November 22, 2024

മണപ്പുറം ഫിനാന്‍സ് ലിമിറ്റഡില്‍ നിന്നും 5വര്‍ഷം കൊണ്ട് വനിതാ ജീവനക്കാരി തട്ടിയെടുത്തത് 20 കോടി

തൃശൂര്‍: വലപ്പാട് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡില്‍ വന്‍ തട്ടിപ്പ്. വനിത ഉദ്യോഗസ്ഥയായ ധന്യാ മോഹന്‍ അഞ്ചു വര്‍ഷം കൊണ്ട് 20 കോടി രൂപയാണ് തട്ടിയത്. ഡിജിറ്റല്‍ ഇടപാടിലൂടെയാണ് 20 കോടി തട്ടിയെടുത്തതെന്ന് തൃശൂര്‍ റൂറല്‍ എസ് പി നവനീത് ശര്‍മ പറഞ്ഞു. കൊല്ലം സ്വദേശിനി ധന്യാ മോഹനെ പിടികൂടാന്‍ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. ഇവര്‍ വിദേശത്തേയ്ക്ക് കടക്കാതിരിക്കാന്‍ പോലീസ് ജാഗ്രതയിലാണ്. Also Read; ഇരുചക്രവാഹനത്തിന് പിന്നിലിരുന്ന് സംസാരിച്ചാല്‍ പിഴ; വിശദീകരണവുമായി കെ.ബി ഗണേഷ് കുമാര്‍ മണപ്പുറം ഫിനാന്‍സ് […]

നിക്ഷേപിച്ച പണം തിരിച്ചുനല്‍കിയില്ല; സി.പി.എം. സഹകരണ സംഘത്തിനെതിരേ സി.പി.ഐ. എം.പി.യുടെ സഹോദരി

ഇരിട്ടി: സി.പി.എം. നിയന്ത്രണത്തിലുള്ള ഇരിട്ടിയിലെ വനിതാ സഹകരണ സംഘത്തില്‍ രണ്ടു ഘട്ടങ്ങളിലായി നിക്ഷേപിച്ച 18 ലക്ഷംരൂപ കാലാവധി കഴിഞ്ഞിട്ടും തിരിച്ചുകിട്ടാതെ സി.പി.ഐ. നേതാവും രാജ്യസഭാംഗവുമായ പി. സന്തോഷ്‌കുമാറിന്റെ സഹോദരിയും അധ്യാപികയുമായ പെരുംപറമ്പിലെ ഷീജ വലയുന്നു. കീഴൂര്‍ ചാവശ്ശേരി വനിതാ സഹകരണ സംഘത്തിനെതിരേയാണ് ഈ പരാതി. Also Read ;തിരുവനന്തപുരത്ത് അമിതവേഗത്തിലെത്തിയ ബൈക്ക് കാല്‍നടയാത്രക്കാരനെ ഇടിച്ച് അപകടം; രണ്ട് മരണം പലിശയടക്കം 20 ലക്ഷംരൂപയാണ് സൊസൈറ്റി ഷീജക്ക് നല്‍കാനുള്ളത്. കഴിഞ്ഞ ജൂലായ് മുതല്‍ സ്ഥാപനത്തെ സമീപിച്ചെങ്കിലും അവധി പറഞ്ഞ് […]

പ്രതിസന്ധിയെ അതിജീവിക്കാന്‍ പുതിയ നീക്കവുമായി പേയ്ടിഎം

ന്യൂഡല്‍ഹി-: പേയ്ടിഎം പേയ്‌മെന്റ് ബാങ്കിനു പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് 15 ദിവസം നീട്ടി നല്‍കിയതിനിടെ ചില ജനപ്രിയ ഉല്‍പന്നങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനും നിലവിലെ പ്രതിസന്ധിയെ അതിജീവിക്കാനും ശ്രമം. പേയ്ടിഎമ്മിന്റെ നോഡല്‍ അക്കൗണ്ട് ആക്സിസ് ബാങ്കിലേക്ക് മാറ്റുന്നതിലൂടെ തടസങ്ങളില്ലാതെ ഇടപാടുകള്‍ തുടരാനാണു തീരുമാനമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഇടപാടുകള്‍ നിര്‍ത്താന്‍ ഫെബ്രുവരി 29 വരെ നല്‍കിയിരുന്ന സമയപരിധി മാര്‍ച്ച് 15 വരെയാക്കി റിസര്‍വ് ബാങ്ക് ഇന്നലെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനുപിന്നാലെയാണു പേയ്ടിമ്മിന്റെ പുതിയ നീക്കം. വ്യാപാരികള്‍ അടക്കമുള്ളവരുടെ താല്‍പര്യ പ്രകാരമാണു […]