December 25, 2025

നിയമലംഘനങ്ങള്‍ക്ക് അറുതിയില്ല; മൂന്നുവര്‍ഷത്തിനിടെ 29,492 കേസ്

കൊച്ചി: നടപടികള്‍ തുടരുമ്പോഴും നിരത്തിലെ നിയമലംഘനങ്ങള്‍ക്ക് അറുതിയില്ല. വാഹനങ്ങളില്‍ രൂപമാറ്റം വരുത്തി സുരക്ഷാ ഭീഷണി ഉയര്‍ത്തിയതിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് 29,492 കേസാണ് മൂന്നുവര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത്. വിഷയത്തില്‍ ഹൈക്കോടതിയും ശക്തമായി ഇടപെടുന്ന സാഹചര്യത്തില്‍ പരിശോധന കൂടുതല്‍ വ്യാപകമാക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. എറണാകുളം നഗരത്തില്‍ തീ തുപ്പുന്ന ബൈക്കുമായി അഭ്യാസ പ്രകടനം നടത്തിയ തിരുവനന്തപൂരം സ്വദേശിയുടെ ലൈസന്‍സ് ആര്‍.ടി.ഒ കഴിഞ്ഞദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബൈക്ക് രൂപ മാറ്റം വരുത്തിയതിന് 9000 രൂപ പിഴ ഈടാക്കുകയും റോഡ് […]