December 3, 2024

മേപ്പാടിയില്‍ ദുരിതബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യകിറ്റില്‍ നിന്നും സോയാബീന്‍ കഴിച്ചു; കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

മേപ്പാടി: മേപ്പാടിയില്‍ കുന്നംപറ്റയിലെ വാടക ഫ്‌ലാറ്റില്‍ കഴിയുന്ന ദുരിതബാധിതരായ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. മൂന്ന് കുട്ടികള്‍ക്കാണ് ശാരീരിക അസ്വസ്ഥത നേരിട്ടത്. ഇവരില്‍ ഒരാളെ വൈത്തിരിയിലെ ആശുപത്രിയിലേക്ക് മാറ്റി. ദുരിതബാധിതര്‍ക്കായി നല്‍കിയിരുന്ന ഭക്ഷ്യകിറ്റിലെ സോയാബീന്‍ കഴിച്ചിട്ടാണ് കുട്ടികള്‍ക്ക് ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടത് എന്നാണ് ആരോപണം. നിലവില്‍ കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണ്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ബുധനാഴ്ച വാങ്ങിയ സോയാബീന്‍ പിറ്റേദിവസം തന്നെ കഴിക്കുകയുമായിരുന്നു. പുറത്തു നിന്ന് കുട്ടികള്‍ക്ക് ഭക്ഷണം വാങ്ങികൊടുത്തിട്ടില്ലെന്നും […]

ദുരന്തബാധിതരായ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങില്ല, 20 ദിവസത്തിനകം ക്ലാസുകള്‍ പുനരാരംഭിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

കല്പറ്റ: വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മേപ്പാടി ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തനം നിര്‍ത്തുന്നതോടെ ക്ലാസുകള്‍ പുനരാരംഭിക്കുമെന്ന് വിദ്യഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. 20 ദിവസത്തിനകം ക്ലാസുകള്‍ പുനരാരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം വിദ്യാര്‍ത്ഥികളുടെ ക്ലാസുകള്‍ മുടങ്ങാതിരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വയനാട് ജില്ലാ ആസൂത്രണ സമിതി ഭവനിലെ എപിജെ ഹാളില്‍ ദുരന്തബാധിത മേഖലയിലെ ജനപ്രതിനിധികള്‍, അധ്യാപകര്‍, പി ടി എ പ്രതിനിധികള്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗത്തിനു […]

ഇനിയുമെത്രപേര്‍? മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരണം 286 കടന്നു

മേപ്പാടി: നൂറുകണക്കിനുപേര്‍ തിങ്ങിപ്പാര്‍ത്തിരുന്ന നിറയെ വീടുകളുണ്ടായിരുന്ന ചൂരല്‍മലയ്ക്കു മുകളിലുള്ള മുണ്ടക്കൈ അങ്ങാടിയിലിപ്പോള്‍ കെട്ടിടാവശിഷ്ടങ്ങളും ചളിമണ്ണും കല്ലുകളും മാത്രമാണ്. പക്ഷേ അതിനടിയില്‍ ഇനിയും കണ്ടെത്താനാകാത്ത ഒത്തിരി മനുഷ്യര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ജീവന്റെ തുടിപ്പുണ്ടോ എന്നുപോലും അറിയാതെ ഒട്ടനവധി മനുഷ്യര്‍. അതിനാല്‍ തന്നെ മരണസംഖ്യ വീണ്ടും ഉയര്‍ന്നേക്കാമെന്നാണ് പ്രദേശത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ഇതുവരെ 286 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. എന്നാല്‍ ഇനിയും 200ലധികം പേര്‍ ഇപ്പോഴും കാണാമറയത്താണെന്നാണ് കണക്കുകള്‍ പറയുന്നത്. Also Read; മുണ്ടക്കൈയിലെ ഉരുള്‍പൊട്ടല്‍ ഇത് രണ്ടാം തവണ; ആദ്യത്തേത് 40 […]