November 21, 2024

എഡിജിപി പി.വിജയന്‍ സംസ്ഥാന ഇന്റലിജന്‍സ് മേധാവി ; ഉത്തരവിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: ഐപിഎസ് ഉദ്യോഗസ്ഥന്‍ എഡിജിപി പി വിജയനെ സംസ്ഥാന ഇന്റലിജന്‍സ് മേധാവിയായി നിയമിച്ചു. ഇതുസംബന്ധിച്ച  സര്‍ക്കാര്‍ നിര്‍ണായക ഉത്തരവിറക്കി. മുന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥനാണ് എഡിജിപി പി വിജയന്‍. നിലവില്‍ പോലീസ് അക്കാദമി ഡയറക്ടറാണ്. എം ആര്‍ അജിത് കുമാര്‍ ആര്‍ എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന പി വി അന്‍വറിന്റെ ആരോപണത്തിന് പിന്നാലെ ക്രമസമാധാന ചുമതലയില്‍ നിന്ന് അജിത് കുമാറിനെ മാറ്റിയിരുന്നു. ഇതേതുടര്‍ന്ന് ഇന്റലിജന്‍സ് […]

എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ പരാതികളില്‍ ഡിജിപിയുടെ റിപ്പോര്‍ട്ട് ഇന്ന് സംസ്ഥാന സര്‍ക്കാരിന് കൈമാറും

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ പരാതികളില്‍ ഡിജിപിയുടെ റിപ്പോര്‍ട്ട് ഇന്ന് സംസ്ഥാന സര്‍ക്കാരിന് നല്‍കും. എഡിജിപിക്കെതിരായ പരാതികളില്‍ ഡിജിപിയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സര്‍ക്കാറിന് സമര്‍പ്പിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ റിപ്പോര്‍ട്ട് അന്തിമമാക്കാന്‍ സമയം എടുത്തതാണ് വൈകാന്‍ കാരണമെന്നാണ് ഒടുവില്‍ ലഭിച്ച വിവരം. അതേസമയം എഡിജിപി അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് നല്‍കിയ വിശദീകരണം തള്ളിക്കൊണ്ടാണ് ഡിജിപി അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന വിവരം നേരത്തെ തന്നെ പുറത്തുവന്നിരുന്നു. Also Read; അഭിമുഖ വിവാദം: പിആര്‍ […]

‘സ്വര്‍ണക്കടത്ത് കാരിയര്‍മാരായ സ്ത്രീകളെ പോലീസ് ഉദ്യോഗസ്ഥര്‍ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാക്കി’ : പി വി അന്‍വര്‍

മലപ്പുറം : സ്വര്‍ണക്കടത്ത് കാരിയര്‍മാരായ സ്ത്രീകളെ പോലീസ് ഉദ്യോഗസ്ഥര്‍ ക്രൂരമായി ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാക്കിയെന്ന ഗുരുതര ആരോപണവുമായി പി വി അന്‍വര്‍ എംഎല്‍എ രംഗത്ത്. ഇത്തരത്തില്‍ പീഡനത്തിനിരയായ ഒട്ടേറെ സ്ത്രീകളുണ്ട്. ഇവരെല്ലാം പരാതി പറയാതിരിക്കുന്നത് പേടിച്ചിട്ടാണെന്നും അന്‍വര്‍ പറഞ്ഞു. ലൈംഗിക വൈകൃതത്തിനുവരെ ഇവരെ ഉപയോഗിച്ച സംഭവങ്ങളുണ്ട്. അതേസമയം ഇത്തരം പീഡന പരാതികള്‍ തുറന്നു പറയാന്‍ തയാറാകുന്നവര്‍ക്കു സര്‍ക്കാരും പാര്‍ട്ടിയും പൊതുസമൂഹവും എല്ലാ പിന്തുണയും നല്‍കുമെന്നു അന്‍വര്‍ പറഞ്ഞു. Also Read ; ബസില്‍ പാട്ട് ഇട്ടതുമായി ബന്ധപ്പെട്ട തര്‍ക്കം […]

മുഖ്യമന്ത്രിയുടെ സന്ദേശമാണ് എഡിജിപി ആര്‍എസ്എസിനെ അറിയിച്ചത്: കെ മുരളീധരന്‍

തൃശ്ശൂര്‍: ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാര്‍- ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയത് ബിജെപി എംപിയെ ലോക്സഭയിലേക്ക് അയക്കാനുള്ള സന്ദേശം കൈമാറാനായിരുന്നെന്ന് മുന്‍ എംപിയും തൃശൂരിലെ സ്ഥാനാര്‍ത്ഥിയുമായിരുന്ന കെ മുരളീധരന്‍. തുടക്കം അവിടെ നിന്നായിരുന്നു. കൂടാതെ സിപിഐഎം ഭരിക്കുന്ന കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് തറ വാടക 2 കോടിയായി ഉയര്‍ത്തി പൂരം കലക്കാനുള്ള മറ്റൊരു ശ്രമവും നടത്തിയിരുന്നുവെന്നും കെ മുരളീധരന്‍ ആരോപിച്ചു. Also Read; ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, അതൊരു സ്വകാര്യസന്ദര്‍ശനം, സമ്മതിച്ച് എഡിജിപി […]

ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, അതൊരു സ്വകാര്യസന്ദര്‍ശനം, സമ്മതിച്ച് എഡിജിപി

തിരുവനന്തപുരം: ആര്‍ എസ് എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എഡിജിപി എം ആര്‍ അജിത്കുമാര്‍. മുഖ്യമന്ത്രിയുടെ ഓഫീസിന് നല്‍കിയ വിശദീകരണത്തിലാണ് വെളിപ്പെടുത്തല്‍. ഒപ്പം പഠിച്ചയാളുടെ ക്ഷണപ്രകാരം പോയതാണെന്നും സ്വകാര്യ സന്ദര്‍ശനമാണെന്നുമാണ് വിശദീകരണം. Join with metro post: https://chat.whatsapp.com/HjcUlifzcenEq2uVJiVTRN ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെയെ തൃശൂരില്‍വെച്ച് എഡിജിപി കണ്ടെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ആരോപണം ഉന്നയിച്ചിരുന്നത്. ആര്‍ എസ് എസുമായുള്ള ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രിയാണ് എഡിജിപിയെ നിയോഗിച്ചതെന്നായിരുന്നു പ്രതിപക്ഷ […]

മാമി തിരോധാനം: അന്‍വറിന്റെ വെളിപ്പെടുത്തലോടെ എ ഡി ജി പിയുടെ ഇടപെടലിലുള്ള സംശയം ബലപ്പെട്ടെന്ന് കുടുംബം

കോഴിക്കോട്: റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനായ മുഹമ്മദ് ആട്ടൂരിന്റെ (മാമി) തിരോധാനവുമായി ബന്ധപ്പെട്ട് പി വി അന്‍വര്‍ എം എല്‍ എ ഉന്നയിച്ച ആരോപണങ്ങള്‍, എ ഡി ജി പി എം ആര്‍ അജിത് കുമാറിന്റെ ഇടപെടലുകളിലുള്ള സംശയങ്ങള്‍ ബലപ്പെടുത്തുന്നതാണെന്ന് കുടുംബം. അന്വേഷണസംഘത്തെ തീരുമാനിച്ച് ഉത്തരവിറക്കിയത് എ ഡി ജി പി എം ആര്‍ അജിത് കുമാറാണ്. ഇതിനു പിന്നില്‍ ഇടപെടല്‍ നടന്നുവെന്ന സംശയമാണ് അന്‍വറിന്റെ വെളിപ്പെടുത്തലോടെ ബലപ്പെട്ടതെന്ന് മകള്‍ അദീബ നൈന. ഇതോടെ, കേസ് പൂര്‍ണമായും സി […]

എം ആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റും ; ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കടേഷിന് സാധ്യത

തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എയുടെ ഗുരുതര വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ എഡിജിപിക്കെതിരെ കര്‍ശന നടപടി. ക്രമസമാധാന ചുമതലയില്‍ എം ആര്‍ അജിത് കുമാറിന് പകരം ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കടേഷിനെ ചുമതലപ്പെടുത്താനാണ് സാധ്യത.സ്വര്‍ണ്ണക്കടത്ത്, കൊലപാതകം, ഫോണ്‍ ചോര്‍ത്തല്‍, സോളാര്‍ കേസ് അട്ടിമറി അടക്കം ഗുരുതര ആരോപണങ്ങളാണ് പി വി അന്‍വര്‍ എംഎല്‍എ അജിത് കുമാര്‍ അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉയര്‍ത്തിയത്. Also Read ; ‘മമ്മൂക്കയോട് വല്യേട്ടന്‍ ഇമേജാണ്, ലാലേട്ടന്‍ പക്ഷേ ലൗവറായിരുന്നു’ : മീരാ ജാസ്മിന്‍ […]