October 16, 2025

അനധികൃത ലൈറ്റുകള്‍ വേണ്ട , മോഡിഫൈഡ് വാഹനങ്ങള്‍ക്ക് കുരുക്ക് വീഴും ; കര്‍ശന നടപടിക്കൊരുങ്ങി ഹൈക്കോടതി

കൊച്ചി: മോഡിഫിക്കേഷനുകളും അനധികൃത ലൈറ്റുകളും ഉള്‍പ്പെടെ ഘടിപ്പിച്ച ടൂറിസ്റ്റ് ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കി ഹൈക്കോടതി. ഓരോ അനധികൃത ലൈറ്റുകള്‍ക്കും 5000 രൂപ വീതം പിഴ ഈടാക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. ഇത്തരത്തില്‍ വാഹനങ്ങള്‍ പിടിക്കപ്പെട്ടാല്‍ വാഹനത്തിന്റെ ഉടമ, ഡ്രൈവര്‍ എന്നിവര്‍ക്കെതിരെയും പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീകൃഷ്ണ എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു. Also Read ; സൈബര്‍ അധിക്ഷേപം; നടി മാല പാര്‍വതിയുടെ പരാതിയില്‍ യൂട്യൂബ് ചാനലിനെതിരെ കേസ് […]