രാഹുല്‍ ഗാന്ധി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടും. Also Read ; റാമോജി ഗ്രൂപ്പിന്റെ തലവനായ രാമോജി റാവു അന്തരിച്ചു മുഴുവന്‍ കോണ്‍ഗ്രസ് എംപിമാരും പങ്കെടുക്കുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗവും ഇന്ന് ചേരും. പാര്‍ലമെന്റില്‍ ശക്തമായ പ്രതിപക്ഷമാകാന്‍ രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതൃസ്ഥാനം […]

ഇന്ന് സംസ്ഥാന മന്ത്രിസഭാ യോഗം ചേരും

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭ ഇന്ന് യോഗം ചേരും. നിയമസഭാ സമ്മേളനം ജൂണ്‍ 10 മുതല്‍ വിളിച്ചു ചേര്‍ക്കുന്നതില്‍ യോഗം തീരുമാനമെടുക്കും. Also Read ; സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തദ്ദേശ വാര്‍ഡ് വിഭജനത്തിനായി ഇറക്കാന്‍ തീരുമാനിച്ച ഓര്‍ഡിനന്‍സിനു ഇതുവരെ അനുമതി കിട്ടിയിട്ടില്ല. ഗവര്‍ണര്‍ മടക്കിയ ഓര്‍ഡിനന്‍സ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്കായി അയച്ചിരിക്കുകയാണ്. അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഓര്‍ഡിനന്‍സിനു പകരം സഭാ സമ്മേളനത്തില്‍ ബില്‍ കൊണ്ടുവരാനാണ് […]

ഡ്രെവിംഗ് ടെസ്റ്റ് പരിഷ്‌കാരത്തില്‍ ഇന്ന് നിര്‍ണായക യോഗം; ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുമായി മന്ത്രിയുടെ ചര്‍ച്ച

തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരത്തില്‍ ഇന്ന് നിര്‍ണായക യോഗം. ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുമായുള്ള ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ വൈകുന്നേരം മൂന്ന് മണിക്ക് ചര്‍ച്ച നടത്തും. പരിഷ്‌കാരത്തില്‍ ഇളവുകള്‍ ഉണ്ടായില്ലെങ്കില്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ പ്രതിഷേധം തുടര്‍ന്നേക്കും. Also Read ; അച്ഛനും മകനും ചേര്‍ന്ന് വീട്ടുവളപ്പില്‍ കഞ്ചാവുചെടി നട്ടുവളര്‍ത്തി; കൂട്ടാളിയേയും പിടിച്ച് പോലീസ് രണ്ടാഴ്ചയിലധികമായി തുടരുന്ന പ്രശ്‌നത്തിലാണ് മന്ത്രി ഇന്ന് ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. സിപിഐഎമ്മിന്റെ ഭാഗത്തുനിന്ന് ഉള്‍പ്പെടെയുള്ള എതിര്‍പ്പാണ് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരത്തില്‍ ഉണ്ടായത്. […]

മൂന്നാം സീറ്റ് ഇല്ലെങ്കില്‍, മുസ്ലീം ലീഗ് ഒറ്റയ്ക്ക് മത്സരിക്കും; നാളെ നിര്‍ണായക യോഗം

മലപ്പുറം: മൂന്നാം സീറ്റില്‍ അനുകൂല തീരുമാനം ഉണ്ടായിട്ടില്ലെങ്കില്‍ ഒറ്റയ്ക്കുള്ള മത്സരത്തിന് തയ്യാറെടുക്കാന്‍ മുസ്ലീം ലീഗ്. നാളത്തെ യോഗം പരാജയപ്പെട്ടേക്കാമെന്ന് ലീഗ് വിലയിരുത്തുന്നുണ്ട്. അങ്ങനെ വന്നാല്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് ലീഗിന്റെ തീരുമാനം. മലപ്പുറത്തിനും പൊന്നാനിക്കും പുറമെ കോഴിക്കോട് കൂടി മത്സരിക്കാനാണ് നീക്കം. കോഴിക്കോട് നേതൃത്വവുമായി ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വം ചര്‍ച്ച നടത്തിയിട്ടുണ്ട്. വേണ്ടി വന്നാല്‍ മത്സരത്തിന് ഒരുങ്ങണമെന്നാണ നിര്‍ദേശം. Also Read ;അനിശ്ചിതത്വം മാറാതെ ആര്‍സി, ലൈസന്‍സ് പ്രിന്റിങ് ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യം ചര്‍ച്ച ചെയ്യാന്‍ നാളെ […]