എംഎല്‍എ സ്ഥാനം രാജിവെച്ചത് മമത ബാനര്‍ജിയുടെ നിര്‍ദേശ പ്രകാരമെന്ന് പി വി അന്‍വര്‍

തിരുവനന്തപുരം: എംഎല്‍എ സ്ഥാനം രാജിവെച്ചത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നിര്‍ദേശപ്രകാരമെന്ന് അന്‍വര്‍ വ്യക്തമാക്കി.  സ്പീക്കര്‍ക്ക് രാജിക്കത്ത് കൈമാറിയ ശേഷം തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അന്‍വര്‍ രാജിക്കാര്യം വിശദീകരിച്ചത്. Also Read ; നെയ്യാറ്റിന്‍കരയിലെ ദുരൂഹ സമാധി; തുറക്കാന്‍ ശ്രമിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് മകന്‍ അതേസമയം പിണറായിസത്തിനെതിരെ പോരാടിയ തനിക്ക് പിന്തുണ നല്‍കിയ ജനങ്ങള്‍ക്ക് നന്ദി അറിയിച്ചുകൊണ്ടാണ് അന്‍വര്‍ വാര്‍ത്താസമ്മേളനം ആരംഭിച്ചത്. മത്സരിക്കാന്‍ അവസരം നല്‍കിയ ഇടതുപക്ഷ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അന്‍വര്‍ നന്ദി അറിയിച്ചു. 11-ാം തീയതി […]

എംഎല്‍എ സ്ഥാനം രാജിവെച്ച് പി വി അന്‍വര്‍; സ്പീക്കറെ കണ്ട് രാജിക്കത്ത് കൈമാറി

മലപ്പുറം: തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ എംഎല്‍എ സ്ഥാനം രാജിവെച്ച് പി വി അന്‍വര്‍. ഇന്ന് രാവിലെ 9 മണിയോടെ സ്പീക്കര്‍ എ എന്‍ ഷംസീറിനെ നേരില്‍ കണ്ട് രാജി കത്ത് കൈമാറുകയായിരുന്നു. എംഎല്‍എ ബോര്‍ഡ് നീക്കം ചെയ്ത കാറിലാണ് അന്‍വര്‍ സ്പീക്കറെ കാണാന്‍ എത്തിയത്.   കഴിഞ്ഞ ദിവസമാണ് അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സ്വതന്ത്ര എംഎല്‍എയായ അന്‍വര്‍ മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ അന്‍വറിന്റെ എംഎല്‍എ സ്ഥാനം നഷ്ടപെടും. അത് മറികടക്കാനും നിലമ്പൂരില്‍ വീണ്ടും മത്സരിച്ച് […]

പഞ്ചാബില്‍ എഎപി എംഎല്‍എയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

ചണ്ഡീഗാര്‍ഹ്: പഞ്ചാബില്‍ എഎപി എംഎല്‍എയെ മരിച്ച നിലയില്‍ കണ്ടെത്തി. വീടിനുള്ളില്‍ വെടിയേറ്റ നിലയിലാണ് കണ്ടെത്തിയത്. ലുധിയാന എംഎല്‍എയായ ഗുര്‍പ്രീത് ഗോഗി ബാസിയാണ് മരിച്ചത്. Also Read ; ചാനല്‍ ചര്‍ച്ചയിലെ വിദ്വേഷ പരാമര്‍ശം; പിസി ജോര്‍ജിനെതിരെ കേസെടുത്തു ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. വെടിയേറ്റ മുറിവുകളോടെ ഗുര്‍പ്രീത് ഗോഗിയെ കുടുംബാംഗങ്ങള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സ്വയം വെടിവെച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.നിലവില്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പകല്‍ സമയത്തെ പതിവ് പരിപാടികള്‍ക്ക് ശേഷം എംഎല്‍എ ഘുമര്‍ മണ്ഡിയിലെ […]

സഭയില്‍ ഇന്നും കൊമ്പുകോര്‍ത്ത് ഭരണ പ്രതിപക്ഷ എംഎല്‍എമാര്‍ ; നാല് പ്രതിപക്ഷ അംഗങ്ങള്‍ക്ക് താക്കീത്

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസവും പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ തര്‍ക്കം രൂക്ഷം. പ്രതിപക്ഷത്തിനെതിരെ മന്ത്രി എം ബി രാജേഷ് രംഗത്തെത്തിയതോടെയാണ് ഇരു വിഭാഗവും തമ്മില്‍ തര്‍ക്കമുണ്ടായത്. ഇന്നലെ സ്പീക്കര്‍ക്കെതിരായ പ്രതിഷേധം കടുത്ത അച്ചടക്ക ലംഘനമാണെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. 4 പ്രതിപക്ഷ അംഗങ്ങള്‍ക്ക് താക്കീത് നല്‍കിയത് പ്രതിപക്ഷ നേതാവിനെ ചൊടിപ്പിച്ചു. അതിനിടെ, ആര്‍എസ്എസ്- എഡിജിപി ബന്ധം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ നോട്ടീസിന് മുഖ്യമന്ത്രി അനുമതി നല്‍കുകയായിരുന്നു. 12 മണി മുതല്‍ 2 […]

അവാര്‍ഡ് സമര്‍പ്പണത്തിന് വൈകിയെത്തി; മന്ത്രി ആര്‍.ബിന്ദുവിനും എംഎല്‍എയ്ക്കുമെതിരെ വേദിയില്‍ പ്രതികരിച്ച് എഴുത്തുകാരി കെ.ആര്‍.മീര

പുന്നയൂര്‍ക്കുളം (തൃശൂര്‍) : അവാര്‍ഡ് സമര്‍പ്പണ പരിപാടിക്ക് വൈകിയെത്തിയ മന്ത്രി ആര്‍.ബിന്ദുവിനും എന്‍.കെ.അക്ബര്‍ എംഎല്‍എയ്ക്കുമെതിരെ വേദിയില്‍ പ്രതികരിച്ച് എഴുത്തുകാരി കെ.ആര്‍.മീര. ആണ്‍കോയ്മ ഇന്നും നിലനില്‍ക്കുന്നുണ്ട്. താന്‍ ‘എഴുത്തുകാരി’യായതുകൊണ്ടാണ് മന്ത്രിയും എംഎല്‍എയുമൊക്കെ ഏറെ വൈകിയെത്തിയത്. ‘പുരുഷ എഴുത്തുകാരനു’ള്ള അവാര്‍ഡ് സമര്‍പ്പണച്ചടങ്ങ് ആയിരുന്നെങ്കില്‍ ഈ വൈകല്‍ സംഭവിക്കില്ലെന്നും മീര പറഞ്ഞു. Also Read ; വോട്ട് കൂടിയിട്ടും സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനു കെട്ടിവച്ച കാശ് പോയി; 8 എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്കും നഷ്ടം പുന്നയൂര്‍ക്കുളം സാഹിത്യവേദിയുടെ മാധവിക്കുട്ടി പുരസ്‌കാരം മീരയ്ക്ക് സമ്മാനിക്കുന്നതായിരുന്നു വേദി. […]

പലതവണ പീഡിപ്പിച്ചു, തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചു; പെരുമ്പാവൂര്‍ എം.എല്‍.എ. എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കുറ്റപത്രം

തിരുവനന്തപുരം: പെരുമ്പാവൂര്‍ എം.എല്‍.എ. എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചാണ് നെയ്യാറ്റിന്‍കര കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ബലാത്സംഗം, വധശ്രമം അടക്കം കുറ്റങ്ങളാണ് എല്‍ദോസിനെതിരെ ചുമത്തിയിരിക്കുന്നത്. എല്‍ദോസിനെ കൂടാതെ രണ്ട് സുഹൃത്തുക്കളും പ്രതികളാണ്. Also Read ;ആറ് സ്പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നു; നിരാശയോടെ യാത്രക്കാര്‍ പരാതിക്കാരിയായ യുവതിയെ എം.എല്‍.എ. ഒന്നിലേറെ തവണ ബലാത്സംഗം ചെയ്‌തെന്ന് കുറ്റപത്രത്തില്‍ ആരോപിക്കുന്നു. അടിമലത്തുറയിലെ റിസോര്‍ട്ടില്‍ വെച്ചാണ് ആദ്യം ബലാത്സംഗം ചെയ്തത്. 2022 ജൂലൈ 4-നായിരുന്നു ആദ്യ […]

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണം വേണമെന്ന എംഎല്‍എ നല്‍കിയ ഹര്‍ജി, ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ വിജയന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹരജി ഇന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി പരിഗണിക്കും. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ അഞ്ച് രേഖകള്‍ മാത്യു കുഴല്‍നാടന്‍ കോടതിയില്‍ നല്‍കിയിരുന്നു. Also Read ; ഇന്ന് വടകരയില്‍ എല്‍ഡിഎഫിന്റെ ജനകീയ പ്രതിരോധം; എളമരം കരീം പങ്കെടുക്കും മുഖ്യമന്ത്രിയുടെയും മകളുടെയും പങ്ക് തെളിയിക്കുന്ന രേഖകളാണ് ഇതെന്നാണ് മാത്യു കുഴല്‍നാടന്റെ വാദം. സിഎംആര്‍എല്ലിന് വഴിവിട്ട സഹായം നല്‍കാന്‍ […]

ബിജെപിയില്‍ ചേരുമെന്ന പ്രചാരണം തള്ളി മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍

ഇടുക്കി: ബിജെപിയില്‍ ചേരുമെന്ന പ്രചാരണത്തെ തള്ളി ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. നിലവിലിപ്പോള്‍ അത്തരത്തിലൊരു തീരുമാനമെടുത്തിട്ടില്ലെന്നും സിപിഎം സസ്‌പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ ഒരുപക്ഷേ മറിച്ചുള്ള തീരുമാനം ഉണ്ടാകാമെന്നും രാജേന്ദ്രന്‍ പറഞ്ഞു. Also Read ; കോണ്‍ഗ്രസിന്റെ കേരളത്തിലെ ലോക്‌സഭാ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും തമിഴ്‌നാട്ടില്‍ നിന്നുള്ള ബിജെപി ദേശീയ നേതാവ് തന്നെ വന്ന് കണ്ടിരുന്നു. പി കെ കൃഷ്ണദാസ് അടക്കമുള്ള ബിജെപി നേതാക്കളും സംസാരിച്ചു. ഈ വിവരം എകെജി സെന്ററിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറിയെ അറിയിച്ചിരുന്നു. എന്നിട്ടും ഇതുവരെ […]

രാമനെപ്പറ്റി വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റ്: പി ബാലചന്ദ്രന്‍ എം എല്‍ എക്ക് പരസ്യശാസന

തൃശൂര്‍: രാമായണ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട പി ബാലചന്ദ്രന്‍ എം എല്‍ എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പാര്‍ട്ടിയുടെ അച്ചടക്ക നടപടി. സമൂഹമാധ്യമത്തില്‍ പോസ്റ്റ് ഇട്ട നടപടി ഗുരുതരമായ അച്ചടക്കലംഘനമായി സി പി ഐ വിലയിരുത്തി. ഇത്തരം പ്രവര്‍ത്തനം നടത്തിയതിന് അച്ചടക്ക നടപടിയുടെ ഭാഗമായി പരസ്യമായി ശാസിക്കാന്‍ പാര്‍ട്ടി ജില്ലാ എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് എം എല്‍ എ ഖേദപ്രകടനം നടത്തിയെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയും ജനപ്രതിനിധിയുമായ പി ബാലചന്ദ്രന്റെ ഭാഗത്തുനിന്ന് പാര്‍ട്ടി […]

മിച്ചഭൂമി കേസില്‍ മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസിന് തിരിച്ചടി

കോഴിക്കോട്: മിച്ചഭൂമി കേസില്‍ തിരുവമ്പാടി മുന്‍ എംഎല്‍എ ജോര്‍ജ് എം.തോമസിനു തിരിച്ചടി. എംഎല്‍എ കൈവശം വച്ച 5.75 ഏക്കര്‍ മിച്ചഭൂമിയായി കണ്ടുകെട്ടാന്‍ ലാന്‍ഡ് ബോര്‍ഡ് ഉത്തരവിട്ടു. കണ്ടുകെട്ടുന്നതില്‍ നിന്ന് വീടുള്‍പ്പെടുന്ന 35 സെന്റ് സ്ഥലം ഒഴിവാക്കി. ജോര്‍ജിന്റെ സഹോദരന്‍ കൈവശം വച്ച ആറ് ഏക്കര്‍ തിരിച്ചേല്‍പ്പിക്കാനും ഉത്തരവില്‍ പറയുന്നുണ്ട്. Also Read ; അഫ്ഗാനില്‍ യാത്രാവിമാനം തകര്‍ന്നുവീണു; ഇന്ത്യന്‍ വിമാനമെന്ന് റിപ്പോര്‍ട്ട ജോര്‍ജ് എം.തോമസ് മിച്ചഭൂമി വില്‍പന നടത്തിയെന്ന പരാതി ശരിവയ്ക്കുന്ന വിധത്തില്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡിന്റെ റിപ്പോര്‍ട്ട് […]

  • 1
  • 2