ചരിത്രകാരന്‍ ഡോ. എംജിഎസ് നാരായണന്‍ അന്തരിച്ചു
കോഴിക്കോട്: ചരിത്രകാരന്‍ ഡോ. എംജിഎസ് നാരായണന്‍ (92) അന്തരിച്ചു. കോഴിക്കോട് മലാപ്പറമ്പിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നാണ് വിയോഗം. കേരളത്തിലെ ചരിത്ര ഗവേഷണത്തിന് അതുല്യ സംഭാവനകള്‍ നല്‍കിയ പ്രതിഭയാണ് എംജിഎസ് നാരായണന്‍. ഒന്നരപ്പതിറ്റാണ്ടോളം കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ചരിത്രവിഭാഗം മേധാവിയായിരുന്നു. സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡി സെന്ററിന്റെ ഡയറകടറായി പ്രവര്‍ത്തിച്ചിരുന്നു. Also Read; വെള്ളം നല്‍കിയില്ലെങ്കില്‍ യുദ്ധം, പാകിസ്ഥാന്‍ ആണവരാഷ്ട്രമെന്ന് മറക്കരുത്; വീണ്ടും ഇന്ത്യക്കെതിരെ ഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി