ബജറ്റ് സമ്മേളനത്തിന് തുടക്കം: മോദി സര്‍ക്കാര്‍ മൂന്ന് മടങ്ങ് വേഗതയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം. ഇരുസഭകളുടേയും സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി ദ്രൗപദി മുര്‍മു അഭിസംബോധന ചെയ്ത് സംസാരിച്ചു. ഭരണഘടന രൂപീകരണത്തിന്റെ ഭാഗമായ ബി ആര്‍ അംബേദ്കര്‍ ഉള്‍പ്പെടെയുള്ളവരെ ഈ അവസരത്തില്‍ ഓര്‍ക്കുന്നുവെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി പറഞ്ഞു. മൂന്നാം മോദി സര്‍ക്കാര്‍ മൂന്നിരട്ടി വേഗത്തിലാണ് പ്രവര്‍ത്തിക്കുന്നതെും സര്‍ക്കാര്‍ ലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തില്‍ നിന്നും കരകയറ്റുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.. 25 കോടിയോളം ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് മുക്തരായി. മധ്യവര്‍ഗ്ഗത്തിനുവേണ്ടി നിരവധി പദ്ധതികള്‍ നടപ്പാക്കി. വന്ദേ ഭാരത് റെയില്‍വേ രാജ്യത്തിന്റെ […]