പോസ്‌റ്റോ കമന്റോ ഇഷ്ടമായില്ലെങ്കില്‍ ഇനി ഡിസ് ലൈക്ക് ചെയ്യാം; ഇന്‍സ്റ്റഗ്രാമില്‍ പുതിയ അപ്‌ഡേറ്റ് വരുന്നു…

കാലിഫോര്‍ണിയ: ഇന്‍സ്റ്റഗ്രാമില്‍ ആരുടെയെങ്കിലും പോസ്റ്റോ കമന്റോ ഇഷ്ടമായില്ലെങ്കില്‍ ഇനി ഡിസ് ലൈക്കും ചെയ്യാം. ഇന്‍സ്റ്റഗ്രാമില്‍ ഇത്തരത്തില്‍ അപ്‌ഡേറ്റ് വരുന്നുണ്ട് എന്നത് സ്ഥിരീകരിച്ചിരിക്കുയാണ് ഇന്‍സ്റ്റ തലവന്‍ ആദം മോസ്സെരി. ത്രഡ്‌സ് പോസ്റ്റിലൂടെയാണ് മോസ്സെരിയുടെ സ്ഥിരീകരണം. കഴിഞ്ഞ ദിവസങ്ങളില്‍ ഇന്‍സ്റ്റഗ്രാമിലെ കമന്റ് സെഷനില്‍ ചില യൂസര്‍മാര്‍ പുതിയ ‘ഡിസ് ലൈക്ക്’ ബട്ടണ്‍ കണ്ടിരുന്നു. എന്നാല്‍ ഇതെന്താണ് സംഭവം എന്ന് പലര്‍ക്കും പിടികിട്ടിയില്ല. ഇതിനുപിന്നാലെയാണ് മോസ്സെരിയുടെ പോസ്റ്റ്. Also Read; ശശി തരൂരിനെതിരെ രൂക്ഷവിമര്‍ശനവുമായി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ ഇന്‍സ്റ്റഗ്രാമില്‍ ആരുടെയെങ്കിലും […]

ലോക വ്യാപകമായി നാല് മണിക്കൂറിലേറെ പണിമുടക്കി ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം; മാപ്പ് ചോദിച്ച് മെറ്റ

ലോകമെമ്പാടുമുള്ള സോഷ്യല്‍ മീഡിയ ഉപഭോക്താക്കളെ ആശങ്കയിലാക്കി മെറ്റയുടെ വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവ പണിമുടക്കി. ഇന്നലെ രാത്രി 11 മണിയോടെ മെറ്റ പ്ലാറ്റ്ഫോമുകള്‍ പ്രവര്‍ത്തനരഹിതമാവുകയായിരുന്നു. തുടര്‍ന്ന് നാല് മണിക്കൂറിലേറെ സമയമെടുത്താണ് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മെറ്റയ്ക്ക സാധിച്ചത്. മൂന്ന് പ്ലാറ്റ്ഫോമുകളുടെയും ഡെസ്‌ക്ടോപ്, മൊബൈല്‍ വേര്‍ഷനുകളില്‍ പ്രശ്നം അനുഭവപ്പെട്ടു. Also Read; പ്രമോഷന്‍ വീഡിയോ ചിത്രീകരണത്തിനിടെ യുവാവ് മരിച്ച സംഭവം ; വാഹനം ഓടിച്ചവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും ഇന്നലെ രാത്രി 11 ഓടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ലഭിക്കുന്നില്ല എന്ന് […]

ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ്: 60 വ്യാജ ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കണമെന്ന് ഗൂഗിളിന് നിര്‍ദേശം നല്‍കി കേരള പോലീസ്

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പേരില്‍ ഓണ്‍ലൈനില്‍ വ്യാജ ലോട്ടറിവില്പന വ്യാപകമായതിനെ തുടര്‍ന്ന നടന്ന അന്വേഷണത്തില്‍ 60 വ്യാജ ആപ്പുകള്‍ കണ്ടെത്തി. ഈ ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിന് കേരള പോലീസ് നോട്ടീസ് നല്‍കി. ഇത്തരം ഓണ്‍ലൈന്‍ ലോട്ടറികളുടെ പരസ്യങ്ങള്‍ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്യാന്‍ മെറ്റയ്ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട് 25 വ്യാജ ഫേസ് ബുക്ക് പ്രൊഫൈലും 20 വെബ് സൈറ്റുകളും കണ്ടെത്തിയിട്ടുണ്ട്. കേരള മെഗാമില്യണ്‍ ലോട്ടറി, കേരള സമ്മര്‍ സീസണ്‍ […]

ഇനി സ്റ്റാറ്റസിലും ടാഗ് ചെയ്യാം, പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

ഏറ്റവും കൂടുതല്‍ ആളുകള്‍ ജനപ്രിയമായ മെസേജിങ് ആപ്പാണ് വാട്‌സ്ആപ്പ്. ഇടയ്ക്കിടെ മികച്ച ഫീച്ചറുകള്‍ കൊണ്ട് ഉപഭോക്താക്കളെ വാട്‌സ്ആപ്പ് അതിശയിപ്പിക്കാറുമുണ്ട്. ഇപ്പോള്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസില്‍ ഒരു പുതിയ അപ്‌ഡേറ്റ് എത്തിക്കാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്. ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറിയില്‍ സുഹൃത്തുക്കളെ ടാഗ് ചെയ്യുന്നപോലെ വാട്‌സ്ആപ്പ് സ്റ്റാറ്റസിലും ഈ ഫീച്ചര്‍ എത്തിക്കാനാണ് മെറ്റയുടെ നീക്കം എന്നാണ് പുറത്തു വരുന്ന വിവരം. ഉപയോക്താക്കള്‍ക്ക് അവരുടെ സ്റ്റാറ്റസ് അപ്ഡേറ്റുകളില്‍ മറ്റുള്ളവരെ സ്വകാര്യമായി ടാഗ് ചെയ്തുകൊണ്ട് സംവദിക്കാന്‍ കഴിയുന്ന ഒരു പുതിയ ഫീച്ചറാണ് വാട്‌സ്ആപ്പ് എത്തിക്കാനൊരുങ്ങുന്നത്. ഈ ഫീച്ചര്‍ […]

ആഗോളതലത്തില്‍ പണിമുടക്കി വാട്‌സാപ്പും ഇന്‍സ്റ്റയും; പിന്നാലെ പുന:സ്ഥാപിച്ചു

മെറ്റയുടെ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളായ വാട്സാപ്പും ഇന്‍സ്റ്റഗ്രാമും ആഗോളതലത്തില്‍ പണിമുടക്കി. ബുധനാഴ്ച രാത്രി ഇന്ത്യന്‍ സമയം 11.45ഓടെയാണ് വിവിധ രാജ്യങ്ങളില്‍ ഇവയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടത്. വാട്സാപ്പും ഇന്‍സ്റ്റയും ഉപയോഗിക്കാന്‍ ശ്രമിച്ചവര്‍ക്ക് ‘സര്‍വിസ് ഇപ്പോള്‍ ലഭ്യമല്ല’ എന്ന സന്ദേശമാണ് കാണാന്‍ കഴിഞ്ഞത്. Also Read ;ഇനി വീടുപൂട്ടിപോകുമ്പോള്‍ പോലീസിനോട് വിവരം പറയണം പിന്നാലെ വാട്സാപ്പ് പ്രതികരണവുമായി എത്തി. എക്സ് സന്ദേശത്തിലാണ് വാട്സാപ്പ് വിശദീകരണം നല്‍കിയത്. ‘ചിലയാളുകള്‍ക്ക് വാട്സാപ് ഉപയോഗത്തില്‍ തടസം നേരിട്ടതായി അറിയുന്നു. എത്രയും വേഗം പൂര്‍ണമായ പ്രവര്‍ത്തനം പുന:സ്ഥാപിക്കാന്‍ […]