കരുവന്നൂര്‍ കള്ളപ്പണകേസ് : തൊഴിലാളി ദിനത്തില്‍ ഹാജരാകാന്‍ കഴിയില്ല , ഇ ഡിയോട് പ്രകോപിതനായി എം എം വര്‍ഗീസ്
തൃശ്ശൂര്‍: കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയ ഇഡി ഉദ്യോഗസ്ഥരോട് പ്രകോപിതനായി സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ്. നാളെ ഹാജരാകണമെന്ന് കാണിച്ചാണ് പുതിയ നോട്ടീസ് നല്‍കിയത്. അപ്പോഴാണ് വര്‍ഗീസ് ദേഷ്യം പ്രകടിപ്പിച്ചത്.തൊഴിലാളി ദിനം ആയതുകൊണ്ട് ഹാജരാകാന്‍ കഴിയില്ലെന്നാണ് വര്‍ഗീസ് അറിയിച്ചത്. ഇന്നലെ ചോദ്യം ചെയ്യല്‍ കഴിഞ്ഞപ്പോള്‍ ആണ് ഇഡി വീണ്ടും നോട്ടീസ് നല്‍കിയത്. സിപിഎം അക്കൗണ്ട് വിവരങ്ങള്‍ പൂര്‍ണമായി നല്‍കിയില്ലെന്നും ഇ ഡി വ്യക്തമാക്കി. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് […]