November 21, 2024

ഉദയനിധി സ്റ്റാലിന്‍ ഔപചാരിക വസ്ത്രധാരണമെന്ന ഉത്തരവ് ലംഘിച്ചു ; ഹര്‍ജി നല്‍കി അഭിഭാഷകന്‍

ചെന്നൈ: തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ വസ്ത്രധാരണത്തിനെതിരെ ഹര്‍ജി നല്‍കി അഭിഭാഷകന്‍ സത്യകുമാര്‍. മദ്രാസ് ഹൈക്കോടതിയിലാണ് ഹര്‍ജി നല്‍കിയത്. സര്‍ക്കാര്‍ പരിപാടികളില്‍ ജീന്‍സും ടീഷര്‍ട്ടും ധരിക്കുന്നു, കാഷ്വലായ ചെരിപ്പ് ഉപയോഗിക്കുന്നു എന്നാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. Also Read ; എഡിഎമ്മിന്റെ മരണം ; കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴിയെടുക്കുന്നു പൊതുപരിപാടികളില്‍ പങ്കെടുക്കുമ്പോഴും ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുമ്പോഴും ഔപചാരിക വസ്ത്രധാരണരീതി പാലിക്കാന്‍ ഉദയനിധിയോട് നിര്‍ദേശിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഔപചാരിക വസ്ത്രധാരണരീതി എന്ന 2019ലെ സര്‍ക്കാര്‍ ഉത്തരവ് ഉദയനിധി ലംഘിക്കുകയാണെന്നും […]

പി വി അന്‍വര്‍ എംഎല്‍എയുടെ പുതിയ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

മലപ്പുറം: പി വി അന്‍വര്‍ എംഎല്‍എയുടെ പുതിയ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന്. മഞ്ചേരിയില്‍ വെച്ചു നടക്കുന്ന രാഷ്ട്രീയ വിശദീകരണ സമ്മേളനത്തിലാണ് പാര്‍ട്ടി പ്രഖ്യാപനം നടക്കുക. തമിഴ്‌നാട്ടിലെ ഡിഎംകെയുടെ സഖ്യകക്ഷിയായിട്ടാണ് പാര്‍ട്ടി കേരളത്തില്‍ പ്രവര്‍ത്തിക്കുകയെന്നും ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള എന്നാണ് പുതിയ പാര്‍ട്ടിയുടെ പേരെന്നുമാണ് പുറത്ത് വരുന്ന വിവരം. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ഇന്നലെ രാത്രിയില്‍ ഡിഎംകെ നേതാവ് എംകെ സ്റ്റാലിനുമായി പി വി അന്‍വര്‍ കൂടിക്കാഴ്ച്ച […]

ബിജെപിയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും മറുപടി ചെങ്കോലിലൂടെ; എം കെ സ്റ്റാലിൻറെ വന്‍ വിജയത്തിന് ആദരസൂചകമായി വെള്ളി ചെങ്കോല്‍ സമ്മാനം

കോയമ്പത്തൂര്‍: ലോകസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ വന്‍ വിജയത്തിന് ആദരസൂചകമായി മുഖ്യമന്ത്രി എം കെ സ്റ്റാലിന് വെള്ളികൊണ്ടുള്ള ചെങ്കോല്‍ സമ്മാനം. ഇതിനു പിന്നാലെ ബിജെപിയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കുമുള്ള മറുപടികൂടിയാണ് ഈ ചെങ്കോല്‍ സമ്മാനം എന്ന വ്യാഖ്യാനവും ഉയര്‍ന്നു കഴിഞ്ഞു. Also Read ; മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ മൂന്നാമത്തെ വിനീത് ശ്രീനിവാസന്‍ ചിത്രമൊരുങ്ങുന്നു പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ കുംഭകോണത്തിനടുത്ത് തിരുവാവാട്തുറൈ അഥീനംമഠം നല്‍കിയ സ്വര്‍ണംപൂശിയ ചെങ്കോലാണ് സ്ഥാപിച്ചിരിക്കുന്നത്. തമിഴ്നാട്ടിലും ദക്ഷിണേന്ത്യയിലും സാന്നിധ്യം ശക്തമാക്കുന്നതിന് വേണ്ടിയുള്ള രാഷ്ട്രീയപ്രചാരണമായി ബിജെപി ചെങ്കോലിനെ ഉപയോഗിക്കുകയും […]

ശബരിമലയിലെ പ്രശ്‌നം പരിഹരിക്കണമെന്ന് എംകെ സ്റ്റാലിന്‍

ചെന്നൈ: ശബരിമലയിലെ പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. തമിഴ്നാട്ടില്‍ നിന്ന് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യവും സുരക്ഷയും ഉറപ്പാക്കണമെന്നും സ്റ്റാലിന്‍ കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതിനെതുടര്‍ന്ന് തമിഴ്‌നാട് ചീഫ് സെക്രട്ടറി ശിവദാസ് മീണ കേരള ചീഫ് സെക്രട്ടറി വി വേണുവുമായി ഫോണില്‍ ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് മതിയായ അടിസ്ഥാന സൗകര്യവും സുരക്ഷയും ഒരുക്കുമെന്ന് കേരള സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായി തമിഴ്നാട് ചീഫ് സെക്രട്ടറി അറിയിച്ചു. അതേസമയം, ശബരിമലയില്‍ പതിനെട്ടാം പടിക്ക് മേല്‍ക്കൂര നിര്‍മ്മിക്കുന്നതിനായി […]