November 21, 2024

പുകപരിശോധനയില്‍ പരാജയപ്പെടുന്ന വാഹനങ്ങള്‍ക്ക് ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വ്യാജ സര്‍ട്ടിഫിക്കറ്റ്; പിഴ 10000 രൂപ വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് പുകപരിശോധനയില്‍ പരാജയപ്പെടുന്ന വാഹനങ്ങള്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കുന്നത് വ്യാപകമാകുന്നു. തമിഴ്‌നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് സര്‍ട്ടിഫിക്കറ്റ് എത്തുന്നതെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണത്തില്‍ വ്യക്തമായി. പരിവാഹന്‍ സൈറ്റുമായി വ്യാജ ആപ്പ് ബന്ധിപ്പിച്ചാണ് ഇത്തരത്തില്‍ വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. ചില സാങ്കേതിക തകരാറുകള്‍ ഉണ്ടെങ്കില്‍ വാഹനങ്ങള്‍ പുകപരിശോധനയില്‍ പരാജയപ്പെടും. പ്രശ്‌നം പരിഹരിക്കാനാണ് സാധാരണയായി ആവശ്യപ്പെടുക. Also Read ; ഗുജറാത്തില്‍  ചാന്ദിപുര വൈറസ് വ്യാപനം ഉയരുന്നു ; ഇതുവരെ മരണപ്പെട്ടത് 20 പേര്‍, […]

നിയമലംഘനങ്ങള്‍ക്ക് അറുതിയില്ല; മൂന്നുവര്‍ഷത്തിനിടെ 29,492 കേസ്

കൊച്ചി: നടപടികള്‍ തുടരുമ്പോഴും നിരത്തിലെ നിയമലംഘനങ്ങള്‍ക്ക് അറുതിയില്ല. വാഹനങ്ങളില്‍ രൂപമാറ്റം വരുത്തി സുരക്ഷാ ഭീഷണി ഉയര്‍ത്തിയതിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് 29,492 കേസാണ് മൂന്നുവര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത്. വിഷയത്തില്‍ ഹൈക്കോടതിയും ശക്തമായി ഇടപെടുന്ന സാഹചര്യത്തില്‍ പരിശോധന കൂടുതല്‍ വ്യാപകമാക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. എറണാകുളം നഗരത്തില്‍ തീ തുപ്പുന്ന ബൈക്കുമായി അഭ്യാസ പ്രകടനം നടത്തിയ തിരുവനന്തപൂരം സ്വദേശിയുടെ ലൈസന്‍സ് ആര്‍.ടി.ഒ കഴിഞ്ഞദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബൈക്ക് രൂപ മാറ്റം വരുത്തിയതിന് 9000 രൂപ പിഴ ഈടാക്കുകയും റോഡ് […]