December 22, 2025

ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ്; എംഎസ് സൊല്യൂഷന്‍സ് സിഇഒ മുഹമ്മദ് ഷുഹൈബ് കീഴടങ്ങി

കോഴിക്കോട്: ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ എം എസ് സൊല്യൂഷന്‍സ് സിഇഒ മുഹമ്മദ് ഷുഹൈബ് കീഴടങ്ങി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന്റെ തൊട്ടുപിന്നാലെ കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തി ഷുഹൈബ് കീഴടങ്ങുകയായിരുന്നു. ഷുഹൈബിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ചോദ്യപേപ്പര്‍ ചോര്‍ത്തിയ എയ്ഡഡ് സ്‌കൂളിലെ പ്യൂണിനെ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. Also Read; രാജ്യവ്യാപകമായി എസ്ഡിപിഐയുടെ ഓഫീസുകളില്‍ ഇ ഡി റെയ്ഡ് ഇന്ന് രാവിലെയാണ് കേസില്‍ ഒന്നാം പ്രതിയായ മുഹമ്മദ് ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി […]

ചോദ്യപേപ്പര്‍ ചോര്‍ച്ച ; എംഎസ് സൊല്യൂഷന്‍സ് ഉടമ ഷൂഹൈബിന്റെ പിതാവും ഒളിവില്‍

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചാക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട എംഎസ് സൊല്യൂഷന്‍സ് ഉടമ ഷുഹൈബിന്റെ പിതാവും ഒളിവില്‍. കേസില്‍ പ്രതിചേര്‍ത്തതിന് പിന്നാലെ ഷുഹൈബ് ഒളിവില്‍ പോയിരുന്നു. ഇതിനിടയില്‍ ഇയാളുടെ കൊടുവള്ളിയിലെ വീട്ടിലെത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് ഷുഹൈബിന്റെ പിതാവിനെ കാണാന്‍ കഴിഞ്ഞില്ല. അടച്ചിട്ട നിലയിലായിരുന്നു ഇയാളുടെ വീട് ഉണ്ടായിരുന്നത്. അതേസമയം ഷുഹൈബിനെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമായി നടക്കുന്നതിനിടെയാണ് പിതാവും ഒളിവില്‍ പോയിരിക്കുന്നു. ഇയാളുടെ മാതാവ് നേരത്തെ മറ്റൊരു വീട്ടിലേക്ക് താമസം മാറിയതായും വിവരമുണ്ട്. Also Read ; മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് […]

ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊലൂഷന്‍സ് സിഇഒ ഷുഹൈബിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

കോഴിക്കോട്: ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ എംഎസ് സൊലൂഷന്‍സിനെതിരെ കൂടുതല്‍ നടപടിയുമായി ക്രൈംബ്രാഞ്ച്. ഇതിന്റെ ഭാഗമായി എംഎസ് സൊലൂഷന്‍സ് സിഇഒ ഷുഹൈബിന്റെ 2 ബാങ്ക് അക്കൗണ്ടുകള്‍ ക്രൈംബ്രാഞ്ച് മരവിപ്പിച്ചു. കാനറ ബാങ്ക്, എസ്ബിഐ എന്നിവയുടെ കൊടുവള്ളി ബ്രാഞ്ചിലെ അക്കൗണ്ടുകളാണ് ക്രൈംബ്രാഞ്ച് മരവിപ്പിച്ചത്. എസ്ബിഐ അക്കൗണ്ടില്‍ 24ലക്ഷം രൂപ ഉണ്ടായിരുന്നു. ഒളിവില്‍ പോയ സിഇഒ ഷുഹൈബിന് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ചിന്റെ ബാങ്ക മരവിപ്പിക്കല്‍ നടപടി. Also Read; കണ്ണൂര്‍ സ്‌കൂള്‍ ബസ് അപകടം ; മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു,ഡ്രൈവറുടെ ലൈസന്‍സ് […]

ചോദ്യപേപ്പര്‍ ചോര്‍ച്ച ; എംഎസ് സൊല്യൂഷന്‍ സിഇഒ ഷുഹൈബിന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാന്‍ നീക്കം

കോഴിക്കോട്: സംസ്ഥാനത്തെ സ്‌കൂളുകളിലെ പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ എംഎസ് സൊല്യൂഷന്‍ സിഇഒ ഷുഹൈബിന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും. രണ്ട് വര്‍ഷത്തെ സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കാനൊരുങ്ങുന്നത്. ചോദ്യപേപ്പര്‍ ചോര്‍ന്നതില്‍ സാമ്പത്തിക ഇടപാട് നടന്നോ എന്ന് അറിയാനാണ് പരിശോധന. ഷുഹൈബിന്റെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പരിശോധനക്ക് അയക്കുന്നതിന് പുറമെ എം എസ് സൊല്യൂഷന്‍ ഓഫീസില്‍ നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, കമ്പ്യൂട്ടര്‍ എന്നിവയും ഫോറന്‍സിക് പരിശോധനക്ക് അയക്കും. മൊബൈല്‍ ഡാറ്റ ഫോര്‍മാറ്റ് ചെയ്ത നിലയിലാണ്. Also Read […]

ചോദ്യപേപ്പര്‍ ചോര്‍ച്ച ; എംഎസ് സൊല്യൂഷനെതിരെ എഫ്‌ഐആര്‍ ഇട്ട് ക്രൈംബ്രാഞ്ച്, ചുമത്തിയത് തട്ടിപ്പുള്‍പ്പെടെ 7 വകുപ്പുകള്‍

കോഴിക്കോട്: ചോദ്യപേപ്പര്‍ ചോര്‍ത്തിയ സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്. ക്രൈംബ്രാഞ്ച് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ എം എസ് സൊല്യൂഷന്‍ ചോദ്യപേപ്പര്‍ ചോര്‍ത്തിയെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തട്ടിപ്പ് ഉള്‍പ്പെടെ ഏഴ് വകുപ്പുകള്‍ ചുമത്തി കേസെടുത്തിരിക്കുന്നത്. Also Read ; കോണ്‍ഗ്രസില്‍ കരുത്താര്‍ജിക്കാനൊരുങ്ങി ചെന്നിത്തല; എന്‍എസ്എസിന് പിന്നാലെ എസ്എന്‍ഡിപിയുടെ പരിപാടിയിലേക്കും ക്ഷണം ക്രൈംബ്രാഞ്ചിന്റെ അന്വേഷത്തില്‍ എം എസ് സൊല്യൂഷന്‍സ് ഉടമ എം എസ് ഷുഹൈബ് ചോദ്യ പേപ്പര്‍ ചോര്‍ത്തി എന്നാണ് കണ്ടെത്തിയത്. ക്രൈംബ്രാഞ്ച് ഷുഹൈബിന്റെ മൊഴിയെടുക്കാന്‍ ഒരുങ്ങുകയാണ്. പരാതി […]

ചോദ്യപേപ്പര്‍ ചോര്‍ച്ച ; എംഎസ് സൊല്യൂഷന്‍ സിഇഒയുടെ മൊഴി രേഖപ്പെടുത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷണം ഇന്ന് ആരംഭിക്കും. ഇന്നലെ ഇതു സംബന്ധിച്ച അന്വേഷണത്തിന് പൊതുവിദ്യാഭ്യാസ വകുപ്പും ഉത്തരവിട്ടിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി കൊടുവള്ളിയിലെ എംഎസ് സൊല്യൂഷന്‍ സിഇഒയുടെ മൊഴി രേഖപ്പെടുത്തും. അന്വേഷണത്തിന് സൈബര്‍ സെല്ലിന്റെ സഹായവും തേടും. അതേസമയം എംഎസ് സൊല്യൂഷന്റെ വീഡിയോകളില്‍ അശ്ലീല പരാമര്‍ശം ഉണ്ടെന്ന എഐഎസ്എഫിന്റെ പരാതിയില്‍ കൊടുവള്ളി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് ഡിജിപിക്ക് നല്‍കിയ പരാതി ഇന്നലെയാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. […]

ചോദ്യപേപ്പര്‍ ചോര്‍ച്ച: ആരോപണമുയര്‍ന്ന എംഎസ് സൊല്യൂഷന്‍സ് യൂട്യൂബ് ചാനലിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി അവസാനിപ്പിച്ചു

കോഴിക്കോട്: ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദത്തില്‍ ആരോപണമുയര്‍ന്ന എംഎസ് സൊല്യൂഷന്‍സ് എന്ന യൂട്യൂബ് ചാനലിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി അവസാനിപ്പിച്ചു. നിയമ നടപടികളുമായി സഹകരിക്കുമെന്നും യുട്യൂബ് ചാനലിലൂടെ എംഎസ് സുഹൈബ് വ്യക്തമാക്കി. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നടപടി ആവശ്യപ്പെട്ട് കെഎസ്യു പോലീസില്‍ പരാതി നല്‍കിയിരുന്നു. നടപടി വൈകിയാല്‍ ശക്തമായ സമരങ്ങളിലേക്ക് നീങ്ങുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. എംഎസ് സൊല്യൂഷന്‍സിനെതിരെ 2021ല്‍ കോഴിക്കോട് ഡിഡിഇ നല്‍കിയ പരാതിയും പുറത്തുവന്നതിന് പിന്നാലെയാണ് യൂട്യൂബ് ചാനലിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി അവസാനിപ്പിച്ചത്. Also Read; പത്തനംതിട്ടയില്‍ ‘ഗ്യാങ്‌വാര്‍’ ; യുവാവിനെ […]